അതിർത്തിയിൽ വീണ്ടും കർണാടകയുടെ നിയന്ത്രണം; ഇടപെടൽ ആവശ്യപ്പെട്ട് എകെഎം അശ്റഫ് എംഎൽഎ മുഖ്യമന്ത്രിയെയും കേരള ഗവർണറെയും കണ്ടു

തിരുവനന്തപുരം: ജില്ലകളുടെ അതിർത്തിയിൽ വീണ്ടും നിയന്ത്രണങ്ങളേർപെടുത്തിയ കർണാടക സർക്കാർ നടപടിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം എംഎൽഎ എകെഎം അശ്റഫ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കണ്ട് നിവേദനം നൽകി. കർണാടക സർകാരിനെ ഈ നീക്കത്തിൽ നിന്നും പിന്തിരിപ്പിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. കർണാടക മുഖ്യമന്ത്രിയുമായി ചർച ചെയ്യാമെന്ന് പിണറായി വിജയൻ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. സൗത് ആഫ്രികയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദത്തെ കുറിച്ചുള്ള വാർത്ത വന്നയുടനെ ഒരു പാട് വിദ്യാർഥികളുംതൊഴിലാളികളും വ്യാപാരികളും രോഗികളുംഅതിർത്തിക്കിരു […]

Continue Reading

കര്‍ണാടകയുടെ യാത്രാ നിയന്ത്രണത്തിനെതിരെ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് സുപ്രീംകോടതിയില്‍

കാസര്‍കോട്: കര്‍ണാടക സര്‍ക്കാറിന്റെ അന്തര്‍ സംസ്ഥാന യാത്രാ നിയന്ത്രണത്തിനെതിരെ ഹരജിയുമായി മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ്. ഈ വിഷയം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ എം.എല്‍.എ ഹരജി നല്‍കി. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ഫലം വേണമെന്ന നിബന്ധന റദ്ദാക്കണം. കേരളത്തില്‍ നിന്നുള്ള യാത്ര സുഗമമാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള പ്രവേശന നിയന്ത്രണം ചോദ്യംചെയ്യുന്ന ഹരജികള്‍ നേരത്തെ കേരള ഹൈകോടതി തള്ളിയിരുന്നു. അതിര്‍ത്തികടന്ന് മംഗലാപുരത്തേക്കും മറ്റും പോകാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് […]

Continue Reading

മഞ്ചേശ്വരത്ത് ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ അനുവദിക്കില്ല :എകെഎം അഷ്റഫ് എംഎൽഎ

മഞ്ചേശ്വരം: കർണാടക അതിർത്തി കേന്ദ്രീകരിച്ചുള്ള ആർ എസ് എസ് അജണ്ട നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരന്തരം നടത്തി കൊണ്ടിരിക്കുന്ന ഉത്തരേന്ത്യൻ മോഡൽ അക്രമങ്ങൾ വെച്ച് പൊറുപ്പിക്കൻ ആവില്ലെന്ന് മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്റഫ് പറഞ്ഞു. ഈ അക്രമങ്ങളുടെ ഒടുവിലത്തെ സംഭവമാണ് കഴിഞ്ഞ ദിവസം എന്മകളെ ചവർകാട് കഴിഞ്ഞ ദിവസം നടന്നത് ഇതിൽ കുറ്റക്കാരായ ക്രിമിനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഗൂഢാലോചനയിൽ പങ്കാളികളായവരെ പുറത്ത് കൊണ്ടു വരണമെന്നും അദ്ദേഹം […]

Continue Reading

എ കെ എം അഷ്‌റഫ് എം എൽ എ യ്‌ക്ക് എസ് ഇ യു ജില്ലാ കമ്മിറ്റിയുടെ ആദരം

കാസറഗോഡ്: തുളുനാടിന്റെ മണ്ണിൽ നിന്നും ഫാസിസത്തെ തളച്ചിട്ട് നിയസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മതേതര യുവതയുടെ ആവേശവും പ്രതീക്ഷയുമായ എ.കെ.എം അഷ്‌റഫ് എം.എൽ.എ യെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ്‌ ടി.എ സലീം ഉപഹാരം നൽകി ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ നാസർ നങ്ങാരത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് അംഗം ഒ.എം ഷഫീഖ്,ജില്ലാ ഭാരവാഹികളായ കെ.എൻ പി മുഹമ്മദലി,ഷിഹാബ് ഒ.എം, അഷ്‌റഫ് കല്ലിങ്കാൽ, ആസിയമ്മ ഇ.എ, ഹംസത്ത്.കെ.പി, താലൂക്ക് ഭാരവാഹികളായ സാദിഖ് എം, മുസ്തഫ കെ.എ,മൊയ്‌തീൻ […]

Continue Reading

സർവീസ്സിൽ നിന്ന് വിരമിച്ചാലും സാമൂഹ്യ സേവന രംഗത്ത് കർമ്മ നിരതരാവണം : എം എൽ എ

കാസറഗോഡ് : സർക്കാർ സർവീസിൽ നിന്ന് വിരമിച്ചാലും സാമൂഹ്യ സേവന രംഗത്ത് കർമ്മ നിരതരാവാനുള്ളഅവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് എ.കെ.എം അഷ്‌റഫ് എം.എൽ.എ അഭിപ്രായപ്പെട്ടു. 56 വയസ്സ്എന്നത് വീട്ടിൽ വിശ്രമിക്കാനുള്ള സമയമല്ലെന്നും കൂടുതൽ ആവേശത്തോടെ സമൂഹ നന്മയ്ക്കായിപ്രവർത്തിക്കാനുള്ള അവസരമായി വിരമിക്കലിനെ കാണണമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. സ്റ്റേറ്റ്എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. പ്രസിഡന്റ്‌ ടി.എ സലീം അധ്യക്ഷത വഹിച്ചു. എസ് ഇ യു ജില്ലാ കമ്മിറ്റി അംഗങ്ങളായ  സിവിൽ സപ്ലൈസ് വകുപ്പിൽ നിന്ന് വിരമിച്ച ഷംസുദ്ദീൻ കൊടവഞ്ചി,വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ചഅബ്ബാസ് കുളങ്ങര എന്നിവർക്ക് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം എ.കെ.എം അഷ്‌റഫ് എം.എൽ.എ വിതരണംചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് നാസർ നങ്ങാരത്ത്, സെക്രട്ടറിയേറ്റ് അംഗം ഒ.എം ഷഫീഖ്, ജില്ലാ ഭാരവാഹികളായ കെ.എൻ പി മുഹമ്മദലി,ഷിഹാബ് ഒ.എം, അഷ്‌റഫ് കല്ലിങ്കാൽ, ആസിയമ്മ ഇ.എ, ഹംസത്ത്.കെ.പി, താലൂക്ക് ഭാരവാഹികളായ സാദിഖ് എം, മുസ്തഫ കെ.എ, മുൻ ജില്ലാ വൈസ് പ്രസി.എ.എമുഹമ്മദ്‌ ബേക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ഷംസുദ്ദീൻ കൊടവഞ്ചി, അബ്ബാസ് കുളങ്കര എന്നിവർ മറുപടിപ്രസംഗം നടത്തി. ജന.സെക്രട്ടറി അബ്ദുൽ റഹ്മാൻ നെല്ലിക്കട്ട സ്വാഗതവും ഷാകിർ എൻ നന്ദിയും പറഞ്ഞു.

Continue Reading

മഞ്ചേശ്വരം നിയുക്ത എം ൽ എ എ കെ എം അശ്‌റഫിന് കോവിഡ്-അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്

Continue Reading