തൃശൂർ ചൊവ്വൂരിൽ ബസ്റ്റോപ്പിലേക്ക് ബസ് പാഞ്ഞു കയറി; ഡ്രൈവർ ഇറങ്ങി ഓടി നാലു സ്ത്രീകൾക്ക് ഗുരുതര പരിക്ക്( വീഡിയോ കാണാം )

Continue Reading

അടിമാലിയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്

ഇടുക്കി: അടിമാലിയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. പുലര്‍ച്ചെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ബസ്സിനടിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറത്ത് നിന്ന് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കായി എത്തിയ സംഘം സഞ്ചരിച്ച ബസ് മുനിയറയില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്.മലപ്പുറം വളാഞ്ചേരി റീജിയണല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. വിനോദ യാത്ര കഴിഞ്ഞ് വിദ്യാര്‍ത്ഥി സംഘം തിരികെ മടങ്ങുന്നതിനിടെയായിരുന്നു അപകടം. നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. കുത്തനെയുള്ള ഇറക്കവും കൊടും […]

Continue Reading

ബ്രേക് പൊട്ടി; നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മതിലിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരിക്ക് (വീഡിയോ)

പുത്തിഗെ; നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മതിലിലിടിച്ചു നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്‌കൂള്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പള്ളത്ത് നിന്നും ഗുണജയിലേക്ക് കുട്ടികളെ കയറ്റാന്‍ പോകുമ്പോഴാണ് അപകടം. ഡ്രൈവര്‍ സിദ്ദിഖ് ഒളമുഖറിന്റെ സമയോചിത ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി.ബ്രേക് ലഭിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞ സിദ്ധിഖ് വളരെ ശ്രദ്ധയോടെ മതിലില്‍ ഇടിച്ചു ബസ് നിര്‍ത്തുകയായിരുന്നു പരിക്കേറ്റ കുട്ടികളെ കാസര്‍കോട് സ്വകാര്യ ആശുപത്രിയിലും കാഞ്ഞങ്ങാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Continue Reading