ബുള്ളി ബായ്, സുള്ളി ഡീല്‍സ് പ്രതികള്‍ക്ക് ജാമ്യം; മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലെന്ന് കോടതി
ഡല്‍ഹി: ബുള്ളി ബായ്, സുള്ളി ഡീല്‍സ് പ്രതികള്‍ക്ക് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ജാമ്യം നല്‍കുന്നുവെന്ന് ഡല്‍ഹി ഹൈക്കോടതി. ബുള്ളി ബായ് ആപ്പ് കേസിലെ പ്രതി നീരജ് ബിഷ്ണോയിയ്ക്കും സുള്ളി ഡീൽസ് ആപ്പ് വികസിപ്പിച്ച ഓംകാരേശ്വർ താക്കൂറിനുമാണ് ജാമ്യം ലഭിച്ചത്. മുസ്ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കു വെച്ചു എന്നതാണ് കേസ്.പ്രതികൾ ആദ്യമായാണ് കുറ്റകൃത്യം ചെയ്തതെന്നും തടവിൽ തുടരുന്നത് ഗുണകരമാവില്ലെന്നും കോടതി വിലയിരുത്തി. കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. സാക്ഷികളെ ഭീഷണിപ്പെടുത്താനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കരുതെന്ന് കോടതി നിര്‍ദേശം നല്കി. […]
Continue Reading