കാലിക്കറ്റ് സർവകലാശാലയിലെ സ്വിമ്മിങ് പൂളില്‍ വീണ് വിദ്യാർത്ഥി മരിച്ചു
കോഴിക്കോട്: സ്വിമ്മിങ് പൂളില്‍ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. എടവണ്ണ സ്വദേശി ഷെഹനെയാണ് കാലിക്കറ്റ് സർവകലാശാലയിലെ സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലിക്കറ്റ് സർവ്വകലാശാല വിദ്യാർത്ഥിയാണ് മരിച്ച ഷെഹന്‍. പുലർച്ചെ അഞ്ച് മണിക്ക് കൂട്ടുകാരോടൊപ്പമാണ് ഷെഹന്‍ സ്വിമ്മിങ് പൂളിലെത്തിയതെന്നാണ് സൂചന. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഷെഹിന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Continue Reading