ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകം: 8 പേർ അറസ്റ്റിൽ

ബംഗളൂരു: ശിവമോഗയിൽ ബജ്‌റംഗ്ദൾ പ്രവർത്തകനായ ഹർഷയെ കൊലപ്പെടുത്തിയ കേസിൽ എട്ട് പേരെ അറസ്റ്റ് ചെയ്തതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. ഇന്നലെ രാത്രി വരെ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇന്ന് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രി പറഞ്ഞു. പന്ത്രണ്ട് പേരെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഹമ്മദ് കാഷിഫ്, സയ്യിദ് നദീം, അഫ്‌സിഫുള്ള ഖാൻ, റെഹാൻ ഷെരീഫ്, നിഹാൻ, അബ്ദുൾ അഫ്‌നാൻ എന്നിവരാണ് […]

Continue Reading