‘താജ്മഹലും കുത്തബ് മിനാറും പൊളിച്ച് ക്ഷേത്രങ്ങള്‍ പണിയണം; ഷാജഹാന്‍-മുംതാസ് പ്രണയം അന്വേഷിക്കണമെന്ന് ബിജെപി എംഎല്‍എ

ദിസ്പൂര്‍: താജ്മഹലും കുത്തബ് മിനാറും പൊളിച്ച് പകരം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കണമെന്ന് അസം ബിജെപി എംഎല്‍എ രൂപ്‌ജ്യോതി കുര്‍മി. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ മുംതാസിനെ പ്രണയിച്ചിരുന്നോ എന്ന കാര്യം അന്വേഷിക്കണമെന്നും കുര്‍മി പറഞ്ഞു. ഇക്കാര്യങ്ങള്‍ എംഎല്‍എ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മ്മിച്ച താജ്മഹല്‍ പ്രണയത്തിന്റെ പ്രതീകമല്ലെന്നും അസം ബിജെപി നേതാവ് രൂപ്‌ജ്യോതി കുര്‍മി കുറ്റപ്പെടുത്തി. ഷാജഹാന് തന്റെ നാലാമത്തെ ഭാര്യ മുംതാസ് മഹലിനോടുള്ള സ്‌നേഹത്തെയും കുര്‍മി ചോദ്യം ചെയ്തു. മുംതാസിനെ സ്‌നേഹിച്ചിരുന്നെങ്കില്‍ പിന്നെ […]

Continue Reading

കൈക്കൂലി കേസിൽ ഒളിവില്‍ പോയ എം.എൽ.എ തിരിച്ചെത്തി; ‘വീരോചിത’ സ്വീകരണം നൽകി പ്രവർത്തകർ

ബംഗളൂരു: കൈക്കൂലി കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം ലഭിച്ച കർണാടക ബിജെപി എം.എൽ.എ മദൽ വിരൂപാക്ഷപ്പയ്ക്ക് വൻ സ്വീകരണം നൽകി പാർട്ടി പ്രവർത്തകർ. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചന്നാഗിരി എം.എൽ.എ കൂടിയായ മദൽ വിരൂപാക്ഷപ്പയുടെ മകനടക്കം നാല് പേരെ കഴിഞ്ഞദിവസം വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ എം.എൽ.എയെയും കാണാതായി. അഞ്ചു ദിവസമായി മുങ്ങിയ എം.എൽ.എ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് പുറത്ത് വന്നത്. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്.മുദ്രാവാക്യം വിളിച്ചും പടക്കം […]

Continue Reading

‘ലക്ഷ്മി ദേവിയെ ആരാധിച്ചാൽ മാത്രമേ സമ്പത്തുണ്ടാകൂ എങ്കിൽ മുസ്‌ലിംകളിൽ പണക്കാർ കാണുമോ?’; ഹിന്ദു ദൈവങ്ങള്‍ക്കെതിരെ ബി.ജെ.പി എം.എല്‍.എ

പട്ന: ഹിന്ദു ദൈവങ്ങളെ കുറിച്ച് പ്രസ്താവനകൾ നടത്തി വിവാദത്തിലായി ബി.ജെ.പി എം.എൽ.എ. ബിഹാറിലെ ഭ​ഗൽപുർ ജില്ലയിലെ പിർപൈന്തി എം.എൽ.എയായ ‌‌ലാലൻ പാസ്വാനാണ് വിവാദത്തിലായിരിക്കുന്നത്. ഹിന്ദു വിശ്വാസങ്ങളെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച എം.എൽ.എ ദീപാവലി ദിനത്തിൽ ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിനെയും ചോദ്യം ചെയ്തു. “ലക്ഷ്മീ ദേവിയെ ആരാധിച്ചാൽ മാത്രമാണ് സമ്പത്ത് ലഭിക്കുന്നതെങ്കിൽ മുസ്‌ലിംകൾക്കിടയിൽ കോടീശ്വരന്മാർ ഉണ്ടാകുമായിരുന്നില്ല. മുസ്‌ലിംകൾ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നില്ല, അവരിൽ പണക്കാരില്ലേ? മുസ്‌ലിംകൾ സരസ്വതി ദേവിയെ ആരാധിക്കുന്നില്ല. മുസ്‌ലിംകൾക്കിടയിൽ പണ്ഡിതന്മാരില്ലേ? അവർ ഐ.എ.എസും ഐ.പി.എസും ആകുന്നില്ലേ?- […]

Continue Reading

മുസ്‌ലിമാണോ, എന്നാല്‍ കളിക്കേണ്ട; ക്രിക്കറ്റില്‍ നിന്നും മുസ്‌ലിങ്ങളെ വിലക്കി ബി.ജെ.പി എം.എല്‍.എ

മധ്യപ്രദേശ്: മുസ്‌ലിങ്ങളെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കി ബി.ജെ.പി എം.എല്‍.എ. മധ്യപ്രദേശിലെ ഖാന്‍ഡ്വയില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ബി.ജെ.പി എം.എല്‍.എ ആയ ദേവേന്ദ്ര വര്‍മ വിലക്കിയിരിക്കുന്നത്. എം.എല്‍.എയുടെ നേതൃത്വത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഹിന്ദി മാധ്യമമായ എ.ബി.പി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ 20നാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. മുസ്‌ലിം കളിക്കാരുള്ള ടീമിനോട് അവരില്ലാതെ കളിക്കാനാണ് ടൂര്‍ണമെന്റ് സംഘാടകര്‍ ആവശ്യപ്പെട്ടത്. 32 ടീമുകള്‍ പങ്കെടുക്കാനിരുന്ന ടൂര്‍ണമെന്റില്‍ നിന്നും ഇക്കാരണം കൊണ്ടുമാത്രം നിരവധി താരങ്ങള്‍ പുറത്തായിരുന്നു.മതത്തിന്റെ പേരില്‍ തങ്ങളെ […]

Continue Reading

‘ഇത് പോലെ ഇന്ത്യക്കാരോട് മുസ്ലിം രാജ്യങ്ങള്‍ ചെയ്താലോ ?’ കര്‍ണാടകയില്‍ എതിര്‍പ്പറിയിച്ച് രണ്ട് ബിജെപി നേതാക്കള്‍

ബ​ഗ്ളൂരു: കര്‍ണാടകയില്‍ ക്ഷേത്ര പരിസരത്ത് മുസ്ലിം കച്ചവടക്കാരെ വിലക്കുന്നത് വ്യാപകമായതോടെ എതിര്‍പ്പറിയിച്ച് ബിജെപിയുടെ ജനപ്രതിനിധികള്‍. എംഎല്‍സി എഎച്ച് വിശ്വനാഥ്, എംഎല്‍എ അനില്‍ ബനേകയുമാണ് വിഷയത്തില്‍ എതിര്‍പ്പറിയിച്ചത്. ദൂരവ്യാപക പ്രത്യാഘാതമുള്ള പ്രവൃത്തിയാണിതെന്നും സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും ഇരു നേതാക്കളും വ്യക്തമാക്കി. ‘ഇതെല്ലാം ഭ്രാന്താണ്. ഒരു ദൈവവും മതവും ഇത്തരം കാര്യങ്ങള്‍ പറയുന്നില്ല. എല്ലാം ഉള്‍ക്കൊള്ളുന്നതാവണം മതങ്ങള്‍. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്ന് അറിയില്ല. ‘, എ എച്ച് വിശ്വനാഥ് പറഞ്ഞു. ഇംഗ്ലണ്ടില്‍ […]

Continue Reading

‘മദ്രസകൾ നിരോധിക്കണം’; ആവശ്യവുമായി കർണാടകയിലെ ബി.ജെ.പി എം.എൽ.എ

മദ്രസകൾ നിരോധിക്കണമെന്ന ആവശ്യവുമായി കർണാടകയിലെ ബി.ജെ.പി എം.എൽ.എ. മദ്രസകളിൽ ദേശവിരുദ്ധ പാഠങ്ങൾ പഠിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് എം.പി രേണുകാചാര്യ എം.എൽ.എ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കൂടിയാണ് രേണുകാചാര്യ. ”മദ്രസകൾ നിരോധിക്കണമെന്ന് മുഖ്യമന്ത്രിയോടും വിദ്യാഭ്യാസ മന്ത്രിയോടും ആവശ്യപ്പെടുകയാണ്. ഹിന്ദു, ക്രിസ്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്ന മറ്റ് സ്‌കൂളുകൾ നമുക്കില്ലേ? നിങ്ങൾ ഇവിടെ ദേശവിരുദ്ധ പാഠങ്ങളാണ് പഠിപ്പിക്കുന്നത്. ഒന്നുകിൽ അവ നിരോധിക്കപ്പെടണം. അല്ലെങ്കിൽ മറ്റ് സ്‌കൂളുകളിലേ അതേ പാഠ്യപദ്ധതി തന്നെ ഇവിടെയും പഠിപ്പിക്കണം.”- രേണുകാചാര്യ […]

Continue Reading

മൃതദേഹത്തിനു പകരം എട്ടോ പത്തോ ആളുകളെ കൊണ്ടുവരാന്‍ സാധിക്കും; കൊല്ലപ്പെട്ട വിദ്യാര്‍ഥിയെക്കുറിച്ച് ബി.ജെ.പി എം.എല്‍.എ, വിവാദം

യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡയെക്കുറിച്ചുള്ള ബി.ജെ.പി എം.എല്‍.എയുടെ പരാമര്‍ശം വിവാദമായി. മൃതദേഹം കൊണ്ടുവരാന്‍ കൂടുതല്‍ സ്ഥലം വേണ്ടിവരുമെന്നായിരുന്നു എം.എല്‍.എ പറഞ്ഞത്. നവീനെ അവസാനമായി കാണാന്‍ കാത്തിരിക്കുന്ന കുടുംബത്തിന്‍റെ മാനസികാവസ്ഥ പോലും പരിഗണിക്കാതെയായിരുന്നു എം.എല്‍.എ അരവിന്ദ് ബെല്ലാദിന്‍റെ പ്രസ്താവന. വിമാനത്തില്‍ ഒരു മൃതദേഹം കൊണ്ടുവരാന്‍ കൂടുതല്‍ സ്ഥലം ആവശ്യമാണ്. ആ സ്ഥലത്ത് എട്ട് മുതൽ 10 പേർക്ക് യാത്ര ചെയ്യാം. ഇവയാണ് വെല്ലുവിളികൾ, അതിനാൽ മൃതദേഹം നാട്ടിലെത്തിക്കാന്‍ സമയമെടുക്കുമെന്നായിരുന്നു അരവിന്ദ് പറഞ്ഞത്. ഹുബ്ലി-ധര്‍വാദ് മണ്ഡലത്തില്‍ […]

Continue Reading

യു.പിയില്‍ ബി.ജെ.പിയെ പിടിച്ചുകുലുക്കി വീണ്ടും രാജി; 24 മണിക്കൂറിനിടെ രാജിവെച്ചത് രണ്ടു മന്ത്രിമാര്‍

ഉത്തർപ്രദേശ് ബി.ജെ.പിയില്‍ രാജി തുടരുന്നു. യോഗി മന്ത്രിസഭയിലെ ദാരാ സിംഗ് ചൗഹാനാണ് ഇന്ന് രാജിവെച്ചത്. വനം പരിസ്ഥിതി വകുപ്പ് മന്ത്രിയാണ്. ഇന്നലെ തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയും രാജിവെച്ചിരുന്നു. 24 മണിക്കൂറിനിടെ യോഗി മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരാണ് രാജിവെച്ചത്. യു.പിയില്‍ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി വിട്ട എം.എല്‍.എമാരുടെ എണ്ണം ആറായി. ഒ.ബി.സി വിഭാഗത്തോട് യോഗി സർക്കാർ നീതി പുലർത്തിയില്ലെന്ന് ദാരാ സിംഗ് ചൗഹാൻ ആരോപിച്ചു. അദ്ദേഹം സമാജ്‍വാദി പാര്‍ട്ടിയില്‍ ചേരുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്.ബി.ജെ.പി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ […]

Continue Reading

വ്യാജ മാര്‍ക്ക് ഷീറ്റ്; യു.പിയില്‍ ബി.ജെ.പി എം.എല്‍.എയെ അയോഗ്യനാക്കി; അഞ്ച് വര്‍ഷം തടവുശിക്ഷ

അയോധ്യ:വ്യാജ മാര്‍ക്ക് ഷീറ്റ് ഉപയോഗിച്ചതിന് ബി.ജെ.പി എം.എല്‍.എയെ അയോഗ്യനാക്കി. കോളേജില്‍ പ്രവേശനം നേടുന്നതിന് വ്യാജ മാര്‍ക്ക് ഷീറ്റ് ഉപയോഗിച്ചതിന് പ്രത്യേക കോടതി ശിക്ഷിച്ചതിനെ തുടര്‍ന്നാണ് അയോധ്യയിലെ ഗോസായ്ഗഞ്ച് സീറ്റില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ഇന്ദ്ര പ്രതാപ് എന്ന ഖബ്ബു തിവാരിയെ ഉത്തര്‍പ്രദേശ് നിയമസഭയിലെ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയത്.

Continue Reading

കോവിഡ് ബാധിച്ച് ഉത്തർപ്രദേശിൽ രണ്ട് ബിജെപി എംഎൽഎമാർ മരിച്ചു

ലക്‌നോ: യുപിയില്‍ കോവിഡ് ചികിത്സയിലായിരുന്ന രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ മരിച്ചു. രമേശ് ദിവാകര്‍ (57) (ഔരിയ സിറ്റി), സുരേഷ് ശ്രീവാസ്തവ (ലക്‌നോ വെസ്റ്റ്) എന്നിവരാണ് മരിച്ചത്. കോവിഡ് ബാധിച്ച്‌ മീററ്റിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ദിവാകര്‍. ലക്‌നോ സഞ്ജയ് ഗാന്ധി പോസ്റ്റുഗ്രാറ്റുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു ശ്രീവാസ്തവ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കന്നി വിജയം നേടിയാണ് രമേശ് ദിവാകര്‍ യു.പി നിയമസഭയിലെത്തിയത്. ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന ബി.ജെ.പി നേതാവാണ് ശ്രീവാസ്തവ.

Continue Reading