പാണത്തൂർ-ചെമ്പേരി, സുള്ള്യ-കല്ലപ്പള്ളി അതിർത്തികൾ അടച്ചിടും
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കർണാടകയുമായുള്ള പാണത്തൂർ-ചെമ്പേരി അതിർത്തിയും സുള്ള്യ-കല്ലപ്പള്ളി അതിർത്തിയും അടച്ചിടാൻ പനത്തടി ഗ്രാമപഞ്ചായത്തിന്റെ അടിയന്തിര യോഗം തീരുമാനിച്ചു. കർണാടകയിൽ നിന്ന് വരുന്നവർ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്/കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് എന്നിവ ഹാജരാക്കണം. അതിർത്തിയിൽ ആരോഗ്യവകുപ്പ്/പോലീസ് എന്നിവർ സംയുക്ത പരിശോധന നടത്താൻ നിർദേശം നൽകി. പ്രസിഡന്റ് പ്രസന്ന പ്രസാദിന്റെ അധ്യക്ഷതയിലണ് അടിയന്തിര യോഗം ചേർന്നത്. ആരാധനാലയങ്ങളി ആൾക്കൂട്ടം കർശനമായി തടയാനും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു മാത്രമേ ചടങ്ങുകൾ നടത്താവൂ എന്നും നിർദേശം നൽകി.കോളനികളിൽ കോവിഡ് വ്യാപനം […]
Continue Reading