ചരൺജിത്ത് സിങ് ഛന്നി തന്നെ; പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്
കോൺഗ്രസിൻറെ അഭിമാന പോരാട്ടം നടക്കുന്ന പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിക്കായുള്ള കാത്തിരിപ്പിന് വിരാമം. ചരൺജിത്ത് സിങ് ഛന്നിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ലുധിയാനയിൽ നടന്ന കോൺഗ്രസ് റാലിയിൽ ഛന്നിയെയും കോൺഗ്രസ് പഞ്ചാബ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിനെയും സാക്ഷിനിർത്തിയായിരുന്നു പ്രഖ്യാപനം. അടച്ചിട്ട മുറിക്കുള്ളിൽ ഒരു മണിക്കൂർനേരം നടന്ന ചർച്ചയ്‌ക്കൊടുവിലാണ് നിലവിലെ മുഖ്യമന്ത്രിയായ ഛന്നിയെ തന്നെ മുന്നിൽനിർത്തി തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് തീരുമാനിച്ചത്. ഛന്നിയുടെ പേര് പ്രഖ്യാപിച്ചപ്പോൾ ആരവങ്ങളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. നിങ്ങളാണ് ഈ […]
Continue Reading