ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

തൃശൂർ: ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. തൃശൂർ കാട്ടൂർ പൊഞ്ഞനം സ്വദേശി കുറ്റിക്കാടൻ ജോർജ്ജിന്റെ മകൾ എൽസ മരിയ ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്.  ഒരു പ്രസവത്തിൽ  മൂന്ന് മക്കളാണ് ജോർജ്ജിനുള്ളത്. ഇതിലെ പെൺകുട്ടിയാണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ ശുചിമുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവസ്ഥലത്തിനടുത്ത് ഉണ്ടായിരുന്ന പൊലീസ് വാഹനത്തിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു […]

Continue Reading

കഴിക്കുമ്പോൾ മൊബൈൽ ഫോൺ കയ്യിലുണ്ടോ! കുട്ടികളുടെ ഭാരം കുറയുന്നതിന് കാരണം വേറേ തേടേണ്ട

കുഞ്ഞുങ്ങളുടെ തടി കൂടുന്നതും കുറയുന്നതും അത്ര പ്രശ്നമുള്ള കാര്യമാണോ? തന്റെ കുഞ്ഞുങ്ങളുടെ ശരീരപ്രകൃതിയെ കുറിച്ച് മറ്റുള്ളവർ അഭിപ്രായം പറയുമ്പോഴാകും മിക്കവാറും ആശങ്കപ്പെടേണ്ടത്. എന്നാൽ, ആളുകളുടെ അഭിപ്രായം കേട്ടല്ല കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്തിവേണം ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടോ എന്ന് സ്ഥിരീകരിക്കേണ്ടത്. കുഞ്ഞ് ഒരുപാട് മെലിഞ്ഞോ എന്ന് സംശയമുണ്ടെങ്കിൽ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധന്റെ സഹായം തേടണം. ആരോഗ്യസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കുട്ടികളിൽ മാത്രമല്ല കൗമാരക്കാരിലും ഭാരക്കുറവിന് കാരണമാകും. ഇത് പലപ്പോഴും പോഷകാഹാരക്കുറവ് കാരണമാകാം.യു.എസ്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഇത് സംബന്ധിച്ച പഠനറിപ്പോർട്ട് […]

Continue Reading

കുഞ്ഞുങ്ങള്‍ക്ക് എന്നും അസുഖം, വിട്ടുമാറാത്ത അവസ്ഥ; കാരണം കണ്ടെത്തി, രക്ഷിതാക്കള്‍ ഭയപ്പാടില്‍

തൃശൂര്‍: തൃശൂര്‍ ചേലക്കര അംഗന്‍വാടിയിലെ കുഞ്ഞുങ്ങള്‍ക്ക് എന്നും അസുഖം. രക്ഷിതാക്കള്‍ പല ആശുപത്രികളിൽ കാണിച്ചിട്ടും മാറ്റമില്ല. ഒടുവില്‍ കുട്ടികളുടെ രക്ഷിതാക്കൾ അംഗന്‍വാടിയില്‍ എത്തി വാട്ടർ ടാങ്ക് പരിശോധിച്ചു. ഞെട്ടിത്തരിച്ച് നില്‍ക്കാന്‍ മാത്രമേ അവര്‍ക്ക് സാധിച്ചുള്ളൂ. വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയത് ചത്ത എലിയെയും പുഴക്കളെയുമൊക്കെയാണ്.ചേലക്കര പാഞ്ഞാൾ പഞ്ചായത്തിലെ തൊഴുപ്പാടം 28 -ാം നമ്പർ അംഗന്‍വാടിയിലെ കുടിവെള്ള ടാങ്കിൽ ആണ് ചത്ത എലിയെയും പുഴുക്കളെയും കണ്ടെത്തിയത്. അംഗന്‍വാടിയിലെ കുട്ടികൾക്ക് കുടിക്കാൻ ഈ വാട്ടർ ടാങ്കറിൽ നിന്നാണ് വെള്ളം എടുത്തിരുന്നത്. ഇവിടത്തെ […]

Continue Reading

മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു; ഭയന്നോടുന്നതിനിടെ യുവതിയുടെ കൈയിൽ നിന്ന് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

മൂപ്പൈനാട്: വയനാട് മൂപ്പൈനാട് വനത്തിൽ തേനെടുക്കുന്നതിനിടെ രണ്ടുമരണം.പരപ്പൻപാറ ചോലനായ്ക്ക കോളനിയിലെ രാജനും കുമ്പപ്പാറ കോളനിയിലെ സുനിലിന്റെ നാലുമാസം പ്രായമായ കുഞ്ഞുമാണ് മരിച്ചത്.തേനെടുക്കുന്നതിനിടെ രാജൻ വീഴുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ യുവതിയുടെ കൈയിൽ നിന്ന് കുഞ്ഞ് നാലുമാസം പ്രായമായ കുഞ്ഞ് പാറക്കെട്ടിൽ വീണ് മരിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.മൃതദേഹങ്ങൾ വനം വകുപ്പ് ഫയർഫോഴ്സും വനം വകുപ്പും ചേർന്ന് പുറത്തെത്തിച്ചു.

Continue Reading

അപൂർവങ്ങളിൽ അപൂർവം; യെമനിൽ ഒരു കണ്ണുമായി പിറന്ന കുഞ്ഞ് മരിച്ചു

കഴിഞ്ഞ ബുധനാഴ്ചയാണ് യെമനിൽ ഒരു കണ്ണുമായി ആൺ കുഞ്ഞ് പിറന്നത്. ലോകത്തിൽ തന്നെ അത്യപൂർവ്വമായ സംഭവമാണിത്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗൾഫ് ന്യൂസ്’ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. യെമനിലെ അൽ ബയ്ഡ ഗവർണറേറ്റിലെ ആശുപത്രിയിൽ പിറന്ന കുഞ്ഞ് ജനിച്ച് ഏഴ് മണിക്കൂറിന് ശേഷം തന്നെ മരിച്ചു.ഒരു ഐ സോക്കറ്റും ഒറ്റ ഒപ്റ്റക്കൽ നെർവുമായാണ് കുഞ്ഞ് ജനിച്ചതെന്ന് കുട്ടിയുടെ ചിത്രം പങ്കുവെച്ച് യെമനി മാധ്യമപ്രവർത്തകൻ കരീം സരായ് കുറിച്ചു. ഗ്രീക്ക് പുരാണങ്ങളിൽ അറിയപ്പെട്ടിരുന്ന വളരെ അപൂർവമായ […]

Continue Reading

ഒന്നര വയസ്സുള്ള കുഞ്ഞിനെ മുക്കിക്കൊന്നു; അമ്മൂമ്മയുടെ കാമുകൻ അറസ്റ്റിൽ

കൊച്ചി പള്ളുരുത്തിയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ മുക്കിക്കൊന്നു. ബക്കറ്റിലെ വെള്ളത്തിൽ മുക്കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ അമ്മൂമ്മയുടെ 27 വയസ്സുകാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. 84 വയസ്സുള്ള അമ്മൂമ്മയോടൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്. മുക്കിക്കൊന്ന കുഞ്ഞിനെ തുടർന്ന് ഇവർ ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രി അധികൃതരുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.

Continue Reading

അനാഥത്വത്തിലേക്ക്! ‘എന്നെ ആര്‍ക്കും വേണ്ടേ’ ആ കുഞ്ഞിളം കണ്ണുകള്‍ ചോദിക്കുന്നു: ഏറ്റെടുക്കാതെ നിസ്സഹായരായി ബന്ധുക്കള്‍

തിരുവനന്തപുരം: 20 ദിവസങ്ങള്‍ക്ക് മുമ്പ് അച്ഛന്റെയും അമ്മയുടെ കരുതലിലേക്കാണ് അവള്‍ എത്തിയത്, പക്ഷേ വിധി അവളെ അനാഥത്വത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ‘എന്നെ ആര്‍ക്കും വേണ്ടേ’, പാല്‍ മണം പോലും മാറാത്ത ആ കുഞ്ഞിളം കണ്ണുകള്‍ ചുറ്റിനുമുള്ളവരോട് ചോദിക്കുന്നതിതാണ്. നെയ്യാറ്റിന്‍കരയില്‍ ജീവനൊടുക്കിയ ദമ്പതിമാരുടെ അനാഥയായ പെണ്‍കുഞ്ഞിനെയാണ് അനാഥത്വം പിടിമുറുക്കുന്നത്.ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന്, ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാണ് കുഞ്ഞ്. മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറായിട്ടുപോലും ഇരുവരുടെയും ബന്ധുക്കള്‍ ഈ കുഞ്ഞുജീവനെ വേണ്ടെന്നു പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടാണ് നെയ്യാറ്റിന്‍കര അത്താഴമംഗലം കവളാകുളത്ത് വാടകവീട്ടില്‍ പെയിന്റിങ് തൊഴിലാളിയായ […]

Continue Reading

ഒരു വയസുള്ള പെൺകുഞ്ഞ് ബകറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ

കാസറഗോഡ് : കൊട്ടോടിയില്‍ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു. കൊട്ടോടിയിലെ ഓട്ടോ ഡ്രൈവര്‍ മിഥുന്‍ ഫിലിപിന്റെയും അഞ്ജുവിന്റെയും മകള്‍ റിയയാണു (1 വയസ് ) മരിച്ചത്. വീട്ട്മുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ ബക്കറ്റില്‍ വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: റയാന്‍, ഇവാന്‍ .

Continue Reading

വെളുത്ത നിറമുള്ള കുഞ്ഞ്, തട്ടിക്കൊണ്ട് വന്നതാണെന്ന് നാട്ടുകാര്‍; മാതൃത്വം തെളിയിക്കേണ്ടി വന്ന് നാടോടി സ്ത്രീ

തിരുവനന്തപുരത്ത് നാടോടി സ്ത്രീയെയും നാല് മാസം പ്രായമായ കുഞ്ഞിനെയും തടഞ്ഞ് വെച്ച് നാട്ടുകാര്‍. കുഞ്ഞ് അമ്മയേക്കാള്‍ വെളുത്തിരുന്നതിനാല്‍ കുഞ്ഞിനെ തട്ടിക്കൊണ്ട് വന്നതാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ആന്ധ്ര സ്വദേശിനിയായ സുജാത എന്ന സ്ത്രീയെ തടഞ്ഞ് വെച്ചത്. തിരുവനന്തപുരം പാറ്റൂരിലാണ് സംഭവം നടന്നത്. കുഞ്ഞ് തന്റേത് തന്നെയാണെന്ന് പലയാവര്‍ത്തി പറഞ്ഞിട്ടും നാട്ടുകാര്‍ കേട്ടില്ല. തടഞ്ഞു വെച്ചവര്‍ വഞ്ചിയൂര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് അമ്മയെയും കുഞ്ഞിനെയും സ്റ്റേഷനിലെത്തിച്ചു. ഒടുവില്‍ സുജാത സ്റ്റേഷനില്‍ വെച്ച് തന്റെ ഭര്‍ത്താവ് കരിയപ്പയെ വിളിച്ചു. കീചെയിനിലും അരിമണിയിലും […]

Continue Reading

പിഞ്ച് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു

നിലമ്പൂരില്‍ പിഞ്ച് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. നിലമ്പൂർ പാത്തിപ്പാറ തരിയക്കോടൻ ഇർഷാദിന്റെ ഒരു വയസുള്ള മകൾ ഇഷയാണ്  മരിച്ചത്. 11 മണിക്കാണ് സംഭവം. കളിച്ചു കൊണ്ടിരിക്കുമ്പോൾ കുട്ടിയെ പെട്ടന്ന് കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടില്ല. അര മണിക്കൂറിന് ശേഷമാണ് പിന്നീട് വീടിനു പുറത്തുള്ള ബക്കറ്റിൽ കുട്ടിയെ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നിലമ്പൂരിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

Continue Reading