അസമിലെ 600 മദ്രസകള്‍ അടച്ചുപൂട്ടി; ബാക്കിയുള്ളത് കൂടി അടച്ചുപൂട്ടും: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

ബെംഗളൂരു: അസമിലെ മുഴുവന്‍ മദ്രസകളും അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ . ഇതുവരെ 600 മദ്രസകള്‍ അടച്ചുപൂട്ടിയെന്നും പകരം കോളേജുകളും യൂണിവേഴ്‌സിറ്റികളും പണിയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ ശിവ് ചരിത് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബംഗ്ലാദേശില്‍ നിന്നും കുടിയേറി വന്ന അഭയാര്‍ത്ഥികള്‍ രാജ്യത്തിന് ഭീഷണിയാണെന്നും ഹിന്ദു സംസ്‌കാരത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി ദേശീയ നേതാക്കളുടെ പര്യടനത്തിന്റെ ഭാഗമായാണ് ഹിമന്ത ബിശ്വ ശര്‍മ്മ […]

Continue Reading

അസമിൽ നബിദിന റാലിക്ക് വിലക്ക്; ഉച്ചഭാഷിണിക്ക് നിയന്ത്രണം

ഗുവാഹത്തി: അസമിലെ മൂന്ന് ജില്ലകളിൽ നബിദിന റാലിക്ക് വിലക്ക്. റാലിക്കു പുറമെ ഉച്ചഭാഷിണിയും നിരോധിച്ചിട്ടുണ്ട്. അസമിലെ മൂന്ന് ജില്ലകളിലാണ് സംസ്ഥാന സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. അസമിലെ ബാരക് വാലിയിലുള്ള ജില്ലകളായ കരീംഗഞ്ച്, ഹൈലകണ്ടി, കച്ചാർ എന്നീ ജില്ലകളിലാണ് ഹിമാന്ത ബിശ്വ ശർമ ഭരണകൂടം നബിദിന പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ക്രമസമാധാന പ്രശ്‌നങ്ങൾക്കു സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് നബിദിന റാലിക്കും ഉച്ചഭാഷിണിക്കുമെല്ലാം വിലക്കേർപ്പെടുത്തിയത്. മൂന്ന് ജില്ലകളിലും നേരത്തെ പരിപാടിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ, തീരുമാനം പിന്നീട് മാറ്റുകയായിരുന്നു. അതേസമയം, തുറന്ന […]

Continue Reading

അൽഖാഇദ ബന്ധമാരോപിച്ച് അസമിൽ മൂന്നാമത്തെ മദ്രസയും പൊളിച്ചുനീക്കി

ഗുവാഹതി: അൽഖാഇദ ബന്ധമാരോപിച്ച് മൂന്നാമത്തെ മദ്രസയും അസം സർക്കാർ പൊളിച്ചുനീക്കി. ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയുമായുള്ള ബന്ധത്തിന്റെ പേരിൽ അഞ്ചുപേർ അറസ്റ്റിലായതിന് പിന്നാലെയാണ് നടപടി. ബൊംഗൈഗാവിലെ മദ്രസയാണ് രാവിലെ ജെസിബി ഉപയോഗിച്ചു പൊളിച്ചുനീക്കിയത്. മദ്രസയിലെ സാധനങ്ങളെല്ലാം പ്രദേശവാസികളുടെ സഹായത്തോടെ മദ്രസാ കമ്മിറ്റി ഇന്നലെ രാത്രി തന്നെ മാറ്റിയിരുന്നു.മദ്രസാ കെട്ടിടം പൊതുമരാമത്ത് വകുപ്പിന്റെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചല്ല നിർമിച്ചതെന്നും അതുകൊണ്ട് മനുഷ്യവാസത്തിന് യോഗ്യമല്ലെന്നും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുണ്ടെന്ന് എസ്പി സ്വപ്‌നനീൽ ദേഖയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. അൽഖാഇദ […]

Continue Reading

സ്കൂളിൽ ബീഫ് കൊണ്ടുവന്നു; ജീവനക്കാരുടെ പരാതിയിൽ പ്രധാനധ്യാപിക അറസ്റ്റിൽ

ലഖിംപൂ‍ർ: അസമിലെ സ്കൂളിൽ ബീഫ് കൊണ്ടുവന്നതിന് അധ്യാപികയെ അറസ്റ്റ് ചെയ്തു. പടിഞ്ഞാറൻ അസമിലെ ഗോൽപാറ ജില്ലയിലെ സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപിക ദാലിമ നെസ്സയെയാണ് ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുവന്നതിന് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലെ ചില സംഘ്പരിവാർ അനുഭാവികളായ അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മേയ് 14നാണ് അറസ്റ്റിനാസ്പദമായ സംഭവം നടക്കുന്നത്. പൊലീസ് നൽകുന്ന വിവരമനുസരിച്ച് ഉച്ചഭക്ഷണ സമയത്ത് അധ്യാപിക കൊണ്ടുവന്ന ബീഫ് ജീവനക്കാരോട് വിളമ്പാൻ ആവശ്യപ്പെട്ട സമയത്ത് രണ്ട് സംഘ്പരിവാർ അനുഭാവികളായ അധ്യാപകരും ഒപ്പമുണ്ടായിരുന്നു. […]

Continue Reading

മറഡോണയുടെ മോഷണം പോയ ആഡംബര വാച്ച് കണ്ടെത്തി

അന്തരിച്ച ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മോഷണം പോയ ആഡംബര വാച്ച് ആസാം പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ദുബൈ പൊലീസിന്റെ സഹകരണത്തോടെയാണ് വാച്ച് കണ്ടെടുത്തതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കേസുമായി ബന്ധപ്പെട്ട് വസീദ് ഹുസൈൻ എന്നയാളാണ് അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികൾ നടക്കുകയാണ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് സൂപ്രണ്ട് ശിസാഗർ രാഗേഷ് റോഷൻ ഉച്ചയോടെ മാധ്യമങ്ങളെ അറിയിക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Continue Reading

അസമില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് പിടിവലി: രണ്ട് നേതാക്കളെയും ബിജെപി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

അസമില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബിജെപി. നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മയും തമ്മിലാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിവലി നടക്കുന്നത്. ഇതോടെ ചര്‍ച്ചക്കായി ഇരുവരെയും ബിജെപി കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. വിജയിച്ച 60 എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ യോഗം ഇതുവരെ വിളിച്ചിട്ടില്ല. കോവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും സര്‍ക്കാര്‍ രൂപീകരണം സമയമാകുമ്പോള്‍ നടക്കുമെന്നും നിലവിലെ മുഖ്യമന്ത്രി സോനോവാള്‍ പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമൊന്നുമില്ലെന്നും ബംഗാളിലെ അക്രമങ്ങളും […]

Continue Reading

തെരഞ്ഞെടുപ്പ് പരാജയം: അസമിലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ചു

അസമില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അസം പ്രദേശ്​ കോൺഗ്രസ്​കമ്മിറ്റി തലവൻ രിപുൻ ബോറ രാജിവെച്ചു. രാജിക്കത്ത് ഇന്നലെ വൈകീട്ട് സോണിയാ ഗാന്ധിക്ക് കൈമാറി. ഗോഹ്പുർ മണ്ഡലത്തിൽ നിന്നായിരുന്നു രിപുൻ ബോറ ഇത്തവണ ജനവിധി നേടിയത്. പക്ഷേ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ബി.ജെ.പിയുടെ ഉദ്പൽ ബോറയോട്​ 29,000 വോട്ടുകൾക്കാണ് ​രിപുൻ ബോറ പരാജയപ്പെട്ടത്​. 2021ലെ അസം നിയമസഭ തെരഞ്ഞെടുപ്പില്‍ അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്കുണ്ടായ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി എന്ന് സോണിയ […]

Continue Reading