സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍; സിനിമാ തീയേറ്ററുകള്‍ ഈ മാസം 25 മുതല്‍ തുറക്കും

തിരുവനനതപുരം: ലോക്ഡൗണിന് ശേഷം അടഞ്ഞുകിടക്കുന്ന സിനിമ തീയേറ്ററുകള്‍ തുറക്കുന്നതിന് തീരുമാനമായി. ഈ മാസം 25 മുതല്‍ തീയേറ്ററുകള്‍ തുറക്കാനാണ് കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ തീയേറ്ററുകള്‍ തുറക്കും. പൂര്‍ണമായ തുറക്കല്‍ എന്നാല്‍ സാദ്ധ്യമാകില്ലെന്നാണ് സൂചന. ഇക്കാര്യങ്ങള്‍ സിനിമാ സംഘടനകളുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കും. ഏതാണ്ട് ആറ് മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് സിനിമാ തീയേറ്ററുകള്‍ തുറക്കുന്നത്. പൊതുചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നുമുളള ആവശ്യങ്ങളിലും തീരുമാനം ഉണ്ടാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള കൊവിഡ് […]

Continue Reading