എന്നു വരും ബദിയടുക്ക ടൗൺ ബസ് സ്റ്റാൻഡ് കെട്ടിടം?
ബദിയടുക്ക: ബദിയടുക്ക ടൗൺ ബസ് സ്റ്റാൻഡ് കെട്ടിടം ഇതുവരെ യാഥാർഥ്യമായില്ല. കാലപ്പഴക്കം ചെന്ന പഞ്ചായത്ത് ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം അപകടങ്ങൾ പതിവായതോടെയാണ് പൊളിച്ചുനീക്കിയത്. എന്നാൽ, പൊളിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പുതിയ കെട്ടിടം നിർമിക്കാനുള്ള ഒരു നടപടിയും പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ടൗൺ വികസനത്തിന്റെ പേരിൽ ഒരു കോടി രൂപ സ്ഥലം എം.എൽ.എ എൻ.എ. നെല്ലിക്കുന്നിന്റെ ആസ്തി വികസന ഫണ്ടിൽനിന്നും നീക്കിവെച്ചിരുന്നു. എന്നാൽ, ഇതുപയോഗിക്കാനുള്ള ശ്രമം പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. പഞ്ചായത്ത് ഭരണസമിതിയും ഓരോ വർഷവും ബജറ്റിൽ […]
Continue Reading