സ്പോർട്സ് കടയിൽ ജഴ്സി വാങ്ങാനെത്തിയ പെൺകുട്ടിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമം, ബന്തിയോട് സ്വദേശി കുമ്പള പോലീസ് അറസ്റ്റ് ചെയ്തു

കുമ്പള ∙ സ്പോർട്സ് കടയിൽ ജഴ്സി വാങ്ങാനെത്തിയ പെൺകുട്ടിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്തിയോട് സംസം മൻസിലിലെ മുഹമ്മദ് അഷ്റഫ് (ആസിഫ് 28)നെയാണ് കുമ്പള എസ്ഐ വി.കെ.അനീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം വൈകിട്ട് ബന്തിയോട്ടെ ഒരു സ്പോർട്സ് കടയിലാണ് സംഭവം. മാതൃസഹോദരനോടൊപ്പം കടയിലേക്കു ജഴ്സി വാങ്ങാൻ എത്തിയതായിരുന്നു പെൺകുട്ടി. വസ്ത്രം മാറുന്നതിനായി പ്രത്യേക സൗകര്യമില്ലാതിരുന്ന കടയിൽ ജീവനക്കാരൻ കാണിച്ചു […]

Continue Reading

ബെംഗളൂരുവിൽ കൊല്ലപ്പെട്ട കാസറഗോഡ് സ്വദേശി സനു തോംസണിന്റെ കൊലപാതകത്തിൽ മൂന്നു പേർ അറസ്റ്റിൽ

ബെംഗളൂരുവിൽ കൊല്ലപ്പെട്ട രാജപുരം സ്വദേശി സനു തോംസണിന്റെ കൊലപാതകത്തിൽ മൂന്നു പേർ അറസ്റ്റിൽ ബെംഗളൂരു സ്വദേശികളായ പുട്ട രാജു, ഗോപി, ശ്രീനിവാസ് എന്നിവരാണ് അറസ്റ്റിലായത്വ്യാഴാഴ്ചയാണ് ജോലി കഴിഞ്ഞ് മടങ്ങും വഴി മൂന്നംഗ സംഘം സനുവിനെ കുത്തികൊലപ്പെടുത്തിയത് സനു തോംസൺ ജോലിചെയ്തിരുന്ന സ്ഥാപനത്തിനരികിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞ കൊലപാതക ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മൂന്നു പ്രതികളും അറസ്റ്റിലായത്. ബെംഗളൂരു നഗരത്തിലെ കുപ്രസിദ്ധ മോഷ്ടാക്കളാണ് അറസ്റ്റിലായ മുന്ന് പ്രതികളും. സനുവിനെ അക്രമിച്ച് […]

Continue Reading

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ഴ്​​സി​ന്‍റെ വേ​ഷ​ത്തി​ലെത്തി ആള്‍മാറാട്ടം,കാസർകോട് സ്വദേശിനിയായ യുവതി കോഴിക്കോട്ട് പിടിയില്‍

കോ​ഴി​ക്കോ​ട്​: ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ഴ്​​സി​ന്‍റെ വേ​ഷ​ത്തി​ല്‍ വാ​ര്‍​ഡു​ക​ളി​ല്‍ വി​ല​സി​യ യു​വ​തി അ​റ​സ്റ്റി​ല്‍.കാ​സ​ര്‍​കോ​ട്​ കു​ടി​ലു സ്വ​ദേ​ശി​നി റം​ല​ബീ (41) ആ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. ന​ഴ്‌​സി​ന്‍റെ ഓ​വ​ര്‍​കോ​ട്ടും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും ഉ​പ​യോ​ഗി​ച്ച്‌ വാ​ര്‍​ഡി​ലെ​ത്തി​യ യു​വ​തി​ക്കെ​തി​രെ ആ​ള്‍ ​മാ​റാ​ട്ടത്തി​ന്​ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ്​ കേ​​സെ​ടു​ത്തു. യു​വ​തി​യെ ആ​ശു​പ​ത്രി​ലെ 31ാം വാ​ര്‍​ഡി​നു സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ സൂ​പ്ര​ണ്ടി​നെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യ​ല്ലെ​ന്നും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് വ്യാ​ജ​മാ​ണെ​ന്നും ക​ണ്ടെ​ത്തി പൊ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.റൂ​ബീ​ന റം​ല​ത്ത്​ എ​ന്ന പേ​രി​ലു​ള്ള വ്യാ​ജ […]

Continue Reading

കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം; നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

തൃശൂർ: കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തി നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. ഇന്ന് രാവിലെയാണ് തൃശ്ശൂർ വെസ്റ്റ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പോക്‌സോ കേസ് പ്രകാരമാണ് അറസ്റ്റ്. മൂന്ന് ദിവസം മുമ്പാണ് കേസിനാദ്പദമായ സംഭവം.തൃശൂർ അയ്യന്തോൾ എസ്.എൻ. പാർക്കിന് സമീപം കാർ നിർത്തി രണ്ട് കുട്ടികളോട് കാർ നിർത്തി അശ്ലീലം കാണിച്ചെന്നാണ് കേസ്. ഇതിന് മുമ്പും സ്കൂള്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. 2016 ആഗസ്ത് 27നായിരുന്നു സംഭവം. സ്കൂളിലേക്ക് […]

Continue Reading

പോക്‌സോ കേസിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: പോക്‌സോ കേസിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ. കൊല്ലയിൽ വിക്രമൻ നായരാണ് അറസ്റ്റിലായത്.റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനാണ് ഇയാൾ. 16 വയസുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനനത്തിന് ഇരയാക്കിയെന്നാണ് കേസ്. ഇന്നലെയാണ് വിക്രമൻ നായരെ അറസ്റ്റ് ചെയ്തത്. 

Continue Reading

പീഡന കേസ്: പി സി ജോ‍ർജിനെ അറസ്റ്റ് ചെയ്യും

തിരുവനന്തപുരം: ജനപക്ഷം നേതാവ് പി സി ജോർജിനെ അറസ്റ്റ് ചെയ്യും. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസ് ജോർജിനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) വകുപ്പുകൾ ചേർത്താണ് ജോ‍ർജിനെതിരെ കേസെടുത്തത്. ഈ വർഷം ഫെബ്രുവരി 10 ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും സോളാർ കേസ് പ്രതി രഹസ്യ മൊഴി നൽകിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ പി.സി.ജോർ‍ജിനെ ഇന്ന് ചോദ്യം ചെയ്യാനായി […]

Continue Reading

16 കാരിയെ പീഡിപ്പിച്ച് നാലുമാസം ഗൾഭിണിയാക്കിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ

ആദൂർ: 16 കാരിയെ പീഡിപ്പിച്ച് നാലുമാസം ഗൾഭിണിയാക്കിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മധുവിനെയാണ് ആദൂർ സിഐയുടെ ചുമതല വഹിക്കുന്ന മേൽപറമ്പ് സി ഐ ഉത്തംദാസും സംഘവും അറസ്റ്റ് ചെയ്തത്.16കാരിയുമായി മധു പ്രണയം നടിച്ച്അടുപ്പത്തിലാവുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് കേസ്. പിന്നീട്വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ച് പരിശോധിപ്പിച്ചപ്പോഴാണ് നാല് മാസം ഗർഭിണിയാണെന്ന് അറിഞ്ഞത്. ശേഷം യുവാവ് പീഡിപ്പിച്ചതായുള്ള വിവരം പെൺകുട്ടി വെളിപ്പെടുത്തുകയായിരുന്നു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ആദൂർ പൊലീസ് പെൺകുട്ടിയുടെ മൊഴി […]

Continue Reading

മോഷണശേഷം കാട്ടിൽ ഒളിച്ച് താമസം; ഡ്രോൺ തെരഞ്ഞിട്ടും കാണാത്ത കള്ളൻ ഒടുവിൽ കൊച്ചിയിൽ പിടിയിൽ

കാസർകോട്: ഡ്രോൺ ഉപയോഗിച്ച് വരെ തെരച്ചിൽ നടത്തിയിട്ടും പൊലീസിന് കണ്ടെത്താനാവാത്ത കള്ളൻ ഒടുവിൽ കൊച്ചി കുടുങ്ങി. മോഷ്ടിച്ച ശേഷം ചെങ്കൽ കുന്നിലെ കാട്ടിൽ ഒളിച്ച് താമസിക്കുന്ന കാസർകോട് കറുകവളപ്പിൽ അശോകനാണ് ഒടുവിൽ പിടിയിലായത്. കാട്ടിൽ ഒളിച്ച് കഴിയുന്ന ഇയാളെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ച് വരെ പൊലീസ് തെരച്ചിൽ നടത്തിയിരുന്നു.കൊച്ചി മറൈൻ ഡ്രൈവിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിവിധ മോഷണങ്ങളും, പോക്‌സോ കുറ്റവും ഉൾപ്പടെ ഏഴ് കേസുകളാണ് കാഞ്ഞിരപ്പൊയിൽ കറുകവളപ്പിൽ അശോകനെതിരെ ഉള്ളത്. മകളെ വലിച്ചെറിഞ്ഞ് കയ്യൊടിച്ചതിന് […]

Continue Reading

ആദിവാസികളെ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് മലയാളി ദമ്പതികളെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: കുടകിലെ കുട്ടയില്‍ ആദിവാസികളെ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് മലയാളി ദമ്പതികളെ അറസ്റ്റ് ചെയ്തു. കുടകിലെ കുട്ടയിലാണ് സംഭവം. മാനന്തവാടി സ്വദേശികളായ കുര്യച്ചന്‍, സെല്‍വി എന്നിവരാണ് അറസ്റ്റിലായത്. കേസെടുത്ത ശേഷം ദമ്പതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ചൊവ്വാഴ്ച വൈകുന്നേരമാണ് ദമ്പതികള്‍ കേരളത്തില്‍ നിന്ന് കുട്ടയിലെ ആദിവാസി മേഖലയില്‍ എത്തിയത്. ആദിവാസി വിഭാഗത്തില്‍ പെട്ട പണിയറവര മുത്തയുടെയും കുടുംബത്തിന്റെയും വീട് ഇവര്‍ സന്ദര്‍ശിച്ചിരുന്നു. ക്രിസ്ത്യാനികളാകാന്‍ ഇവര്‍ വീട്ടുകാരെ പ്രേരിപ്പിച്ചെന്നാണ് ആരോപണം. ചില ഹിന്ദു സംഘടനകളാണ് കുട്ട പോലിസില്‍ വിവരമറിയിച്ചത്. പോലിസ് […]

Continue Reading

17 കാരിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി; ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കേസ്

നീലേശ്വരം: 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ ഓടോറിക്ഷ ഡ്രൈവർക്കെതിരെ കേസെടുത്തു. നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ജിതേഷി (22) നെതിരെയാണ് പെൺകുട്ടിയുടെ പരാതിയിൽ നീലേശ്വരം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗീകമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. വിവാഹ വാഗ്ദാനം നൽകി ഇക്കഴിഞ്ഞ ജനുവരിയിൽ ഇയാൾ പെൺകുട്ടിയെ ഓടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി യുവാവിന്റെ ബന്ധു വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസംപെൺകുട്ടി സഹോദരിയോട് വിവരം പറഞ്ഞതോടെയാണ് […]

Continue Reading