യുഎസ്- മെക്സിക്കോ അതിർത്തി മതിൽ അനധികൃതമായി ചാടിക്കടക്കാൻ ശ്രമം; ഇന്ത്യക്കാരൻ വീണ് മരിച്ചു

അഹമ്മദാബാദ്: യുഎസ്-മെക്സിക്കോ അതിർത്തി മതിൽ അനധികൃതമായി ചാടിക്കടക്കാൻ ശ്രമിക്കവെ ഇന്ത്യക്കാരൻ വീണ് മരിച്ചു. ​ഗുജറാത്ത് ​ഗാന്ധിന​ഗർ ജില്ലയിലെ കലോലിലെ താമസക്കാരനായ ബ്രിജ്കുമാർ യാദവാണ് മരിച്ചത്. ട്രംപ് മതിൽ എന്നറിയപ്പെടുന്ന 30 അടി ഉയരമുള്ള മതിൽ ചാടി അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കവെയാണ് അപകടം. സംഭവത്തിൽ ​ഗുജറാത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.ഇദ്ദേഹത്തോടൊപ്പം ഭാര്യയും മൂന്ന് വയസായ മകനുമുണ്ടായിരുന്നു. വീഴ്ചയിൽ ഇരുവർക്കും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ​ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷന്റെ കലോൽ യൂണിറ്റിലെ ജീവനക്കാരനാണ് ബ്രിജ്കുമാർ. മൂന്ന് പേരും വലിയ […]

Continue Reading

ടെക്സാസിലെ സ്കൂളില്‍ വെടിവെപ്പ്; 21 പേര്‍ കൊല്ലപ്പെട്ടു, കൊലയാളിയായ 18കാരനെ പൊലീസ് വെടിവച്ചു കൊന്നു

അമേരിക്ക: അമേരിക്കയിലെ ടെക്സാസിലെ ഉവാൾഡ പട്ടണത്തിൽ 18കാരൻ 21 പേരെ വെടിവെച്ചു കൊന്നു. കൊല്ലപ്പെട്ടവരിൽ 18 കുട്ടികളും ഒരു അധ്യാപികയും. കൊലയാളി സാൽവദോർ റമോസിനെ പൊലീസ് വെടിവെച്ചു കൊന്നു. രണ്ട്,മൂന്ന്,നാല് സ്കൂളുകളിലെ കുട്ടികളാണ് കൊല്ലപ്പെട്ടത്. കയ്യിൽ രണ്ട് തോക്കുമായി സ്കൂളിൽ ഓടിക്കയറി വെടിവെക്കുകയായിരുന്നു.അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. കൊലപാതകി സ്കൂളിലെത്തിയത് മുത്തശ്ശിയെ വെടിവെച്ചുകൊന്ന ശേഷമാണെന്നും സൂചനകളുണ്ട്.ചൊവ്വാഴ്ച പ്രാദേശിക സമയം 11.32ഓടെയാണ് സംഭവം. ഉവാൾഡിലുള്ള റോബ് എലിമെന്‍ററി സ്കൂളിനു സമീപം വാഹനം ഇടിച്ചുനിര്‍ത്തിയ […]

Continue Reading

അമേരിക്കയില്‍ ഒറ്റദിവസം മാത്രം 10 ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ്

ഒമിക്രോണ്‍ വ്യാപനത്തിനിടെ അമേരിക്കയില്‍ ആശങ്കയുയര്‍ത്തി കോവിഡ്. തിങ്കളാഴ്ച മാത്രം ഒരു ദശലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 1,083,948 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു രാജ്യത്ത് ഇത്രയധികം കോവിഡ് കേസുകൾ ഒറ്റ ദിവസം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. നാലു ദിവസം മുമ്പ് യു.എസിൽ ഒരു ദിവസം 5,90,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിന്‍റെ ഇരട്ടി വര്‍ധനവാണ് കോവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസമുണ്ടായത്. രണ്ടു വര്‍ഷം മുന്‍പ് മഹാമാരി തുടങ്ങിയതിനു ശേഷം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. […]

Continue Reading

59 ചൈനീസ് ആപ്പുകൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക

വാഷിംഗ്ടണ്‍: സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി 59 ചൈനീസ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആഗസ്റ്റ് 2 മുതല്‍ നിരോധനം നിലവില്‍ വരുമെന്നും ബൈഡന്‍ അറിയിച്ചു. രാജ്യത്തെ സംബന്ധിച്ച വിവരങ്ങളുടെ ചോര്‍ത്തല്‍, ചാരവൃത്തി എന്നിവ തടയാനാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും ബൈഡന്റെ പ്രസ്താവനയില്‍ പറയുന്നു.സുരക്ഷയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന 31 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ മേഖലയില്‍ സമാനമായി പ്രവര്‍ത്തിക്കുന്ന 59 ആപ്പുകള്‍ നിരോധിക്കണമെന്ന് ബൈഡന്‍ അറിയിക്കുകയായിരുന്നു.

Continue Reading

അമേരിക്ക 60 മില്യൺ കൊവിഡ് വാക്സിൻ കയറ്റി അയക്കാനൊരുങ്ങി

ആസ്ട്രസിനെക്കയുടെ 60 മില്യൺ കൊവിഡ് വാക്സിൻ കയറ്റി അയക്കാനൊരുങ്ങി അമേരിക്ക. വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്. കയറ്റിഅയക്കുന്ന വാക്സിനുകളുടെ ​ഗുണനിലവാരും സുരക്ഷയും ഉറപ്പ് വരുത്താനുള്ള നടപടികളിലാണ് നിലവിൽ അമേരിക്ക. കഴിഞ്ഞ മാസം മെക്സിക്കോയ്ക്കും കാനഡയ്ക്കും നാല് മില്യൺ വാക്സിനുകളാണ് അമേരിക്ക നൽകിയത്. ആസ്ട്രസിനെക്ക വാക്സിൻ നിലവിൽ അമേരിക്കയിൽ ഉപയോ​ഗിക്കുന്നില്ല. എഫ്ഡിഎ അനുമതി നൽകിയ വാക്സിനാണ് രാജ്യത്ത് ഉപയോ​ഗിക്കുന്നത്. അടുത്ത കുറച്ച് മാസത്തേക്ക് ആസ്ട്രസിനെക്ക വാക്സിനുകളുടെ ആവശ്യം രാജ്യത്ത് ഇല്ലെന്നും അതുകൊണ്ട് മിച്ചമുള്ള വാക്സിൻ ആവശ്യക്കാർക്കായി നൽകുകയാണെന്ന് വൈറ്റ് […]

Continue Reading