ബിഹാറില്‍ ഉദ്യോഗാര്‍ഥികള്‍ അക്രമാസക്തരായി; ട്രെയിനിന് തീയിട്ടു

റെയിൽവേ പരീക്ഷയ്ക്കെതിരെ പ്രതിഷേധിച്ച ഉദ്യോഗാര്‍ഥികള്‍ അക്രമാസക്തരായി. പ്രതിഷേധത്തിനിടെ ബിഹാറിൽ ഒരു പാസഞ്ചർ ട്രെയിനിന് തീയിട്ടു. മറ്റൊരു ട്രെയിനിനു നേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലംകത്തിച്ചു. റെയിൽവേ ട്രാക്കില്‍ കുത്തിയിരുന്നായിരുന്നു പ്രതിഷേധം. ഇതിനിടെയാണ് ഗയയില്‍‌ ട്രെയിനിന് തീയിട്ടത്. അഗ്നിശമനസേന ഉടനെത്തി തീ അണച്ചു. പൊലീസുമായി ഉദ്യോഗാര്‍ഥികള്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു. ജെഹാനാബാദ് ടൗണിൽ രോഷാകുലരായ വിദ്യാർഥികൾ റെയിൽവേ ട്രാക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുകയും സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സീതാമർഹി […]

Continue Reading