ഹിജാബ്, ഹലാൽ വിവാദം അനാവശ്യമെന്ന് യെദിയൂരപ്പ; ‘തുടക്കം മുതല്‍ എനിക്ക് ഈ നിലപാട്, ഹിന്ദുവും മുസ്‍ലിമും സഹോദരങ്ങളെ പോലെ ജീവിക്കണം’
ബെംഗളൂരു: കർണാടകയിലെ ഹിജാബ് നിരോധനവും ഹലാലുമായി ബന്ധപ്പെട്ട വിവാദങ്ങളും അനാവശ്യമായിരുന്നുവെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പ. തുടക്കം മുതൽ ഈ നിലപാടാണ് താൻ സ്വീകരിച്ചതെന്നും ഇത്തരം കാര്യങ്ങളെ താൻ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘ഹിന്ദുക്കളും മുസ്ലിംകളും സഹോദരന്മാരെപ്പോലെ ജീവിക്കണം. ഹിജാബ്, ഹലാൽ വിവാദങ്ങൾ ആവശ്യമില്ലാത്ത വിഷയങ്ങളായിരുന്നു. ഞാൻ അത്തരം വിവാദങ്ങളെ പിന്തുണയ്ക്കില്ല. ഹിന്ദുക്കളും മുസ്ലിംകളും സഹോദരങ്ങളെ പോലെജീവിക്കണമെന്നാണ് എന്റെ നിലപാട്. തുടക്കം മുതൽ ഈ നിലപാടാണ് […]
Continue Reading