സ്ത്രീകളെ കാണിച്ച് വിവാഹം, പണവുമായി മുങ്ങും, പറ്റിച്ചത് 50 പേരെ; യുവതികളടക്കം 5 പേർ പിടിയിൽ

പാലക്കാട് • സ്ത്രീകളെ കാണിച്ച് വിവാഹ തട്ടിപ്പ് നടത്തിയ 5 പേര്‍ അറസ്റ്റിൽ. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനായ തൃശൂര്‍ സ്വദേശി സുനില്‍, പാലക്കാട് കേരളശേരി സ്വദേശി കാര്‍ത്തികേയന്‍, പാലക്കാട് സ്വദേശിനികളായ സജിത, ദേവി, സഹീദ എന്നിവരാണ് അറസ്റ്റിലായത്. സേലം സ്വദേശിയുടെ പരാതിയില്‍ കൊഴിഞ്ഞാമ്പാറ പൊലീസാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ഡിസംബർ 12നാണ് സംഭവം. തമിഴ്നാട്ടില്‍ വിവാഹപരസ്യം നല്‍കിയിരുന്ന സേലം സ്വദേശി മണികണ്ഠനാണ് തട്ടിപ്പിനിരയായത്. മണികണ്ഠനെ ഗോപാലപുരം അതിര്‍ത്തിയിലെ ക്ഷേത്രത്തിലെത്തിച്ച് സജിതയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. വധുവിന്റെ അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ […]

Continue Reading

പൊലീസ് ചമഞ്ഞ് ലോഡ്ജില്‍ മുറിയെടുത്ത് നിരവധി ആണ്‍കുട്ടികളെ പീഡിപ്പിച്ചു,കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അസി.പ്രിസണ്‍ ഓഫീസര്‍ അറസ്റ്റില്‍

കണ്ണൂര്‍ : പൊലീസ് ചമഞ്ഞ് ലോഡ്ജുകളില്‍ മുറിയെടുത്ത് നിരവധി ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അസി. പ്രിസണ്‍ ഓഫീസര്‍ അറസ്റ്റില്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അസി. പ്രിസണ്‍ ഓഫീസറായ കോഴിക്കോട് മേപ്പയൂര്‍ ആവള സ്വദേശി ഭഗവതികോട്ടയില്‍ ഹൗസില്‍ ബിആര്‍ സുനീഷി(40) നെയാണ് കസബ ഇന്‍സ്പെക്ടര്‍ എന്‍ പ്രജീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാളെ സസ്പെന്‍ഡ് ചെയ്തേക്കും. മലപ്പുറം സ്വദേശിയായ 17-കാരനെ പ്രലോഭിപ്പിച്ച്‌ കോഴിക്കോട് കോട്ടപ്പറമ്ബിലെ കേരള ഭവന്‍ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ആണ്‍കുട്ടികളുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ മലപ്പുറം […]

Continue Reading

ഐഎസ് ബന്ധം; മംഗളൂരുവിൽ യുവതിയെ NIA അറസ്റ്റ് ചെയ്തു

മംഗളൂരു: ഐഎസ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി(NIA) യുവതിയെ അറസ്റ്റ്(Arrest) ചെയ്തു. ഉള്ളാള്‍ മാസ്തിക്കട്ടെ ബിഎം കോമ്പൗണ്ട് ആയിഷാബാഗില്‍ അനസ് അബ്ദുള്‍ റഹ്‌മാന്റെ ഭാര്യ മറിയ(ദീപ്ത് മര്‍ള)യാണ് അറസ്റ്റിലായത്. ഓഗസ്റ്റ് നാലിന് എന്‍ഐഎ സംഘം ഉള്ളാട്ടിലെ വീട്ടില്‍ റെയ്ഡ് നടത്തി ഇവരുടെ ഭര്‍തൃസഹോദരപുത്രനെ അറസ്റ്റ് ചെയ്തിരുന്നു. സംശയത്തെത്തുടര്‍ന്ന് അന്ന് മറിയത്തെ കസ്റ്റഡിയിലെടുത്ത് രണ്ടു ദിവസം ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു. എന്നാല്‍ ഇവരെ നിരന്തരം നീരീക്ഷിച്ച് എന്‍ഐഎ സംഘം തിങ്കളാഴ്ച വീണ്ടും വീട്ടിലെത്തി പരിശോധന നടത്തിയ ശേഷം അറസ്റ്റ് […]

Continue Reading

പീഡിപ്പിച്ച യുവാവിനെ ഭീഷണിപ്പെടുത്തി ശല്യം നിർത്തിച്ചു; രക്ഷകൻ ചമഞ്ഞവൻ തന്നെ പീഡകനായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ യുവാക്കൾ അറസ്റ്റിൽ

കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. പുഷ്പക്കണ്ടം ആനക്കല്ല് റോഡുവിള പുത്തൻവീട് അൻവർഷാ(22) ആണ് അറസ്റ്റിലായത്. ഈ കേസിൽ സൂര്യനെല്ലി സ്വദേശിയായ ശ്രീക്കുട്ടൻ, കൽകൂന്തൽ സ്വദേശി രാജേഷ് എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പെൺകുട്ടി പ്ലസ്‌വണ്ണിന് പഠിക്കുമ്പോൾ ഇൻസ്റ്റഗ്രാമിലൂടെയാണ് അൻവർഷായെ പരിചയപ്പെട്ടത്. പിന്നീട് ഇയാൾ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. ശല്യം തുടർന്നതോടെ സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശ്രീക്കുട്ടനോട് പെൺകുട്ടി ഇക്കാര്യം പറഞ്ഞു. തുടർന്ന് ശ്രീക്കുട്ടൻ അൻവർഷായെ ഭീഷണിപ്പെടുത്തിയതോടെ ശല്യം നിലച്ചു. […]

Continue Reading

ഗാന്ധിജിയെ അപമാനിച്ച് വിദ്വേഷ പ്രസംഗം: വിവാദ സന്യാസി കാളിചരൺ അറസ്റ്റിൽ

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ആള്‍ദൈവം കാളിചരണ്‍ മഹാരാജ് അറസ്റ്റില്‍. മധ്യപ്രദേശിലെ ഖജുരാഹോയില്‍ വെച്ചാണ് പൊലീസ് കാളിചരണിനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 4 മണിയോടെയായിരുന്നു അറസ്റ്റ്. വൈകുന്നേരത്തോടെ പ്രതിയുമായി പൊലീസ് റായ്പൂരിലെത്തും. വിദ്വേഷ പ്രചരണം, പൊതുസ്ഥലത്ത് അപകീര്‍ത്തി പരാമര്‍ശം തുടങ്ങിയ വകുപ്പുകളാണ് കാളിചരണിനെതിരെ ചുമത്തിയിരിക്കുന്നത്. റായ്പുരില്‍ രണ്ടു ദിവസത്തെ ധര്‍മ സന്‍സദ് ക്യാംപിലാണ് കാളിചരണ്‍ മഹാരാജിന്റെ വിവാദ പ്രസംഗം. മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ച അദ്ദേഹം ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുകയും ചെയ്തു. […]

Continue Reading

ചെറുവത്തൂരില്‍ മയക്കുമരുന്ന് വേട്ട 3.29 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

ചെറുവത്തൂര്‍: ചെറുവത്തൂരില്‍ മയക്കുമരുന്ന് വേട്ട. 3.29 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. ചെറുവത്തൂര്‍ മൈലാട്ടി കുന്നുമ്മല്‍ ഹൗസില്‍ എം.കെ നിയാസിനെയാണ് നീലേശ്വരം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ കലേശനും സംഘവും അറസ്റ്റ് ചെയ്തത്. ക്രിസ്തുമസ്-പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തുരുത്തി കൈതക്കാട് വെച്ചാണ് ഇയാള്‍ പിടിയിലായത്. പ്രതി ലഹരി കടത്താനുപയോഗിച്ച ഹോണ്ട ഡിയോ സ്‌കൂട്ടിയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസര്‍ എ.ബി അബ്ദുള്ള, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.വി സജിത്ത്, […]

Continue Reading

പടന്നക്കാട് കാറിൽ കടത്തുകയായിരുന്ന എംഡിഎംഎ മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

കാസര്‍കോട്: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയി ജോസഫും പാര്‍ട്ടിയും ചേര്‍ന്ന് പടന്നക്കാട് വെച്ച് സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 2.8 ഗ്രാം എംഡ്എംഎയുമായി മുഹമ്മദ് മുഷ്താഖ് ഹമീദ് എന്നയാളെ അറസ്റ്റ് ചെയ്ത കേസ് രജിസ്റ്റര്‍ ചെയ്തു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ് കുമാര്‍, ബിജോയ് ഇ.കെ, എം.വി സുധീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സാജന്‍ അപ്യാല്‍, അജീഷ് സി, മനോജ്.പി, മഞ്ജുനാഥന്‍. വി, മോഹനകുമാര്‍, ശൈലേഷ് കുമാര്‍ ഡ്രൈവര്‍ […]

Continue Reading

രാത്രിയിൽ സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ

കാസർകോട്: രാത്രിയിൽ സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയ മൂന്ന് യുവാക്കളെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്‌തു. ഇതരസംസ്ഥാന തൊഴിലാളികളായ മജീദ് ഖാൻ (23), ഖിലാഫത് (22), ഒരു 17 കാരൻ എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി പൊലീസ് പട്രോളിംഗിനിടെയാണ് മൊഗ്രാൽ പുത്തൂരിൽ നിന്ന് ഇവർ പിടിയിലായത്. മുൻ കരുതൽ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്‌ത്‌ വരികയാണ്.

Continue Reading

നരബലി: ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന സംഭവത്തില്‍ മലയാളി മന്ത്രാവാദിയടക്കം മൂന്ന് പേര്‍ തഞ്ചാവൂരില്‍ അറസ്റ്റില്‍

ചെന്നൈ: രോഗ ശമനത്തിന് ആറു മാസം പ്രായമുള്ള കുഞ്ഞിനെ ബലിനല്‍കിയ സംഭവത്തില്‍ മലയാളി മന്ത്രാവാദിയടക്കം മൂന്ന് പേര്‍ തഞ്ചാവൂരില്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശിയായ മുഹമ്മദ് സലീം, തഞ്ചാവൂര്‍ മല്ലിപ്പട്ടണം സ്വദേശികളായ ഷര്‍മിള ബീഗം, ഭര്‍ത്താവ് അസറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. മുത്തച്ഛന്റെ അസുഖം മാറാന്‍ വേണ്ടി ആറ് മാസം പ്രായമായ കുഞ്ഞിനെ ഫിഷ് ടാങ്കില്‍ മുക്കിക്കൊല്ലുകയായിരുന്നു. തമിഴ്നാട്ടിലാണ് സംഭവം. നസ് റുദ്ദിന്‍-സാലിഹ ദമ്പതികളുടെ കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. നസ്റുദ്ദിന്റെ അമ്മാവന്‍ അസ്റുദ്ദിന് വിട്ടുമാറാത്ത രോഗം വന്നതോടെയാണ് ക്രൂരകൃത്യം.

Continue Reading

36 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട്ടുകാരി മംഗളൂരുവിൽ അറസ്റ്റിൽ

മംഗളൂരു:അടി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് ദുബായിൽനിന്ന് മംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണവുമായി മലയാളി സ്ത്രീ അറസ്റ്റിൽ. കാസർകോട് തളങ്കര ഫർഹാന മൻസിലിൽ റുഖിയ മമ്മു അഹമ്മദി(50)നെയാണ് കസ്റ്റംസ്‌ അധികൃതർ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 36 ലക്ഷം രൂപ വിലമതിക്കുന്ന 740 ഗ്രാം 24 കാരറ്റ് സ്വർണം പിടിച്ചെടുത്തു. ബുധനാഴ്ച രാത്രി ദുബായിയിൽ നിന്നെത്തിയ ഐ എക്സ്‌ 384 എയർ ഇന്ത്യ എക്സ്‌പ്രസ്‌ വിമാനത്തിലാണ് ഇവർ വന്നത്. രാസവസ്തുക്കൾ ചേർത്ത് സ്വർണം പേസ്റ്റ് രൂപത്തിലാക്കി കവറിൽ പൊതിഞ്ഞ് […]

Continue Reading