കോട്ടയം മെഡി. കോളജ് അപകടം ; ജീവനെടുത്ത അനാസ്ഥ ; ആരും കുടുങ്ങിയില്ലെന്ന് മന്ത്രിമാർ ; മൃതദേഹം കിട്ടിയത് രണ്ടര മണിക്കൂറിന് ശേഷം

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന്‌ന രണ്ടര മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ പുറത്തെടുക്കാനായത്. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. സ്ഥലത്ത് പ്രതിഷേധം നടക്കുകയാണ്മകള്‍ക്ക് കൂട്ടിരിക്കാനാണ് ബിന്ദു മെഡിക്കല്‍ കോളജിലെത്തിയത്. ബിന്ദുവിന്റെ മകള്‍ ട്രോമാ കെയറില്‍ ചികിത്സയിലാണ്. ബിന്ദുവിനെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്ത ശേഷം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നാണ് ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉള്‍പ്പെടെ ആരോപിക്കുന്നത്. കെട്ടിടം അപകടാവസ്ഥയിലാണെന്നോ അവിടേക്ക് പോകരുതെന്നോ […]

Continue Reading

കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; അപകടത്തിൽപ്പെട്ടത് കണ്ണൂർ കാസർകോട് സ്വദേശികൾ

കൽപറ്റ: കൽപറ്റ – പടിഞ്ഞാറത്തറ റോഡിൽ പുഴമുടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. മലയാറ്റൂരിൽ പോയി തിരിച്ചുവരികയായിരുന്നു ആറംഗ സംഘം. കണ്ണൂർ ഇരിട്ടി സ്വദേശികളായ അഡോൺ, ഡിയോണ, സാജോ ജോസ്, ജി, കാസർകോട് വെള്ളരിക്കുണ്ട് സ്വദേശികളായ സ്നേഹ, സോന എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഞായറാഴ്ച വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്.പുഴമുടിക്ക് സമീപം റോഡിൽനിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ കാർ വയലിലെ പ്ലാവിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മരം മുറിഞ്ഞു. […]

Continue Reading

മലയാളി ജവാന്‍ ഝാര്‍ഖണ്ഡില്‍ വാഹനാപകടത്തിൽ മരിച്ചു; ഇടിച്ച വാഹനം നിർത്തിയില്ല

റാഞ്ചി: മലയാളി സിഐഎസ്എഫ് ജവാന്‍ ഝാര്‍ഖണ്ഡില്‍ വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി അരവിന്ദാണ് മരിച്ചത്. അരവിന്ദിന് ഒപ്പമുണ്ടായിരുന്ന ധര്‍മപാല്‍ എന്ന മറ്റൊരു ജവാനും അപകടത്തിൽ മരിച്ചു. ഇരുവരെയും ഇടിച്ച വാഹനം നിർത്താതെ പോയി.രാംഗഢിലെ പത്രാതു പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രി റോഡിലൂടെ നടന്നുപോകുന്നതിനിടെ അമിതവേഗതയിലെത്തിയ അജ്ഞാത വാഹനം ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരും ഏറേ നേരം റോഡിൽ കിടന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ആണ് പിന്നീട് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേരും മരിച്ചതായി […]

Continue Reading

കാസർകോട്ട് ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു

കാസർകോട്: നീലേശ്വരത്ത് ബൈക്ക്ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് രണ്ട്യുവാക്കൾ മരിച്ചു. നീലേശ്വരം അടുക്കത്ത്പറമ്പിൽ ഇന്ന് പുലർച്ചെയാണ് അപകടംനടന്നത്. കല്യാൺ റോഡ് സ്വദേശികളായഅനന്തന്റെ മകൻ അരുൺകുമാർ [23]രാജന്റെ മകൻ ശ്രീരാഗ് [22] എന്നിവരാണ്മരിച്ചത്. വിഷു ആഘോഷവുമായി ബന്ധപ്പെട്ട് സുഹൃത്തിന്റെ വീട്ടിൽ പോയി കല്യാൺ റോഡിലെ വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട മോട്ടോർ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഇരുവരെയും നീലേശ്വരം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

റോഡ് കേരളത്തില്‍, കാര്‍ മറിഞ്ഞത് കര്‍ണാടകയിലേക്ക്; ആശയക്കുഴപ്പത്തിനൊടുവില്‍ കേസെടുത്ത് കേരള പൊലീസ്

കാസര്‍കോട്: കല്യാണവിരുന്ന് കഴിഞ്ഞുള്ള മടക്കത്തിനിടെ കാര്‍ മറിഞ്ഞ് മരത്തിലിടിച്ച് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ കേരള പൊലീസ് കേസെടുത്തു. അതിര്‍ത്തിയിലുണ്ടായ അപകടത്തില്‍ ആര് കേസെടുക്കുമെന്ന ആശയക്കുഴപ്പത്തിനൊടുവിലാണ് കേരള പൊലീസ് കേസെടുക്കുന്നത്. അപകടം നടന്ന റോഡ് കേരളത്തിലും കാര്‍ മറിഞ്ഞത് കര്‍ണാടകയിലേക്കുമായതാണ് ആശയക്കുഴപ്പത്തിന് കാരണം.കഴിഞ്ഞ ദിവസം വൈകിട്ടാണ് ചെര്‍ക്കള-ജാല്‍സൂര്‍ അന്തസ്സംസ്ഥാനപാതയില്‍ കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ പരപ്പ വില്ലേജ് ഓഫീസിന് സമീപം അപകടം നടന്നത്. റോഡില്‍ നിന്നും നിയന്ത്രണം വിട്ട് ഇന്നോവ കാര്‍ പയസ്വിനിയുടെ ഭാഗമായ പള്ളങ്കോട് പുഴയ്ക്കരികില്‍ മരത്തിലുടക്കി […]

Continue Reading

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

കണ്ണൂർ തളിപ്പറമ്പിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. തളിപ്പറമ്പ് സയ്യിദ് നഗറിലെ മിഫ്സലു റഹ്മാൻ (22) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിലെ നാലാം വർഷ വിദ്യാർത്ഥി ആണ് മിഫ്സലു റഹ്മാൻ. രാവിലെ ദേശീയ പാതയിൽ ഏഴാം മൈലിലായിരുന്നു അപകടം ഉണ്ടായത്.

Continue Reading

മണാലിയിൽ ബെെക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മലയാളി അടക്കം രണ്ടു പേർ മരിച്ചു

ഷിംല: ഹിമാചൽപ്രദേശിലുണ്ടായ ബെക്കപകടത്തിൽ ഒരു മലയാളി അടക്കം രണ്ടു പേർ മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി ഷാഹിദ്, തമിഴ്നാട് കന്യാകുമാരി സ്വദേശി വില്യം എന്നിവരാണ് മരിച്ചത്.മണാലിൽ വെച്ച് ബെെക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇരുവരും ഡൽഹിയിൽ നിന്നാണ് മണാലിയിൽ എത്തിയത്. മരിച്ച മഞ്ചേരി സ്വദേശി ഷാഹിദ് ഡോക്ടറാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം സുഹൃത്തുക്കൾക്ക് വിട്ടുനൽകി.കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഹിമാചൽ പ്രദേശിൽ 3,000-ലധികം അപകടങ്ങളുണ്ടായതായി നേരത്തെ പൊലീസ് റിപ്പോർട്ട് വന്നിരുന്നു. മലയോര മേഖലകളിലെ റോഡുകളിൽ […]

Continue Reading

കുഞ്ഞിനെ പാലൂട്ടാന്‍ പോകവേ വാഹനാപകടത്തെ തുടര്‍ന്ന് അധ്യാപിക മരിച്ചു

കണ്ണൂർ: കുഞ്ഞിനെ പാലൂട്ടാൻ സ്കൂളിൽ നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ പോയ അധ്യാപിക വാഹനാപകടത്തില്‍ മരിച്ചു. മുരിങ്ങോടി മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്‍റെ ഭാര്യ റഷീദ (30) ആണ് മരിച്ചത്. പേരാവൂരിലെ സ്വകാര്യ കംപ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയായ റഷീദ ഇന്നലെ ഉച്ച ഭക്ഷണം കഴിക്കുന്നതിനും ഒന്നര വയസ്സ് പ്രായമുള്ള ഇളയ കുഞ്ഞിനെ പാലൂട്ടുന്നതിനും വീട്ടിലേക്ക് പോകവേയാണ് അപകടമുണ്ടായത്. റഷീദ ഓടിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ മിനി ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. പേരാവൂർ ഇരിട്ടി റോഡിലുടെ പോകുമ്പോൾ സ്കൂട്ടറിന് […]

Continue Reading

സ്‌കൂടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു; 2 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കുമ്പള: സ്കൂടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. പെർവാഡ് കടപ്പുറത്തെ അബ്ദുല്ലയുടെ മകൻ അനസ് (27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൊഗ്രാൽ റഹ്മത് നഗറിലെ മുഹമ്മദ് പുളിക്കൂർ (20), സുഹൈൽ (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാസർകോട് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ സുഹൈലിന്റെ നില ഗുരുതരമാണ്. യുവാവിനെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റും. ഗുരുതരമായി പരിക്കേറ്റ അനസിനെ കുമ്പളയിലെ ഡോക്ടേഴ്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.പേരാൽ കണ്ണൂർ റോഡിലെ കലുങ്കിലിടിച്ചാണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച […]

Continue Reading

ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് ഒമ്പത് മരണം

പാലക്കാട്: പാലക്കാട് – തൃശൂർ ദേശീയപാതയിൽ സ്‌കൂളിൽ നിന്ന് ടൂർ പോയ ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് വിദ്യാർഥികൾ ഉൾപ്പെടെ ഒമ്പതുപേർ മരിച്ചു. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. 41 വിദ്യാർഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം . 12 പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരിൽ നാലുപേരുടെ നില അതീവ ഗുരുതരമാണ്. 12 മണിയോടയാണ് അപകടമുണ്ടായത്. കൊട്ടാരക്കര – കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് ബസാണ് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ചത്. 41 […]

Continue Reading