വിമാനത്താവളങ്ങളില്‍ നാളെ മുതൽ കോവിഡ് പരിശോധന

ഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ നാളെ മുതൽ കോവിഡ് പരിശോധന നടത്തും. ഓരോ വിമാനത്തിലെയും രണ്ട് ശതമാനം യാത്രക്കാരെ പരിശോധിക്കും. ആഗോള തലത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരിൽ പരിശോധനയ്ക്ക് വിധേയരാക്കേണ്ടത് ആരെയെന്ന് വിമാന കമ്പനികൾ തീരുമാനിക്കും. ഇത് സംബന്ധിച്ച് വ്യോമയാന സെക്രട്ടറിക്ക് ആരോഗ്യ സെക്രട്ടറി കത്തയച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ നിരീക്ഷണത്തിലേക്ക് മാറ്റും. വരും ദിവസങ്ങളിൽ ആവശ്യമെങ്കിൽ വിദേശത്ത് നിന്നെത്തുന്നവർക്കെല്ലാം പരിശോധന നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി.കോവിഡ് വ്യാപനം രൂക്ഷമായ ചൈന ഉൾപ്പടെയുള്ള […]

Continue Reading

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിംഗ് നിരക്ക് അമിതമായി ഉയർത്തി

മംഗളൂരു:കോവിഡ് പ്രതിസന്ധിക്കിടയിലും അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിംഗ് നിരക്ക് അമിതമായി ഉയർത്തി മംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളം. ബാജ്‌പേയിൽ അന്താരാഷ്ട്ര വിമാനത്താവളം പരിപാലിക്കാനുള്ള കരാർ ഉള്ള അദാനി ഗ്രൂപ്പ് മെയ് ഒന്നിന് പാർക്കിംഗ് ഫീസ് അമിതമായി വർദ്ധിപ്പിച്ചു. കൊറോണ വൈറസ് പ്രതിസന്ധി സമയത്ത് നിരക്ക് വർദ്ധിപ്പിച്ചതിന് യാത്രക്കാരും വാഹന ഡ്രൈവർമാരും കമ്പനിക്കെതിരെ രോഷം പ്രകടിപ്പിക്കുന്നു. നേരത്തെ, കോച്ച് ബസുകൾക്കും ട്രക്കുകൾക്കും 30 മിനിറ്റ് പാർക്കിംഗിന് 70 രൂപ ഈടാക്കിയിരുന്നു. ഇത് ഇപ്പോൾ അരമണിക്കൂറിനായി 300 രൂപയായും രണ്ട് മണിക്കൂറിന് 500 […]

Continue Reading