കൊവിഡ് ബാധിച്ച് കോഴിക്കോട് രണ്ട് നവജാതശിശുക്കള്‍ മരിച്ചു

കോഴിക്കോട്: കൊവിഡ് (Covid 19) ബാധിച്ച് കോഴിക്കോട് രണ്ട് നവജാതശിശുക്കൾ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് മരണം. മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് കുഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒന്നര മാസം പ്രായമുള്ള കുഞ്ഞ് സ്വകാര്യ ആശുപത്രിയിലും  ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുട്ടികൾക്ക് ജന്മനാ മറ്റു അസുഖങ്ങൾ ഉണ്ടായിരുന്നെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഒരു കുട്ടിയെ മാസം തികയാതെ പ്രസവിച്ചതാണ്.

Continue Reading

ഏഴ് മാസം പ്രായമായ കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: തൊട്ടിലിൽ ഉറക്കിക്കിടത്തിയ ഏഴ് മാസം പ്രായമായ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. രാജാക്കാട് കനകക്കുന്നിൽ ഏഴ് മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിഥി തൊഴിലാളികളായ പ്രവീൺ കുമാർ, ഗോമതി ദമ്പതികളുടെ മകനാണ് മരിച്ചത്. കുഞ്ഞിനെ ഉറക്കിക്കിടത്തി ജോലിക്ക് പോയതായിരുന്നു മാതാപിതാക്കൾ. കുഞ്ഞിന് അനക്കം കാണാഞ്ഞതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുഞ്ഞ് മരിച്ച വിവരം അറിയുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലെ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്നാണ് […]

Continue Reading

തികയാതെ പ്രസവിച്ച കുഞ്ഞിന് തുടര്‍ച്ചയായി അസുഖം: നവജാതശിശുവിനെ കൊലപ്പെടുത്തി അമ്മ, യുവതി അറസ്റ്റില്‍

പത്തനംതിട്ട: റാന്നിയില്‍ നിര്‍ത്താതെ കരഞ്ഞതിന് പിഞ്ചുകുഞ്ഞിനെ ദാരുണമായി കൊലപ്പെടുത്തി അമ്മ. 27 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയതിന് നീണ്ടൂര്‍ സ്വദേശി ബ്ലസിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബ്ലസി ആണ്‍കുഞ്ഞിനെ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സുഖമില്ലെന്ന് പറഞ്ഞാണ് ബ്ലസിയും ഭര്‍ത്താവ് ബെന്നി സേവ്യറും കുഞ്ഞിനെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതോടെയാണ് തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. […]

Continue Reading

നാലുദിവസം പ്രായമായ കുഞ്ഞിനെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നവജാത ശിശുവിനെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടക്കുന്നം മുക്കാലിയില്‍ താമസിക്കുന്ന സുരേഷ്- നിഷ ദമ്പതികളുടെ നാലുദിവസം പ്രായമായ ആണ്‍കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസിയായ സ്ത്രീ വീട്ടിലേക്ക് വന്നപ്പോള്‍ എല്ലാവര്‍ക്കും കൊവിഡ് ആണെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.സംശയം തോന്നിയ ഇവര്‍ ആശ വര്‍ക്കറെ വിവരമറിയിച്ചു.  ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതായി കണ്ടെത്തിയത്. ഇതേത്തുടർന്ന് നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം ശുചിമുറിയിലെ ബക്കറ്റില്‍ […]

Continue Reading

കൊവിഡ് മൂന്നാം തരംഗമോ? മഹാരാഷ്ട്രയില്‍ കുട്ടികള്‍ക്കും വൈറസ് സ്ഥിരീകരിച്ചു

മുംബൈ: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്‍റെ സൂചനകളെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ കുട്ടികള്‍ക്കിടയില്‍ കൊവിഡ് പടരുന്നതാണ് മൂന്നാം തരംഗത്തിന്റെ സൂചനകളായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അഹമ്മദ്‌നഗറില്‍ ഒരു മാസത്തിനിടെ കുട്ടികളും കൗമാരക്കാരുമടക്കം 8,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടൊപ്പം തന്നെ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ജൂണ്‍ 15 വരെ നീട്ടി. മഹാരാഷ്ട്രയിലെ സാംഗ്ലി നഗരത്തില്‍, കുട്ടികള്‍ക്കായി കൊവിഡ് വാര്‍ഡ് ക്രമീകരിച്ചിട്ടുണ്ട്. അഞ്ച് കുട്ടികള്‍ ഇതിനോടകം ചികിത്സയിലുണ്ട്. കൂടുതല്‍ രോഗികളെ ചികിത്സിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

Continue Reading

കോവിഡ് ബാധിച്ച കുഞ്ഞിന്‍റെ മൃതദേഹം മാതാപിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു

കോവിഡ് ബാധിച്ച കുഞ്ഞിന്‍റെ മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു കളഞ്ഞു. ജമ്മുവിലെ ആശുപത്രിയില്‍ ഞായറാഴ്ചയാണ് സംഭവം. രണ്ട് മാസം മാത്രം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹം ഉപേക്ഷിച്ചാണ് മാതാപിതാക്കള്‍ രക്ഷപ്പെട്ടത്. ഹൃദയത്തിന് തകരാറുണ്ടായിരുന്ന കുഞ്ഞിനെ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ മാതാപിതാക്കളോടും ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടിരുന്നതായി എസ്.എം.ജി.എസ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ദാരാ സിംഗ് പറഞ്ഞു. ടെസ്റ്റ് നടത്താന്‍ നില്‍ക്കാതെ ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ട മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കുഞ്ഞിന്‍റെ മൃതദേഹം […]

Continue Reading