മഞ്ചേശ്വരം എം എൽ എ എ.കെ.എം അഷ്റഫ് കന്നഡയിൽ സത്യവാചകം ചൊല്ലി 15ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം; ആദ്യം സത്യപ്രതിജ്ഞ ചെയ്തത് അബ്ദുൽ ഹമീദ് മാസ്റ്റർ
തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് പുതിയ എം.എൽ.എമാരുടെ സത്യപ്രതിജ്ഞയോടെ തുടക്കമായി. പ്രോ ടെം സ്പീക്കർ അഡ്വ. പി.ടി.എ. റഹീം മുമ്പാകെയാണ് പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നത്. മുസ് ലിം ലീഗ് അംഗവും വള്ളിക്കുന്ന് പ്രതിനിധിയുമായ അബ്ദുൽ ഹമീദ് മാസ്റ്ററാണ് അക്ഷരമാലാ ക്രമത്തിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് ആബിദ് ഹുസൈൻ തങ്ങളും അഹമ്മദ് ദേവർകോവിലും സത്യപ്രതിജ്ഞ ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും എ.കെ.എം അഷ്റഫ് കന്നഡയിൽ സത്യവാചകം ചൊല്ലി. പുതിയ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ സഭയിൽ […]
Continue Reading