ഓർമ്മകൾ അയവിറങ്ങിയ തിരുമുറ്റത്ത് അവർ വീണ്ടുമെത്തി,പഴയ ആ വിദ്യാർത്ഥിയായി തന്നെ;* *ബോവിക്കാനം ബി എ ആർ എച്ച് എസ് എസ് 2012-13,പത്താം ക്ലാസ്സ് -ഡി’ ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി*
ബോവിക്കാനം : നീണ്ട ഇടവേളയ്ക്ക് ശേഷം അവർ വീണ്ടും തിരുമുറ്റത്തെത്തി, ഓടിട്ട ക്ലാസ്റൂമും,നീണ്ടു നിവർന്നു നിൽക്കുന്ന വരാന്തയും,അസംബ്ലി കൂടിയ മുൻവശത്തെ പ്രവേശന ഗേറ്റും വീണ്ടും വിദ്യാർത്ഥിയാകാൻ സ്വാഗതം ചെയ്തു, ഒരു നിമിഷത്തേക്ക് അവർ ആ പഴയ വിദ്യാർത്ഥികളായി.ഇടനാഴിയിലെ പീടികത്തിണ്ണയിലും,ക്ലാസ് റൂമിന്റെ ഉമ്മറപ്പടിയിലും ഒരുപാട് നേരം സൊറ പറഞ്ഞു..പുതുമയുടെ ഗന്ധംമാത്രമുള്ള ക്ലാസ്സുമുറികള്‍,മുഖംമിനുക്കി വന്ന സ്‌കൂള്‍ അങ്കണത്തിന്റെ ഇന്നത്തെ കാഴ്ചകളില്‍ നിന്നും കാലം എട്ട് വർഷം പിന്നിലേക്ക് തിരിഞ്ഞോടി പോയതറിഞ്ഞില്ല. അവസാനത്തെ ഓട്ടോഗ്രാഫും എഴുതി ഒപ്പിട്ട് ഇനിയും കണ്ടുമുട്ടാമെന്ന് പറഞ്ഞു […]
Continue Reading