ചെറിയ പനിക്കും ശ്വാസ കോശ രോഗത്തിനും ആന്റിബയോട്ടിക് വേണ്ട; പുതിയ മാര്‍ഗരേഖ

ന്യൂഡല്‍ഹി: ആന്റിബയോട്ടിക് മരുന്നുകള്‍ കുറിച്ചുനല്‍കുമ്പോള്‍ ഡോക്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ഐസിഎംആര്‍. ചെറിയ പനി, വൈറല്‍ ബ്രോങ്കൈറ്റിസ് (ശ്വാസകോശ രോഗം) തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക് കുറിച്ചു നല്‍കുന്നത് ഒഴിവാക്കണമെന്നും ഐസിഎംആറിന്റെ മാര്‍ഗരേഖയില്‍ പറയുന്നു. ചെറിയ പനി, വൈറല്‍ ബ്രോങ്കൈറ്റിസ് എന്നിവയ്ക്ക് ആന്റിബയോട്ടിക് ചികിത്സ നല്‍കുന്നുണ്ടെങ്കില്‍ തന്നെ നിശ്ചിത സമയത്തേയ്ക്കായി പരിമിതപ്പെടുത്തണം. തൊലിപ്പുറമേയുള്ളതും ചെറിയ കോശങ്ങളെ ബാധിക്കുന്നതുമായ അണുബാധയ്ക്ക് അഞ്ചുദിവസം മാത്രമേ ആന്റിബയോട്ടിക് നല്‍കാന്‍ പാടുള്ളൂ. ആശുപത്രിയ്ക്ക് പുറത്തുനിന്ന് പകരുന്ന കമ്യൂണിറ്റി ന്യൂമോണിയയ്ക്ക് അഞ്ചുദിവസും ആശുപത്രിയില്‍ നിന്ന് പകരുന്ന ന്യൂമോണിയയ്ക്ക് എട്ടുദിവസവുമാണ് […]

Continue Reading

ഒരു വർഷം ഇന്ത്യയിൽ വിറ്റത്‌ 500 കോടി ആന്റിബയോട്ടിക് ഗുളികകൾ; അസിത്രോമൈസിൻ ഒന്നാമത്

ന്യൂഡൽഹി: ഇന്ത്യക്കാർ ആന്റി ബയോട്ടിക് ഗുളികകൾ അമിതമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന കണക്കുകൾ പുറത്ത്. 2019ൽ 500 കോടി ആന്റിബയോട്ടിക്ക് ഗുളികകളാണ് ഇന്ത്യയിൽ വിറ്റഴിച്ചതെന്ന് കണക്കുകൾ പറയുന്നു. അസിത്രോമൈസിൻ ആണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഗുളിക.ലാൻസെന്റ് റീജിയണൽ ഹെൽത്ത് സൗത്ത് ഏഷ്യ എന്ന ജേർണലിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ആന്റിബയോട്ടിക്കുകളുടെ വിൽപന നിയന്ത്രിക്കാനും നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനും വേണ്ടിയാണ് പഠനം നടത്തിയത്. ആന്റിബയോട്ടിക്കുകളുടെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണെന്നും ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് രാജ്യത്ത് കൃത്യമായ ഒരു നിരീക്ഷണ സംവിധാനമില്ലെന്നും […]

Continue Reading