ഡല്‍ഹിയില്‍ എഎപി എംഎല്‍എയെ തല്ലി പ്രവര്‍ത്തകര്‍; ഓടി രക്ഷപ്പെട്ടു – വിഡിയോ

ന്യൂഡൽഹി• ഡൽഹിയിലെ എഎപി എംഎൽഎയ്ക്ക് ജനക്കൂട്ടത്തിന്റെ മർദനം. മർദനത്തിൽനിന്ന് എംഎൽഎ ഗുലാബ് സിങ് യാദവ് ഓടി രക്ഷപ്പെടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.മത്യാലയിൽനിന്നുള്ള നിയമസഭാംഗമാണ് യാദവ്. രാത്രി എട്ടു മണിക്ക് യാദവിന്റെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകരുടെ യോഗം ശ്യാം വിഹാറിൽ കൂടുകയായിരുന്നു. പിന്നാലെയാണ് തർക്കത്തെത്തുടർന്ന് അടിപിടി തുടങ്ങിയത്. യാദവിന്റെ കോളറിൽ പിടിച്ചു വലിക്കുകയും മർദിക്കുകയും ചെയ്തു. രക്ഷപ്പെട്ടോടിയ യാദവിനു പിന്നാലെ കുറേ പ്രവർത്തകർ ഓടുന്നതും വിഡിയോയിൽ ഉണ്ട്. രക്ഷപ്പെടാൻ ശ്രമിക്കുന്ന എംഎൽഎയെ പിടിച്ചുനിർത്തിയും മർദ്ദിച്ചു.അതേസമയം, ബിജെപിയുടെ ആരോപണങ്ങൾ തള്ളി […]

Continue Reading

‘5,500 കോടി ചെലവിട്ടു; ബിജെപി ഇതുവരെ വാങ്ങിയത് 277 എംഎൽഎമാരെ’; കേജ്‌രിവാൾ

സംസ്ഥാനങ്ങളിൽ സർക്കാരുകളെ അട്ടിമറിക്കാനായി എംഎൽഎമാരെ വാങ്ങാൻ ബിജെപി 5,500 കോടി രൂപ ചെലവിട്ടുവെന്ന ഗുരുതര ആരോപണവുമായി എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. ഡൽഹിയിലെ 40 എഎപി എംഎൽഎമാരെ വാങ്ങാൻ 800 കോടി ബിജെപി ചെലവഴിച്ചുവെന്ന് കഴിഞ്ഞദിവസം കേജ്‌രിവാൾ ആരോപിച്ചിരുന്നു.വെള്ളിയാഴ്ച ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോഴാണ് പുതിയ ആരോപണം കേജ്‌രിവാൾ ഉന്നയിച്ചത്. ‘വിവിധ പാർട്ടികളുടെ ഭാഗമായി മത്സരിച്ച് പിന്നീടു ബിജെപിയിൽ ചേർന്നത് ഇതുവരെ 277 എംഎൽഎമാരാണ്. അവർക്ക് 20 കോടി […]

Continue Reading

ദില്ലിയില്‍ ഓപ്പറേഷന്‍ താമര? എഎപി എംഎല്‍എമാരെ ബന്ധപ്പെടാന്‍ പറ്റുന്നില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എഎപി ഭരണം അട്ടിമറിക്കാന്‍ ബിജെപി ശ്രമം നടത്തുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ ചില എംഎല്‍എമാരെ കാണുന്നില്ലെന്ന് പരാതി. ഇന്ന് രാവിലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ വിളിച്ചു ചേര്‍ത്ത എഎപി യോഗം ആരംഭിക്കാനിരിക്കെയാണ് എംഎല്‍എമാരില്‍ ചിലരുമായി ആശയവിനിമയം സാധ്യമാകുന്നില്ലെന്ന് കാട്ടി നേതാക്കള്‍ രംഗത്തെത്തിയത്. ഇവരെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പാര്‍ട്ടി സ്ഥിരീകരിച്ചു.രാവിലെ 11 മണിയോടെയായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലാണ് യോഗം നിശ്ചയിച്ചിരുന്നത്. ‘ഓപ്പറേഷന്‍ കമല’യുമായി ഡല്‍ഹിയിലും ബിജെപി കരുക്കള്‍ നീക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു മുഖ്യമന്ത്രി യോഗം വിളിച്ചത്. നിയമസഭയുടെ പ്രത്യേക […]

Continue Reading

ചണ്ഡീഗഢില്‍ കന്നിയങ്കത്തില്‍ മിന്നുംപ്രകടനവുമായി ആം ആദ്മി പാര്‍ട്ടി; ബിജെപിക്ക് തിരിച്ചടി

ചണ്ഡീഗഢ്: ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി. മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ. ആകെയുള്ള 35 സീറ്റുകളിൽ എ.എ.പി. 14 സീറ്റുകൾ നേടി (27.13%). ബി.ജെ.പി. 12 (29.25%) സീറ്റുകളിലും കോൺഗ്രസ് എട്ട് (29.87%) ഇടങ്ങളിലും ജയിച്ചു. ശിരോമണി അകാലിദൾ ഒരിടത്തും (13.41%) ജയിച്ചു.ബിജെപിയുടെ മുൻ മേയർമാരായ രവികാന്ത് ശർമ്മയും ദവേഷ് മൗദ്ഗിലും പരാജയപ്പെട്ടു. ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷന്റെ നിലവിലെ ഭരണം ബി.ജെ.പിക്കായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20 സീറ്റുകൾ […]

Continue Reading