സ്കൂളിൽ ബീഫ് കൊണ്ടുവന്നു; ജീവനക്കാരുടെ പരാതിയിൽ പ്രധാനധ്യാപിക അറസ്റ്റിൽ
ലഖിംപൂർ: അസമിലെ സ്കൂളിൽ ബീഫ് കൊണ്ടുവന്നതിന് അധ്യാപികയെ അറസ്റ്റ് ചെയ്തു. പടിഞ്ഞാറൻ അസമിലെ ഗോൽപാറ ജില്ലയിലെ സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപിക ദാലിമ നെസ്സയെയാണ് ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുവന്നതിന് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലെ ചില സംഘ്പരിവാർ അനുഭാവികളായ അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മേയ് 14നാണ് അറസ്റ്റിനാസ്പദമായ സംഭവം നടക്കുന്നത്. പൊലീസ് നൽകുന്ന വിവരമനുസരിച്ച് ഉച്ചഭക്ഷണ സമയത്ത് അധ്യാപിക കൊണ്ടുവന്ന ബീഫ് ജീവനക്കാരോട് വിളമ്പാൻ ആവശ്യപ്പെട്ട സമയത്ത് രണ്ട് സംഘ്പരിവാർ അനുഭാവികളായ അധ്യാപകരും ഒപ്പമുണ്ടായിരുന്നു. […]
Continue Reading