ദാരിദ്ര്യം മുതലെടുത്തു; ചൂഷണത്തിന് ഒത്താശ; കുട്ടി 5മാസം ഗർഭിണി; 6പേർ പിടിയിൽ

ജോലി നൽകാമെന്നു വിശ്വസിപ്പിച്ചു പതിനേഴുകാരയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 6 പേർ അറസ്റ്റിൽ. ഇടനിലക്കാരൻ കുമാരമംഗലം മംഗലത്ത് വീട്ടിൽ ബേബി എന്ന് വിളിക്കുന്ന രഘു (51), വർക്‌ഷോപ് ജീവനക്കാരനായ കോടിക്കുളം പാറപ്പുഴ പിണക്കാട്ട് വീട്ടിൽ തോമസ് ചാക്കോ (27), തൊടുപുഴ ടൗണിൽ ലോട്ടറി വിൽപനക്കാരനായ ഇടവെട്ടി വലിയജാരം പോക്കളത്തുവീട്ടിൽ ബിനു (43), വാഴക്കുളത്ത് കെഎസ്ഇബി ജീവനക്കാരനായ കല്ലൂർക്കാട് വെള്ളാരംകല്ല് വാളമ്പിള്ളിൽ വീട്ടിൽ സജീവ് (55), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ ഭാഗത്ത് കൊട്ടൂർ വീട്ടിൽ തങ്കച്ചൻ (56), […]

Continue Reading

അല്ലാഹു എല്ലാ രാജ്യങ്ങളിലും ഐക്യവും സമാധാനവും നല്‍കട്ടെ; പാകിസ്ഥാന് വേണ്ടി പ്രാര്‍ത്ഥിച്ചു എന്നാരോപിച്ച് യുവതിക്കെതിരെ കേസ്

ബെംഗളൂരു:പാകിസ്ഥാന്‍ റിപബ്ലിക് ദിനത്തില്‍ ആളുകള്‍ക്ക് ആശംസകള്‍ നേര്‍ന്നതിന് കര്‍ണാടകയില്‍ 25കാരിയെ പൊലീസ് അറസ്റ്റുചെയ്തു.മാര്‍ച്ച് 26 ശനിയാഴ്ച  ബാഗല്‍കോട്ട് ജില്ലാ പൊലീസാണ് കുത്മ ഷെയ്ഖ് എന്ന യുവതിയെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ഒരാള്‍ പരാതി നല്‍കുകയായിരുന്നു. മാര്‍ച്ച് 23 ന് പാകിസ്ഥാന്‍ റിപബ്ലിക് ദിനം ആഘോഷിക്കുന്ന സമയത്താണ് സംഭവം. ബുധനാഴ്ച പാകിസ്ഥാന്‍ റിപ്പബ്ലിക് ദിന ആശംസകള്‍ അറിയിച്ചുകൊണ്ട് ഇവര്‍ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടതായി പൊലീസ് പറയുന്നു.അല്ലാഹു എല്ലാ രാജ്യങ്ങളിലും ഐക്യവും സമാധാനവും നല്‍കട്ടെ എന്നായിരുന്നു യുവതിയുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ്. […]

Continue Reading

17-കാരനായ വിദ്യാർഥിയെ വിവാഹം ചെയ്ത 26-കാരിയായ അധ്യാപിക പോക്‌സോ കേസിൽ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത വിദ്യാർഥിയെ വിവാഹംചെയ്ത സംഭവത്തിൽ 26-കാരിയായ അധ്യാപിക അറസ്റ്റിൽ. തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്.ഈമാസം അഞ്ചിന് സ്‌കൂളിലേക്ക് പോയി 17-കാരനായ വിദ്യാർഥി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ തുറയൂർ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രാഥമിക അന്വേഷണത്തിൽ കുട്ടിയെ കാണാതായ അതേദിവസം മുതൽ സ്‌കൂളിലെ ഒരു അധ്യാപികയേയും കാണാതായി വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും തമ്മിൽ ബന്ധമുണ്ടെന്നും സ്‌കൂൾ വിട്ടശേഷം ഒളിച്ചോടിയതാണെന്നും കണ്ടെത്തി.

Continue Reading

മുസ്‌ലിം പേരില്‍ വ്യാജ ഐ.ഡിയുണ്ടാക്കി വിദ്വേഷ പ്രചരണം; ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ബെംഗളൂരു: കര്‍ണാടകയില്‍ മുസ്‌ലിം പേരില്‍ വ്യാജ ഐ.ഡിയുണ്ടാക്കി വിദ്വേഷ പ്രചരണം നടത്തിയയാള്‍ അറസ്റ്റില്‍. മുഷ്താഖ് അലി എന്ന ഐ.ഡിയുണ്ടാക്കി സാമൂഹിക മാധ്യമത്തില്‍ വിദ്വേഷ പ്രചരണം നടത്തിയ ആര്‍.എസ്.എസ്- ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ സിദ്ധാരൂധ ശ്രീകാന്ത് നിരാലെ എന്നയാളാണ് ബാഗല്‍കോട്ട് പൊലീസിന്റെ പിടിയിലായത്.സൗത്ത് കന്നഡ സ്വദേശിയാണ് ശ്രീകാന്ത്. ആര്‍.എസ്.എസ് പരിപാടികളുടെ സംഘാടകനാണ് ഇയാള്‍. മുഷ്താഖ് അലി എന്ന പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി ഇയാള്‍ ബി.ജെ.പി എം.എല്‍.സി ഡി.എസ്. അരുണിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയിരുന്നു. വ്യാജ ഐ.ഡി ഉപയോഗിച്ച് ശ്രീകാന്ത് നിരാലെ […]

Continue Reading

പൊലീസിനുനേരെ വെടിയുതിർത്ത കേസിൽ പ്രതി അറസ്റ്റിൽ

കാസർകോട്: പൊലീസിനുനേരെ വെടിയുതിർത്ത കേസിലും കാർ തട്ടിയെടുത്ത കേസിലും പ്രതിയായ മിയാപ്പദവിലെ അബ്ദുല്‍ റഹീമിനെ (38) കാസർകോട് ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഒരു മാസം മുമ്പ് പൈവളിഗെയില്‍ ഇബ്രാഹിം ബാത്തിഷയെന്നയാളുടെ കാര്‍ തട്ടിയെടുത്ത കേസിലും ഒരു വർഷം മുമ്പ് പൊലീസിനുനേരെ വെടിയുതിർത്ത കേസിലും പ്രതിയാണ് റഹീം. ഇയാൾ പൈവളിഗെ ബായിക്കട്ടയില്‍ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് മഞ്ചേശ്വരം എസ്.ഐ ടോണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. പൊലീസിനെ കണ്ട റഹീം കാറില്‍ രക്ഷപ്പെടാന്‍ […]

Continue Reading

യുവാവിനെ ഭീഷണിപ്പെടുത്തി കാറും,മൊബൈൽ ഫോണും, പേഴ്‌സും തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ

കഴിഞ്ഞ ശനിയാഴ്ച രാത്രി കാസര്‍ഗോഡ് ഇന്ദിരാ നഗറില്‍ വെച്ച് യുവാവിനെ ഭീഷണിപ്പെടുത്തി കാറും മൊബൈല്‍ ഫോണും പേഴ്‌സും തട്ടിയെടുത്ത കേസിലെ പ്രതി ചെര്‍ക്കള നാലാം മൈല്‍ സ്വദേശി ന്യൂമാന്‍ അറസ്റ്റില്‍. വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ വി.വി മനോജ്, സബ് ഇന്‍സ്പെക്ടര്‍ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. തട്ടിയെടുത്ത കാറും ഫോണും പേഴ്‌സും പ്രതിയില്‍ നിന്നും കണ്ടെടുത്തു. എസ്.ഐ വിനോദ്, സി.പി.ഒ സലാം എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Continue Reading

കാസര്‍കോട് സ്കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച സഹോദരന്‍മാര്‍ അറസ്റ്റിൽ

കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സർക്കാർ സ്കൂളിലെ 7 വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ 2 സഹോദരൻമാരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിയ ഏച്ചിലടുക്കം അരങ്ങിലടുക്കത്ത് മാധവൻ, മണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സർക്കാർ സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെ വിദ്യാർഥികൾ പീഡനവിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് പൊലീസ് ഏഴ് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. ബേക്കൽ പൊലീസ് സ്റ്റേഷനിൽ ആറും അമ്പലത്തറ സ്റ്റേഷനിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്. പീഡനത്തിന് ഇരയായ […]

Continue Reading

വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ആല്‍ബം ഗായകന്‍ അറസ്റ്റില്‍

 മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ആല്‍ബം ഗായകന്‍ (Album singer) അറസ്റ്റില്‍. പുത്തനത്താണി പുന്നത്തല കുറുമ്പത്തൂര്‍ സ്വദേശി മന്‍സൂറലിയെയാണ് പൊന്നാനി പൊലീസ് പോക്സോ കേസ് (Pocso case) ചുമത്തി അറസ്റ്റ് ചെയ്തത്. ആല്‍ബം ഗാനങ്ങള്‍ പാടുന്നതിനും പഠിപ്പിക്കുന്നതിനുമായി എത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് മാപ്പിള ആല്‍ബം ഗായകനായ മന്‍സൂറലിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതനും, രണ്ട് കുട്ടികളുടെ പിതാവുമാണ് അറസ്റ്റിലായ മന്‍സൂറലി. രണ്ട് […]

Continue Reading

ക്ഷേത്ര കവർച്ചാ ശ്രമത്തിനിടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് മേൽപറമ്പ് പോലീസിന്റെ പിടിയിൽ

മേൽപറമ്പ് :ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണ ശ്രമത്തിനിടെ നിരവധി ഭണ്ഡാരക കളവ് കേസുകളിലെ പ്രതിയെ നാട്ടുകാർ കൈയ്യോടെ പിടികൂടി പോലീസിന് കൈമാറി. ചെമ്മനാട് പരവനടുക്കം കോട്ടരുവം ശ്രീ മഹാവിഷ്ണു ദേവസ്ഥാനത്തിലെ ഭണ്ഡാരം പുലർച്ചെ കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിക്കവെ പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. വെള്ളരിക്കുണ്ട് ബളാലിലെ ഹരിഷ് നായരെ (48) യാണ് പിടികൂടിയത്. മോഷണ ശ്രമം ക്ഷേത്രത്തിന്റെ തൊട്ടടുത്ത് ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയിൽ പെടുകയും നാട്ടുകാരും മേല്പറമ്പ പോലീസും സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ വെയിറ്റിംഗ് ഷെൽട്ടറിന് […]

Continue Reading

ഭർത്താവിനെ കുടുക്കാൻ വാഹനത്തിൽ മയക്കുമരുന്നൊളിപ്പിച്ചു; സി.പി.എം പഞ്ചായത്തംഗം അറസ്റ്റിൽ

ഭർത്താവിനെ കേസില്‍ കുടുക്കി ഒഴിവാക്കാൻ ശ്രമിച്ച ഇടുക്കിയിലെ പഞ്ചായത്ത് അംഗം അറസ്റ്റില്‍. ഇടുക്കി വണ്ടന്മേട് പഞ്ചായത്തിലെ സി.പി.എം അംഗം സൗമ്യ സുനിൽ ആണ് അറസ്റ്റിൽ ആയത്. ഭര്‍ത്താവിനെ മയക്കുമരുന്ന് കേസിൽപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ അറസ്റ്റിലാകുന്നത്. ഇവർക്ക് മയക്കു മരുന്ന് എത്തിച്ചു നൽകിയ എറണാകുളം സ്വദേശികളായ ഷെഫിൻ, ഷാനവാസ്‌ എന്നിവരും പൊലീസ് പിടിയിലായി. സൗമ്യയുടെ  സുഹൃത്തായ വിദേശ മലയാളിയുമായ വണ്ടന്മേട് സ്വദേശി വിനോദുമായി ചേർന്നാണ് ഇവര്‍ ഭര്‍ത്താവിനെതിരെ കൃത്യം നടത്തിയത്.മാരക ലഹരി മരുന്നായ എം.ഡി.എം.എ ആണ് ഭർത്താവിന്‍റെ വാഹനത്തിൽ […]

Continue Reading