കാത്തലിക് സ്‌കൂൾ സംഘ്പരിവാർ പ്രവർത്തകർ തകർത്തു
വിദ്യാർഥികളെ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് മധ്യപ്രദേശിലെ സ്‌കൂൾ ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരും തകർത്തു. വിദിഷ ജില്ലയിലെ ഗഞ്ച് ബസോദ തഹ്സിലിലുള്ള കത്തോലിക്കാ സ്‌കൂളാണ് തിങ്കളാഴ്ച ഉച്ചയോടെ അക്രമികൾ തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിലെടുത്തെന്നും മറ്റ് പ്രതികളെ കണ്ടെത്താൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് 12:10 ഓടെ സ്‌കൂളിന് പുറത്ത് 300 ഓളം പേർ പ്രതിഷേധവുമായി തടിച്ചുകൂടുകയായിരുന്നു. ഈ സമയം സ്‌കൂളിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അക്രമാസക്തരായ ജനക്കൂട്ടം […]
Continue Reading