ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതികളിലൊരാള്‍ ഓടി രക്ഷപ്പെട്ടു

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ രക്ഷപ്പെട്ടു. ഇയാള്‍ സ്റ്റേഷനില്‍ വെച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.കൊടുങ്ങല്ലൂര്‍ സ്വദേശിയ ഫെബിന്‍ റാഫിയാണ് രക്ഷപ്പെട്ടത്. ഇയാള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ റാഫിയുള്‍പ്പെടെയുള്ള മൂന്ന് പ്രതികള്‍ക്ക് ബന്ധുക്കള്‍ വസ്ത്രങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നു. വസ്ത്രം മാറുന്നതിനിടെ റാഫി ഓടിരക്ഷപ്പെടുകായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവില്‍ വെച്ച് തങ്ങള്‍ക്കൊപ്പം പിടിയിലായ യുവാക്കള്‍ക്കെതിരെ പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. യുവാക്കള്‍ […]

Continue Reading