നാളത്തെ ഓട്ടോ ടാക്‌സി പണിമുടക്ക് പിൻവലിച്ചു ; ചാർജ് വർധന പരിഗണനയിലെന്ന് മന്ത്രി ആന്റണി രാജു

ഇന്ന് അർധരാത്രിമുതൽ നടത്താനിരുന്ന ഓട്ടോ- ടാക്‌സി പണിമുടക്ക് മാറ്റിവെച്ചതായി തൊഴിലാളി സംഘടനകൾ അറിയിച്ചു. തൊഴിലാളികളുടെ ആവശ്യം സർക്കാർ അനുഭാവ പൂർവം പരിഗണിച്ച സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിവെച്ചതെന്നും സംയുക്ത ഓട്ടോ ടാക്‌സി യൂണിയൻ അറിയിച്ചു. ഓട്ടോ തൊഴിലാളികളുടെ ചാർജ് വർധന സർക്കാറിന്റെ പരിഗണനയിലാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.ചാർജ് വർധനവിനെ കുറിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്തി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ചാർജ് വർധനവിനെ കുറിച്ച് അന്തിമമായി തീരുമാനം എടുക്കുക. ലുണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കും. സി.എൻ.ജി ഓട്ടോറിക്ഷകളുടെ ടെസ്റ്റിങ് […]

Continue Reading

ഡിസംബർ 30ന് സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക്

ഡിസംബർ 30ന് ഓട്ടോ-ടാക്സി തൊഴിലാളികൾ സംസ്ഥാനത്ത് പണിമുടക്കും. ഓട്ടോ ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കുക, ഇ-ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നിർബന്ധമാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഓട്ടോ മിനിമം ചാർജ് നിലവിലുള്ളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അവസാനമായി സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്ക് കൂട്ടിയത് 2018 ഡിസംബറിലാണ്. അവശ്യസാധനങ്ങളുടെ വില ദിനംപ്രതി കുതിച്ചുയരുന്നതിന്‍റെയും ഇന്ധനവില വർധനയുടേയും സാഹചര്യത്തിൽ നാളുകളായി ഓട്ടോ-ടാക്സി മേഖല പ്രതിസന്ധിയിലാണ്. മൂന്ന് വര്‍ഷത്തിന് മുകളിലായി ഓട്ടോ ടാക്സി നിരക്ക് ഉയർത്തിയിട്ടെന്നും ഇനിയും നിരക്ക് […]

Continue Reading

30-ന് ഓട്ടോ, ടാക്സി പണിമുടക്ക്

തിരുവനന്തപുരം:മോട്ടോർ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോർ തൊഴിലാളികൾ 30-ന് പണിമുടക്കും. 24 മണിക്കൂറാണ് പണിമുടക്ക്. ഓട്ടോ ടാക്സി നിരക്കുകൾ പുതുക്കുക, പഴയ വാഹനങ്ങളിൽ ജി.പി.എസ്. ഒഴിവാക്കുക, വാഹനം പൊളിക്കൽ നിയമം 20 വർഷമാക്കി നീട്ടുക, ഇ-ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നിർബന്ധമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

Continue Reading