തലപ്പാടിയിൽ ബൈക്കപകടം കുമ്പള സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു
തലപ്പാടി: കെ.സി റോഡില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിക്കുകയായിരുന്നു കുമ്പള കുണ്ടങ്കാറടുക്ക വെല്‍ഫയര്‍ സ്‌കൂളിന് സമീപത്ത് താമസിക്കുന്ന ഉണ്ണികൃഷ്ണന്‍-അജിത ദമ്പതികളുടെ മകന്‍ കെ പ്രജിത്ത് (22), അയല്‍വാസിയായ ചന്ദ്രശേഖര്‍-ലളിത ദമ്പതികളുടെ മകന്‍ കൃഷ്ണ പ്രസാദ്(24) എന്നിവരാണ് മരിച്ചത്. തലപ്പാടി കെ.സി റോഡില്‍ ദേശീയ പാതയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിക്കുകയായിരുന്നു,. ഇരുവരും സെന്‍ഡ്രിങ് തൊഴിലാളികളാണ്. മംഗളൂരു കുദ്രോളി ക്ഷേത്രത്തില്‍ ഉല്‍സവം കഴിഞ്ഞ് മടങ്ങി വരുമ്പോള്‍. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
Continue Reading