കോവിഡ് പ്രതിരോധം;25 ലക്ഷം രൂപ സംഭാവനയുമായി തമിഴ് സൂപ്പർ താരം അജിത് കുമാർ
കോവിഡ് -19 വ്യാപിപ്പിക്കുന്നതിനെതിരായ പോരാട്ടത്തിൽ സംസ്ഥാന സർക്കാരിനെ സഹായിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് (സിഎംപിആർഎഫ്) നടൻ അജിത് കുമാർ 25 ലക്ഷം സംഭാവന നൽകി. ബാങ്ക് ട്രാൻസ്ഫർ (ആർടിജിഎസ്) വഴി 25 ലക്ഷം താരം സംഭാവന ചെയ്തതായി സംസ്ഥാന സർക്കാരിന്റെ അറിയിപ്പിൽ പറയുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കഴിഞ്ഞ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം പിന്തുണയുമായി രംഗത്തെത്തിയത്.
Continue Reading