പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടി കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ കാസറഗോഡ് സ്വദേശി അറസ്റ്റിൽ

ചെറുവത്തൂർ: 16 വർഷം മുമ്പ് പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടി കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം റെയിൽവെ സ്റ്റേഷനിൽ തള്ളിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ പോലീസ് സാഹസികമായി അറസ്റ്റു ചെയ്തു.ചെറുവത്തൂർ കൈതക്കാ ശ്രീനാരായണ ക്ഷേത ത്തിന് സമീപത്തെ കുഞ്ഞിക്കണ്ണന്റെ മകൻ എം.പി.രാ കേഷിനെയാണ് (41) ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ ചെറുവത്തൂരിൽ വെച്ച് പിടികൂടിയത്. 2005 സപ്തംബർ 3ന് രാവിലെ 11.45 ഓടെയാണ് കണ്ണൂർ പള്ളിക്കുന്നിലെ പ്രായപൂർത്തിയാകാത്ത 15 […]

Continue Reading

കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തിനെതിരെ കുമ്പള പോലീസ് കേസെടുത്തു

കാസര്‍കോട്: മലയാളിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ മറ്റൊരു പെണ്‍കുട്ടിയുടെ സഹായത്തോടെ മാനസപാര്‍ക്ക് കാണാനെന്ന് പറഞ്ഞ് കബളിപ്പിച്ച് മടിക്കേരിയിലേക്ക് തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തിനെതിരെ കുമ്പള പോലീസ് കേസെടുത്തു. ചട്ടഞ്ചാല്‍ പ്രസ്റ്റീജ് എഡ്യൂ സൊല്യൂഷന്‍ സ്ഥാപന ഉടമകളായ ചട്ടഞ്ചാലിലെ സന്ദീപ് സുന്ദരന്‍ (26), ബദിയഡുക്കയിലെ അഖിലേഷ് ചന്ദ്രശേഖരന്‍ (26), കണ്ണൂര്‍ ആലക്കോട്ടെ ജോണ്‍സന്‍ (20), മുള്ളേരിയയിലെ സന്ധ്യാ കൃഷ്ണന്‍ (20), കോഴിക്കോട് സ്വദേശിനി അഞ്ജിത (24) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. തട്ടിക്കൊണ്ടു പോയതിനും ബലമായി മദ്യം കഴിപ്പിച്ചതിനും സ്ത്രീയുടെ മാനം കളങ്കപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് […]

Continue Reading

തികയാതെ പ്രസവിച്ച കുഞ്ഞിന് തുടര്‍ച്ചയായി അസുഖം: നവജാതശിശുവിനെ കൊലപ്പെടുത്തി അമ്മ, യുവതി അറസ്റ്റില്‍

പത്തനംതിട്ട: റാന്നിയില്‍ നിര്‍ത്താതെ കരഞ്ഞതിന് പിഞ്ചുകുഞ്ഞിനെ ദാരുണമായി കൊലപ്പെടുത്തി അമ്മ. 27 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയതിന് നീണ്ടൂര്‍ സ്വദേശി ബ്ലസിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബ്ലസി ആണ്‍കുഞ്ഞിനെ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സുഖമില്ലെന്ന് പറഞ്ഞാണ് ബ്ലസിയും ഭര്‍ത്താവ് ബെന്നി സേവ്യറും കുഞ്ഞിനെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതോടെയാണ് തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. […]

Continue Reading

മറഡോണയുടെ മോഷണം പോയ ആഡംബര വാച്ച് കണ്ടെത്തി

അന്തരിച്ച ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മോഷണം പോയ ആഡംബര വാച്ച് ആസാം പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ദുബൈ പൊലീസിന്റെ സഹകരണത്തോടെയാണ് വാച്ച് കണ്ടെടുത്തതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കേസുമായി ബന്ധപ്പെട്ട് വസീദ് ഹുസൈൻ എന്നയാളാണ് അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികൾ നടക്കുകയാണ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് സൂപ്രണ്ട് ശിസാഗർ രാഗേഷ് റോഷൻ ഉച്ചയോടെ മാധ്യമങ്ങളെ അറിയിക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Continue Reading

കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ

മഞ്ചേശ്വരം താലൂക്കില്‍ എടനാട് വില്ലേജില്‍ സൂരം പൈല്‍ ദേശത്ത് KL 13 S – 1442 നമ്പര്‍ ബൈക്കില്‍ വില്‍പ്പനയ്ക്കായി 4.5 ലിറ്റര്‍ ( 180 ml x25 ) കര്‍ണാടക മദ്യം കടത്തികൊണ്ട് വന്ന കുറ്റത്തിന് രവിയുടെ മകൻ ആഷിതിനെ കുമ്പള റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ എം.രാജീവനും പാര്‍ട്ടിയും ചേര്‍ന്ന് നിയമനുസരണം അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തു. അഷിത് മുന്‍ അബ്കാരി കേസിലെ പ്രതിയാണ്. റെയ്‌ഡിൽ CEOമാരായ പ്രജിത്ത്കുമാര്‍ Kv, അഖിലേഷ് , ശ്രീജീഷ്, വിനോദ്, […]

Continue Reading

സ്റ്റേഷനുള്ളിൽ വച്ച് എസ്ഐയെ കയ്യേറ്റം ചെയ്ത് സഹോദരന്മാർ, പിടിച്ച് തള്ളി; അറസ്റ്റ്, റിമാൻഡ്

ചാരുമൂട്: പൊലീസ് സ്റ്റേഷനുള്ളിൽ വച്ച് എസ്ഐയെയും സിപിഒയേയും കയ്യേറ്റം ചെയ്യുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ സഹോദരങ്ങളെ റിമാൻഡ് ചെയ്തു. കോട്ടയം പായിപ്പാട് കോതപ്പാറവീട്ടിൽ ഷാൻമോൻ (27) സഹോദരൻ സജിൻ റജീബ് (24) എന്നിവരെയാണ് നൂറനാട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് മാവേലിക്കര കോടതിയിൽ ഹാജരാക്കിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ചുനക്കര സ്വദേശി അബ്ദുൽ റഹ്‌മാൻ പ്രതികൾക്കെതിരെ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഫർണിച്ചർ ഇൻസ്റ്റാൾമെന്റ് നടത്തുന്ന പ്രതികൾ പണം വാങ്ങിയിട്ടും സാധനങ്ങൾ നൽകാതെ തന്നെ […]

Continue Reading

നഗരത്തിൽ നിരോധിത പാൻമസാല വേട്ട; രണ്ടിടങ്ങളിൽ നിന്നായി രണ്ട് പേർ അറസ്റ്റിൽ

കാസർകോട്: നഗരത്തിൽ നിരോധിത പാൻമസാല വേട്ട. രണ്ടിടങ്ങളിൽ നിന്നായി രണ്ടുപേർ അറസ്റ്റിലായി. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളായ മുന്ന ചൗധരി (52), ജയപ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. കാസർകോട് പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ അടച്ചിട്ട ഷടറിനുള്ളിൽ സൂക്ഷിച്ചിരുന്ന 2555 പാകെറ്റ് പാന്മസാലയുമായാണ് മുന്ന ചൗധരി പിടിയിലായത്. 520 പാകെറ്റ് പാൻമസാലയുമായി ബാങ്ക് റോഡിൽ നിന്നാണ് ജയപ്രകാശ് പിടിയിലായത്. ഇയാൾ ബീഹാർ സ്വദേശിയാണ്.കാസർകോട് ടൗൺ എസ് ഐ എം വി വിഷ്ണു പ്രസാദും […]

Continue Reading

കൂട്ടുകാരൻറെ ഭാര്യയെ ബലാത്സംഗം ചെയ്തയാൾ പിടിയിൽ

കോവളം: കൂട്ടുകാരന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി നൽകിയ പരാതിയെ തുടർന്ന് തിരുവല്ലം ഇട വിളാകം സ്വദേശി വിനോദ് (31) ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്.

Continue Reading

ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ വിദ്യാർഥിയും കോച്ചിംഗ് സെന്‍റർ നടത്തിപ്പുകാരനും അറസ്റ്റിൽ

തിരുവനന്തപുരത്ത് ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ വിദ്യാർഥിയും കോച്ചിംഗ് സെന്‍റർ നടത്തിപ്പുകാരനും അറസ്റ്റിൽ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് പ്ലസ് ടു ലവൽ പരീക്ഷയിലാണ് ആള്‍മാറാട്ടം നടത്തിയത്. മലയിൻകീഴ് സ്വദേശി 23 വയസ്സുള്ള അദിത്, കോച്ചിംഗ് സെന്‍റർ നടത്തിപ്പുകാരനായ വിളവൂർക്കൽ സ്വദേശി വേണുഗോപാലൻ നായർ എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച പള്ളിപ്പുറം സി.പി.ആര്‍.എഫ് കേന്ദ്രീയ വിദ്യാലയത്തിൽ നടന്ന പരീക്ഷയിലാണ് ആൾമാറാട്ടം നടത്തി അദിത് പരീക്ഷയെഴുതാനെത്തിയത്. മിഥുൻ എന്ന വിദ്യാർഥിക്ക് പകരക്കാരനായാണ് ഇയാൾ എത്തിയത്. ഫോട്ടോയിലും […]

Continue Reading

റെയിൽപ്പാളത്തിൽ കല്ല് വെച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

തലശ്ശേരി:റെയിൽപ്പാളത്തിൽ കല്ല് വെച്ചയാളെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ഗാസിപ്പൂരിലെ ഡബ്ളു (25) ആണ് അറസ്റ്റിലായത്. റെയിൽപ്പാളത്തിൽ പലയിടത്തായി കല്ലുവെച്ച ഇയാളെ പോലീസ് പിന്തുടർന്ന് എടക്കാട്ടുനിന്നാണ് പിടികൂടിയത്. പെട്ടിപ്പാലത്തിനു സമീപമാണ് പാളത്തിൽ ആദ്യം കല്ല് കണ്ടത്. ബുധനാഴ്ച രാവിലെ 10.25-ന് എത്തിയ കോയമ്പത്തൂർ-മംഗളൂരു സൂപ്പർഫാസ്റ്റ് തീവണ്ടി നിർത്തി കല്ല് മാറ്റിയ ശേഷമാണ് യാത്ര തുടർന്നത്. അതിനു സമീപത്തുതന്നെ മറ്റൊരു കല്ല് കൂടിയുണ്ടായിരുന്നു. പിന്നിട് പാളത്തിൽ തലശ്ശേരിക്കും എടക്കാടിനുമിടയിലും കല്ല് കണ്ടെത്തി. റെയിൽവേ എൻജിനിയർ പോലീസിൽ പരാതി […]

Continue Reading