ഹെലികോപ്ടർ ദുരന്തം; കാരണം എന്ത്…? എല്ലാ കണ്ണുകളും ബ്ലാക് ബോക്സിലേക്ക്

രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിയ കൂനൂര്‍ ദുരന്തത്തില്‍പ്പെട്ട ഹെലികോപ്ടറിന്‍റെ ബ്ലാക് ബോസ്ക് കണ്ടെടുത്തു. രാജ്യത്തിന്‍റെ സംയുക്ത സൈനിക മേധാവിയായ ബിപിന്‍ റാവത്തും ഭാര്യയുമുള്‍പ്പടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെടുകയും റാവത്തുള്‍പ്പടെ 13 പേരുടെ ജീവന്‍ നഷ്ടമാകുകയും ചെയ്ത ഹെലികോപ്ടർ ദുരന്തത്തിന്‍റെ യഥാര്‍ഥ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്നലെയുണ്ടായ അപകടത്തിന് പിന്നാലെ നടന്ന നീണ്ട തിരച്ചിലിനൊടുവിലാണ് ബ്ലാക് ബോക്സ് കണ്ടെത്തുന്നത്. ഇനി ബ്ലാക്ബോക്സിന്‍റെ വിശദമായ പരിശോധന നടത്തിയ ശേഷമാകും അപകട കാരണം സ്ഥിരീകരിക്കാനാകുക.

Continue Reading

സ്റ്റാലിൻ കുനൂരിലേക്ക് തിരിച്ചു; മൃതദേഹങ്ങൾ വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിൽ…

ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കുടുംബവും സൈനിക ഉദ്യോഗസ്ഥരടക്കം സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നുവീണ സ്ഥലം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ സന്ദര്‍ശിക്കും. തമിഴ്‌നാട് വനമന്ത്രി സ്ഥലത്തെത്തി സ്ഥലത്ത് സൈന്യത്തിന്റെയും പൊലിസിന്റെയും അഗ്‌നിരക്ഷ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.പരിക്കേറ്റ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍. 11 പേര്‍ മരിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഒന്നരമണിക്കൂറോളം സമയമെടുത്താണ് തീ അണച്ചത്.

Continue Reading