വിമാനത്തിലെ ഭക്ഷണത്തില്‍ പാമ്പിന്‍റെ തല; എയര്‍ലൈന്‍‌സ് അന്വേഷണം ആരംഭിച്ചു

അങ്കാര: തുര്‍ക്കി ആസ്ഥാനമായുള്ള എയര്‍ലൈന്‍ കമ്പനിയുടെ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാമ്പിന്‍റെ തല കണ്ടെത്തിയത് യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തി. ജൂലൈ 21ന് തുർക്കിയിലെ അങ്കാറയിൽ നിന്ന് ജർമ്മനിയിലെ ഡസൽഡോർഫിലേക്ക് പറന്ന സൺഎക്‌സ്‌പ്രസ് വിമാനത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നതെന്ന് വൺ മൈൽ അറ്റ് എ ടൈം എന്ന ഏവിയേഷൻ ബ്ലോഗിനെ ഉദ്ധരിച്ച് ഇൻഡിപെൻഡന്‍റ് റിപ്പോർട്ട് ചെയ്തു. പച്ചക്കറികള്‍ക്കിടയിലാണ് വേര്‍പെട്ട പാമ്പിന്‍റെ തല കണ്ടെത്തിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ‘തികച്ചും അപ്രതീക്ഷിതം’ എന്നാണ് സൺഎക്‌സ്‌പ്രസിന്‍റെ പ്രതിനിധി ടർക്കിഷ് […]

Continue Reading