മൽസ്യസംസ്കരണ ഫാക്ടറിയിൽ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു
മംഗളൂരു ബജ്‌പെയിൽ മൽസ്യസംസ്കരണ ഫാക്ടറിയിൽ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ നിസാമുദീൻ, ഉമ്മർ ഫാറൂഖ്, സമിയുല്ല ,ഷറഫത്ത് അലി, മീറദുള്ള ഇസ്ലാം എന്നിവരാണ് മരിച്ചത്.വിവിധ സ്ഥലങ്ങളിൽനിന്നെത്തുന്ന മൽസ്യങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന കൂറ്റൻ ടാങ്കിൽ ഇറങ്ങിയവരാണ് ദുരന്തത്തിൽപ്പെട്ടത്. എട്ട് തൊഴിലാളികളാണ് ടാങ്കിൽ ഇറങ്ങിയത്. മൂന്നുപേർ ടാങ്കിൽ വച്ചും രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്. മറ്റ് മൂന്നുപേർ രക്ഷപ്പെട്ടു. അപകടത്തിന്റെ കൃത്യമായ കാരണം അറിവായിട്ടില്ല. അമോണിയം ശ്വസിച്ചാകാം അപകടം എന്ന നിഗമനത്തിലാണ് പൊലീസ്. ബജ്പെ പൊലീസ് […]
Continue Reading