അബുദാബിയിൽ യുവതി മരിച്ചതിൽ ദുരൂഹത;നാട്ടിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തി

കുറ്റിപ്പുറം: അബുദാബിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. രാങ്ങാട്ടൂർ കമ്പനിപ്പടി കുന്നക്കാട്ട് അബൂബക്കറിന്റെയും ഫാത്തിമയുടെയും മകളും കടലുണ്ടി ആനങ്ങാടി വയൽപീടിയേക്കൽ മുഹമ്മദ് റാസിഖിന്റെ ഭാര്യയുമായ അഫീല (27)യുടെ മൃതദേഹമാണ് മഞ്ചേരി മെഡിക്കൽകോളജ് ആശുപത്രിയിലെത്തിച്ച് വെള്ളിയാഴ്ച വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയത്.അഫീലയെ അബുദാബിയിലെ ഷഹാമ റഹ്ബയിലെ ഭർത്താവിന്റെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി ജൂൺ 11-നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. മരണം സംബന്ധിച്ചു ഭർത്താവ് നൽകിയ വിവരങ്ങളിൽ സംശയങ്ങൾ ഉണ്ടായതിനെത്തുടർന്ന് വീട്ടുകാർ […]

Continue Reading

മരുമകളുടെ അടിയേറ്റ് മലയാളി വയോധിക അബുദാബിയില്‍ മരിച്ചു

അബുദാബി: കുടുംബവഴക്കിനിടെ മരുമകളുടെ മര്‍ദനമേറ്റ് മലയാളി വയോധിക മരിച്ചു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് (63) മരിച്ചത്. അബുദാബി ഗയാത്തിയിലാണ് സംഭവം. വീട്ടില്‍ മകന്റെ ഭാര്യയുമായുണ്ടായ തര്‍ക്കത്തിനിടെയുണ്ടായ കൈയ്യേറ്റമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കേസില്‍ റൂബിയുടെ മകന്‍ സഞ്ജുവിന്റെ ഭാര്യ ഷജനയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ജനുവരിയിലായിരുന്നു മരിച്ച റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദിന്റെ വിവാഹം. പിന്നീട് ഭാര്യയെയും മാതാവിനെയും അബുദാബിയിലെത്തിക്കുകയായിരുന്നു. റൂബിയുടെ മരണം സംബന്ധിച്ച് അബുദാബി പൊലീസിന്റെ അന്വേഷണം തുടരുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള […]

Continue Reading