വീടിന് തീപ്പിടിച്ചു; എട്ട് മാസം പ്രായമുള്ള കുട്ടിയടക്കം അഞ്ച് മരണം

തിരുവനന്തപുരം: വര്‍ക്കല ചെറുന്നിയൂരില്‍ വീടിന് തീപ്പിടിച്ച് അഞ്ചുപേര്‍ മരിച്ചു. പുത്തന്‍ചന്തയിലെ പച്ചക്കറി വ്യാപാരിയായ പ്രതാപന്‍ എന്നയാളുടെ വീടിനാണ് തീപ്പിടിച്ചത്. രണ്ട് നിലയുള്ള വീടാണിത്.പ്രതാപന്‍ (62), ഭാര്യ ഷെര്‍ലി(52), മകന്‍ അഹില്‍ (25), മരുമകള്‍ അഭിരാമി(24), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. പ്രതാപന്റെ മൂത്തമകന്‍ നിഹിലിന് ഗുരുതരമായി പൊള്ളലേറ്റു.ഗുരുതരമായി പരുക്കേറ്റ നിഖിലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. മൂന്ന് മക്കളാണ് പ്രതാപനുള്ളത്. ഇതില്‍ ഒരാള്‍ ബിസിനസ് ആവശ്യവുമായി മുംബൈയിലാണ് ഉള്ളത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് […]

Continue Reading

വിവാഹവീട്ടിലെ തര്‍ക്കം; കണ്ണൂരില്‍ യുവാവിനെ ബോംബെറിഞ്ഞ് കൊന്നു

കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് മരിച്ചത്. ബോംബേറില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടടി മനോരമ ഓഫീസിന് സമീപത്ത് ഒരാളെ റോഡിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍‌ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.  മൃതദേഹം കണ്ടെത്തുമ്പോള്‍ മൃതദേഹത്തില്‍ തലയുണ്ടായിരുന്നില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികൾ പറഞ്ഞു. മൃതദേഹം ഉടൻ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ജീപ്പിലെത്തിയ ഒരു സംഘമാണ് ജിഷ്ണുവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ബോബ്  തലയില്‍ പതിച്ച  ജിഷ്ണു തല്‍ക്ഷണം […]

Continue Reading

കാസര്‍കോട് ആദൂരില്‍ കാറില്‍ കടത്തുകയായിരുന്ന 128 കിലോ കഞ്ചാവ് പിടികൂടി

കാസര്‍കോട് ആദൂരില്‍ കാറില്‍ കടത്തുകയായിരുന്ന 128 കിലോ കഞ്ചാവ് ആന്റി നാര്‍ക്കോട്ടിക്ക് ടീമും ആദൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടി. കാസറഗോഡ് വിദ്യാനഗറില്‍ താമസിക്കുന്ന സുബെര്‍ അബ്ബാസിനെ അറസ്‌റ് ചെയ്തു. ആന്ധ്രപ്രദേശില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചത്‌

Continue Reading