കാസർഗോഡ് നിന്നും നിരവധി പരാതികൾ; ലുക്ക് ഔട്ട് നോട്ടീസിറക്കി, മുബൈ എയർ പോർട്ടിൽ എത്തിയ പ്രതി പിടിയിൽ

കാസ‌​ർഗോഡ്: ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കി നിരവധി പേരെ സൈബർ തട്ടിപ്പിന് ഇരയാക്കിയ പ്രതികളെ മുംബൈയിൽ വെച്ച് അറസ്റ്റ് ചെയ്ത് കാസറഗോഡ് സൈബർ ക്രൈം പോലീസ്. 2024 മാർച്ച് മുതൽ പല ദിവസങ്ങളിലായി പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ട് വഴി സൈബർ തട്ടിപ്പിലൂടെ പണം കൈക്കലാക്കിയ പ്രതിയാണ് പിടിയിലായിരിക്കുന്നത്. പ്രതിക്കെതിരെ വിവിധ പരാതികൾ ലഭിച്ചിട്ടുണ്ട്.   കാസറഗോഡ് തളങ്കര സ്വദേശി സാജിത യു (34) ആണ് പിടിയിലായത്. കേസിൽ രണ്ടാം പ്രതി കാസർഗോഡ് മുട്ടത്തൊടി സ്വദേശി മുഹമ്മദ് സാബിർ ബി […]

Continue Reading

മോര്‍ഫ് ചെയ്ത നഗ്‌ന ദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണി; വിദ്യാര്‍ഥിനിയോട് ആവശ്യപ്പെട്ടത് 5 ലക്ഷം; യുവാക്കള്‍ പടിയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടുവാൻ ശ്രമിച്ച യുവാക്കള്‍ പിടിയില്‍. കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ മുഖം മോർഫ് ചെയ്ത നഗ്ന ദൃശ്യങ്ങള്‍ ഉണ്ടാക്കി വ്യാജ ഇൻസ്റ്റാഗ്രാം ഐഡിയിലൂടെ വിദ്യാർത്ഥിനിക്ക് അയച്ച്‌ കൊടുത്ത് 5 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.   കൊടുത്തില്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കൊണ്ടോട്ടി സ്വദേശികളായ മൂന്ന് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.   കൊട്ടപ്പുറം സ്വദേശികളായ തസ്രീഫ് (21), നിദാല്‍ (21), പുളിക്കല്‍ സ്വദേശി മുഹമ്മദ് ഷിഫിൻ ഷാൻ […]

Continue Reading

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിർ അറസ്റ്റിൽ

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ. ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പൊലീസിന്റെ നടപടി. മൂന്ന് പേരെയും ജാമ്യത്തിൽ വിട്ടയക്കും. ഹൈക്കോടതി നേരത്തെ പ്രതികൾക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു.സൗബിന്‍ ഉൾപ്പടെയുള്ളവർ കേസിൻ്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം […]

Continue Reading

കാറില്‍ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്ത്; സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗം പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണം സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ എംഡിഎംഎയുമായി പിടികൂടി. ലോക്കല്‍ കമ്മിറ്റിയംഗം വി കെ ഷമീര്‍ ആണ് വാഹനപരിശോധനയ്ക്കിടെ 18ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ഇരിട്ടി കൂട്ടുപുഴയില്‍ നിന്നുമാണ് ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാറിന്‌റെ രഹസ്യഅറയിലാണ് പ്രതി എംഡിഎംഎ സൂക്ഷിച്ചിരുന്നത്.ബാംഗ്ലൂരില്‍ നിന്നും സുഹൃത്തിനൊപ്പം കാറില്‍ എംഡിഎംഎ കടത്തുമ്പോഴാണ് ഷമീര്‍ പിടിയിലാകുന്നത്. രഹസ്യവിവരത്തിന്‌റെ അടിസ്ഥാനത്തിലാണ് പൊലീസ് ഷമീറിനെ പിടികൂടിയത്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ ഷമീര്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വളപട്ടണത്ത് നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം […]

Continue Reading

കാഞ്ഞങ്ങാട് സ്കൂട്ടർ തടഞ്ഞ് പ്രവാസിയെ വെട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ, പിടിയിലായത് യുവമോർച്ച നേതാവിന്റെ വീട്ടിൽനിന്ന്

കാഞ്ഞങ്ങാട് : പ്രവാസിയും കൊടവലം കൊമ്മട്ട സ്വദേശിയുമായ ചന്ദ്രനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഘത്തിലെ രണ്ടുപേരെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ്‌ ചെയ്തു. മാവുങ്കാൽ മേലടുക്കത്തെ പ്രശോഭ്‌ (23), മൂലക്കണ്ടത്തെ ശ്യാംകുമാർ (33) എന്നിവരെയാണ് അറസ്റ്റ്‌ചെയ്തത്. യുവമോർച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് വൈശാഖിന്റെ വീട്ടിൽ ഒളിച്ചുതാമസിക്കുകയായിരുന്നു പ്രതികൾ. വീട്ടിലെത്തിയ പോലീസിനെ ആക്രമിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇൻസ്‌പെക്ടർ കെ.പി. ഷൈനും സംഘവും ഇരുവരെയും കീഴ്‌പ്പെടുത്തി. ഈ മാസം 17-നാണ് ചന്ദ്രന് വെട്ടേറ്റത്. ഭാര്യ രമ്യയ്‌ക്കൊപ്പം കാഞ്ഞങ്ങാട്ടുനിന്ന്‌ സ്‌കൂട്ടറിൽ കൊടവലത്തേക്കു പോകുകയായിരുന്നു. ഇരുചക്രവാഹനങ്ങളിലെത്തിയ ആറംഗസംഘം […]

Continue Reading

എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍, പ്രതികളുടെ കൈവശം 50 വിദ്യാര്‍ത്ഥികളുടെ പേരുകള്‍

തൃശ്ശൂര്‍: കൈപ്പമംഗലത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ചെന്ത്രാപിനി സ്വദേശി ജിനേഷ്, കൈപ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. 15.2 ഗ്രാം എം‍ഡിഎംഎയാണ് ഇവരില്‍ നിന്ന് എക്സൈസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.പ്രതികളുടെ കയ്യില്‍ നിന്നും 50 വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ എക്സൈസ് കണ്ടെടുത്തു. പതിനേഴും 25 ഉം വയസ്സിന് ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളുടെ പേരാണ് ലിസ്റ്റിലുള്ളത്. കടമായി ലഹരി നൽകിയവരുടെ ലിസ്റ്റാണിതെന്നും ഇവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

Continue Reading

കാസർകോട് ഹൊസങ്കടിയില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടത്തിയ യുവദമ്പതികൾ അറസ്റ്റിൽ

കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടിയിലെ ഫ്ലാറ്റിൽ നിന്ന് മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ യുവദമ്പതികളെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ബടാജെയിലെ സൂരജ് റായി (26), മഹാരാഷ്ട്ര താന സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്‍സേനയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഓപറേഷന്‍ ക്ലീന്‍ കാസർകോടിന്റെ ഭാഗമായായിരുന്നു വന്‍ മയക്കുമരുന്നു വേട്ട. ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കാസർകോട് ഡിവൈ.എസ്.പിമാരായ വി.വി. മനോജ്, സി.എ. അബ്ദുള്‍ റഹീം, […]

Continue Reading

ലോഡ്‌ജിൽ നിന്ന് മയക്കുമരുന്നുമായി 3 യുവാക്കൾ അറസ്റ്റിൽ; ബുള്ളറ്റ് ബൈകും കസ്റ്റഡിയിൽ

കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്‌സേനഐ. പി. എസിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കി വരുന്ന ഓപ്പറേഷന്‍ക്ലീന്‍ കാസറഗോഡിന്റെ ഭാഗമായി ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍പരിധിയിലെ ലോഡ്ജുകള്‍ കേന്ദ്രികരിച്ചു കാഞ്ഞങ്ങാട് ഡി വൈഎസ് പി. ബാലകൃഷ്ണന്‍ നായരുടെയും Si സതീശന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധന യില്‍ കുന്നുമ്മല്‍ എന്ന സ്ഥലത്തുള്ള ലോഡ്ജില്‍ നിന്നും മാരക മയക്കുമരുന്നായ MDMA യുമായി മൂന്നു പേര്‍ പിടിയില്‍. മുഹമ്മദ് സഫ്വാന്‍.ടിS/o.താജ് മുഹമ്മദ് 24 വയസ്, റഹ്‌മാനിയ മാന്‍സില്‍.കുണിയന്‍. കരിവെള്ളൂര്‍, അബ്ദുല്‍ ഖാദര്‍. എ […]

Continue Reading

പ്ലസ് ടു വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി: പിടിഎ പ്രസിഡന്റ് അറസ്റ്റില്‍

കാസര്‍കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ പിടിഎ പ്രസിഡന്റ് അറസ്റ്റില്‍. സിപിഎം ഏച്ചിക്കൊവ്വല്‍ ബ്രാഞ്ച് സെക്രട്ടറി കൂടിയായ ടി.ടി ബാലചന്ദ്രനെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം അടക്കമുള്ള സ്ഥലങ്ങളില്‍ ഒളിവിലായിരുന്ന ഇയാളെ കാസര്‍കോട് ആണുരില്‍ വച്ചാണ് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു.

Continue Reading

പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് നിറമടിച്ച് കടുവകുഞ്ഞുങ്ങള്‍ എന്ന പേരില്‍ വില്‍പ്പന തട്ടിപ്പ്: പ്രതി അറസ്റ്റില്‍

മറയൂര്‍: പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് നിറമടിച്ച് കടുവകുഞ്ഞുങ്ങള്‍ എന്ന പേരില്‍ വില്‍പ്പന തട്ടിപ്പ് നടത്തിയതിന് യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവണ്ണാമല ആരണ സ്വദേശി പാര്‍ഥിപന്‍(24) ആണ് വനം വകുപ്പിന്‍റെ പിടിയിലായത്. വാട്ട്സ് ആപ്പ് വഴിയാണ് പാര്‍ഥിപന്‍ കടുവകുഞ്ഞുങ്ങളെ വില്‍ക്കുന്നതായിട്ടുള്ള അറിയിപ്പ് പ്രചരിപ്പിച്ചിരുന്നത്. മറയൂരിനടുത്തുള്ള തമിഴ്നാട് അതിര്‍ത്തി ഗ്രാമത്തിലാണ് യുവാവ് തട്ടിപ്പിന് ശ്രമം നടത്തിയത്.മൂന്ന് കടുവക്കുഞ്ഞുങ്ങള്‍ക്ക് സ്റ്റീല്‍ പാത്രത്തില്‍ ആഹാരം നല്‍കുന്ന ചിത്രത്തോടെയാണ് പാര്‍ഥിപന്‍ വാട്ട്സ് ആപ്പില്‍ സ്റ്റാറ്റസ് പങ്കുവെച്ചത്. മൂന്ന് മാസം പ്രായമായ കടുവക്കുഞ്ഞിന് ഒന്നിന് 25 ലക്ഷം രൂപ […]

Continue Reading