ചെന്നഖേശ്വ ക്ഷേത്രത്തിലെ രഥോത്സവം ഖുറാന്‍ പാരായണത്തോടെ ആരംഭിക്കും; മുസ്ലീം വ്യാപാരികള്‍ കടകള്‍ വീണ്ടും തുറന്നു.
ബെംഗളൂരു: കര്‍ണ്ണാടകയിലെ ബേലൂരിലുള്ള ചെന്നഖേശ്വ ക്ഷേത്രത്തില്‍ രഥോത്സവം ആചാരവിധി പ്രകാരം നടത്താന്‍ അനുമതി നല്‍കി അധികൃതര്‍. ഉത്സവസ്ഥലത്ത് അഹിന്ദുക്കളായവര്‍ക്ക് വ്യാപാരം നടത്തുന്നതിനും വിലക്കുണ്ടായിരുന്നു. എന്നാല്‍ ഈ വിലക്കും നീക്കി. രഥോത്സവത്തിന് ആരംഭം കുറിക്കുന്നത് ഖുറാനിലെ ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ്. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരമാണിത്.എന്നാല്‍ സമീപകാലത്ത് സംസ്ഥാനത്ത് രൂപപ്പെട്ട മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭാഗീയത വലിയ ആശയക്കുഴപ്പം ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. ഉത്സവം പഴയ രീതിയില്‍ തന്നെ നടത്താന്‍ ബുധനാഴ്ചയാണ് അനുമതി ലഭിച്ചത്. പൊലീസ് സുരക്ഷ ഉറപ്പു വരുത്താനും നിര്‍ദേശമുണ്ട്. […]
Continue Reading