അദാനിക്ക് നൽകാൻ സംസ്ഥാന സർക്കാർ 400 കോടി രൂപ വായ്പയെടുക്കും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് അദാനിക്ക് നൽകാനായി സംസ്ഥാന സർക്കാർ 400 കോടി രൂപ വായ്പയെടുക്കുന്നു. പുലിമുട്ട് നിർമാണത്തിന്റെ പണം നൽകാനായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹഡ്കോയിൽ നിന്നാണ് വായ്പയെടുക്കുക. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് അദാനിയുമായുണ്ടാക്കിയ കരാർ പ്രകാരമാണിത്. പുലിമുട്ട് നിർമാണം 30 ശതമാനം പൂർത്തിയായാൽ 20 ശതമാനം തുക അദാനിക്ക് നൽകണമെന്നതായിരുന്നു കരാർ.ഇതിന്റെ അടിസ്ഥാനത്തിൽ പലതവണ അദാനി ഗ്രൂപ്പ് തുറമുഖ വകുപ്പിന് കത്ത് നൽകിയിരുന്നു. സംസ്ഥാന വിഹിതം ഉടൻ നൽകണം എന്നായിരുന്നു ആവശ്യം. ഇപ്പോൾ […]
Continue Reading