അറ്റകുറ്റപ്പണി കഴിഞ്ഞു; ബേക്കൽ പാലം നാളെ തുറക്കും
▪️ഉദുമ : കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ ബേക്കൽ പാലത്തിന്റെ രണ്ട് പ്രവേശനകവാടങ്ങളിലേയും അറ്റകുറ്റപ്പണികൾ പൂർത്തിയായി. തിങ്കളാഴ്ച പാലം തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ ഹരിഷ് അറിയിച്ചു. കാസർകോട് ഭാഗത്തുനിന്ന് ബേക്കൽ പാലത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നയിടം പതിവായി കുഴിയുണ്ടാകുന്ന ഇടമായിരുന്നു. മൂന്നുവർഷത്തിനിടയിൽ 13 തവണ പണിയെടുത്തിട്ടും പ്രശ്നം പരിഹരിക്കപ്പെടാതെ വന്നതോടെയാണ് കഴിഞ്ഞ 29-ന് പാലത്തിലൂടെയുള്ള ഗതാഗതം 10 ദിവസത്തേക്ക് തടഞ്ഞശേഷം അറ്റകുറ്റപ്പണി തുടങ്ങിയത്. പാലത്തിന്റെ ഇരു പ്രവേശനകവാടങ്ങളിലും നാലുമീറ്ററിലധികം വീതിയിലും ഒരുമീറ്റർ ആഴത്തിലും കുഴിച്ചെടുത്താണ് ജോലി പൂർത്തീകരിച്ചത്.കൊരുപ്പുകട്ടകൾ നിരത്തിയശേഷം […]
Continue Reading