ചരിത്രവിധി: രാജ്യദ്രോഹത്തിനെതിരായ നിയമം മരവിപ്പിച്ചു, പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുത്

ദില്ലി: രാജ്യദ്രോഹത്തിനെതിരായ നിയമം മരവിപ്പിച്ച് സുപ്രീംകോടതി (Supreme Court). ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124A ആണ് മരവിപ്പിച്ചത്. കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിലവിലെ രാജ്യദ്രോഹകേസുകളുടെ നടപടികൾ എല്ലാം നിര്‍ത്തിവെയ്ക്കണം. പുനപരിശോധന വരെ വകുപ്പ് പ്രയോഗിക്കരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. 124 എ ദുരുപയോഗം തടയാനുള്ള മാർഗ്ഗനിർദ്ദേശം സർക്കാരിന് തയ്യാറാക്കാമെന്നും കോടതി വ്യക്തമാക്കി. നിലവിൽ ജയിലിലുള്ളവർ ജാമ്യത്തിനായി കോടതികളെ സമീപിക്കണം. രാജ്യദ്രോഹ കേസുകളില്‍ 13000 പേര്‍ ജയിലുകളിലുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. രാജ്യദ്രോഹ കേസുകൾ മരവിപ്പിക്കാനാവില്ലെന്നായിരുന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയില്‍ […]

Continue Reading

വീട്ടമ്മയെ അയൽവാസി ബിയർ കുപ്പികൊണ്ട് കുത്തിക്കൊന്നു

പത്തനംതിട്ട: അയൽവാസിയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. തിരുവല്ല കുന്നന്താനം സ്വദേശിനി വിജയമ്മ (62) ആണ് കുത്തേറ്റ് മരിച്ചത്. പൊട്ടിച്ച ബിയർ കുപ്പി കൊണ്ട് കുത്തുകയായിരുന്നു. കുത്തേറ്റ വിജയമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അയൽവാസി പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.നിരവധി കേസുകളിൽ പ്രതിയായ ആളാണ് പ്രദീപ്. മദ്യത്തിനും മയക്കുമരുന്നിനും പ്രദീപ് അടിമയായിരുന്നെന്നും പൊലീസ് പറഞ്ഞു.

Continue Reading

പാലക്കാട് ആര്‍.എസ്.എസ് നേതാവിനെ വെട്ടിക്കൊന്നു

പാലക്കാട്: മേലാമുറിയിൽ ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു. മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് എസ്.കെ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് നഗരത്തിലെ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള കടയില്‍ കയറി വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.ബൈക്കിലെത്തിയ സംഘമാണ് ശ്രീനിവാസനെ വെട്ടിയത്. തലയ്ക്കും നെറ്റിയിലുമാണ് വെട്ടേറ്റതെന്ന് ദൃക്സാക്ഷി പറഞ്ഞു. കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ കൊലപാതകത്തെ തുടർന്ന് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ആർഎസ്എസ് പ്രവർത്തകന്‍ കൊല്ലപ്പെട്ടത്.ശ്രീനിവാസനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവാനാണ് ആദ്യം ശ്രമിച്ചത്. […]

Continue Reading

പാലക്കാട് വീണ്ടും അരുംകൊല; ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി

പാലക്കാട്: പാലക്കാടിനെ (Palakkad) ഞെട്ടിച്ച് മറ്റൊരു അരുംകൊല (Murder) കൂടി. പാലക്കാട് നാട്ടുകൽ കോടക്കാട് ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചക്കലത്തിൽ ഹംസയാണ് ഭാര്യ ആയിഷയെ കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം. ഹംസയെ നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പാലക്കാട് കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നത് ജില്ലയെ ഞെട്ടിച്ചിരുന്നു. ഒടുകിന്‍ ചോട് കൊച്ചുപറമ്പില്‍ എല്‍സി എന്ന അമ്പത്തിയഞ്ചുകാരിയാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച അപ്പച്ചന്‍ എന്ന വര്‍ഗീസിനെ പാലക്കാട് ജില്ലാ […]

Continue Reading

പാലക്കാട് എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊന്നു

പാലക്കാട് എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊന്നു. സുബൈർ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് കൊലപാതകം നടന്നത്. കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

കുടുംബത്തിലെ മൂന്നു പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

എറണാകുളം: പാലാരിവട്ടം വെണ്ണലയില്‍ കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ മൂന്നു പേരെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അമ്മയായ ഗിരിജ (68), മകൾ രജിത (35), മകളുടെ ഭർത്താവ് പ്രശാന്ത് (38) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളായ രജിതയെ വിഷം കഴിച്ച നിലയിലും ഭര്‍ത്താവിനെയും അമ്മയെയും തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രജിതയുടെ പന്ത്രണ്ടും അഞ്ചും വയസ്സുള്ള കുട്ടികൾ രാവിലെ അടുത്ത വീട്ടിലേക്ക് ഫോണിലൂടെ വിളിച്ചാണ് മരണ വിവരം അറിയിക്കുന്നത്. വീട്ടില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. […]

Continue Reading

തൃശ്ശൂരില്‍ അച്ഛനേയും അമ്മയേയും വെട്ടിക്കൊന്ന് മകന്‍; വിവരം പൊലീസില്‍ അറിയിച്ചതും മകന്‍, ഒളിവില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ (Thrissur) അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊന്നു (Murder). ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒളിവില്‍ പോയ മകൻ അനീഷിനായി (30 ) തെരച്ചില്‍ തുടരുകയാണ്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. വീടിന് പുറത്തുള്ള റോഡില്‍ പുല്ല് ചെത്തുകയായിരുന്ന ദമ്പതികളെ വെട്ടുകത്തിയുമായെത്തി മകന്‍ ആക്രമിക്കുകയായിരുന്നു. റോഡിലാണ് മൃതദേഹങ്ങൾ കിടന്നിരുത്. കൊലപാതക വിവരം വിളിച്ച് അറിയിച്ചത് അനീഷാണെന്ന് പൊലീസ് പറഞ്ഞു. 

Continue Reading

രാജ്യത്ത് കോവിഡ് എക്‌സ്.ഇ വകഭേദം സ്ഥിരീകരിച്ചു

ഡൽഹി: രാജ്യത്ത് കോവിഡ് ഒമിക്രോണിന്റെ ഉപവകഭേദമായ ഒമിക്രോൺ എക്സ്.ഇ വകഭേദം സ്ഥിരീകരിച്ചു. ഗുജറാത്തിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 13 നാണ്  ഇയാൾക്ക് കോവിഡ് പോസിറ്റീവായത്. ഒരാഴ്ചയ്ക്കുള്ളിൽ രോഗി സുഖം പ്രാപിക്കുയും ചെയ്തിരുന്നു. ജനിത ശ്രേണീകരണത്തിന് ശേഷമാണ് രോഗിക്ക് കൊറോണ വൈറസിന്റെ എക്സ്.ഇ വകഭേദം ബാധിച്ചതായി കണ്ടെത്തിയത്. എന്നിരുന്നാലും, ഇത് എക്സ്.ഇ വേരിയന്റാണെന്ന് സ്ഥിരീകരിക്കാൻ സാമ്പിൾ വീണ്ടും പരിശോധിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.ഒമിക്രോണിനെക്കാൾ തീവ്രവ്യാപന ശേഷിയുള്ള വകഭേദമാണ് എക്സ്.ഇ. ബ്രിട്ടണിലാണ് […]

Continue Reading

ബൈക്ക് കവർന്നെന്ന് ആരോപണം; യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി

പാലക്കാട് ഒലവക്കോടിന് സമീപം ബൈക്ക് കവർന്നതായി ആരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് മർദിച്ച് കൊലപ്പെടുത്തി. മലമ്പുഴ കടുക്കാംകുന്ന് സ്വദേശി റഫീഖാണ് ( 27 ) രാത്രി ഒരു മണിയോടെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമിച്ചതായി കരുതുന്ന ആലത്തൂർ, പല്ലശ്ശന, കൊല്ലങ്കോട് സ്വദേശികളായ മൂന്ന് യുവാക്കളെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ക്ഷേത്രോൽസവം കഴിഞ്ഞ് മടങ്ങിയവരാണ് ബാറിന് സമീപം നിർത്തിയിട്ട ബൈക്ക് നഷ്ടപ്പെട്ടതിനെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് റഫീഖിനെ പിടികൂടി മർദിച്ചത്. വിവരമറിഞ്ഞ് പൊലീസെത്തി റഫീഖിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]

Continue Reading

ആദൂരിൽ മദ്യലഹരിയിൽ മകൻ അച്ഛൻ്റെ തലക്കടിച്ചു കൊന്നു

കാസർകോട്: മദ്യലഹരിയിൽ മകൻ അച്ഛൻ്റെ തലക്കടിച്ചു കൊന്നു. ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പാണ്ടി വെള്ളരിക്കയ എന്ന സ്ഥലത്ത് ബാലകൃഷ്ണൻ (55) നെയാണ് മകൻ വിനോദ് എന്ന നരേന്ദ്രപ്രസാദ് (27) സ്വന്തം വീട്ടിൽ വെച്ച് ചെവ്വാഴ്ച രാവിലെ അഞ്ചു മണിയോടെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.

Continue Reading