ഫോണില്‍ നോക്കി നടക്കവേ മെട്രോ ട്രാക്കില്‍ വീണ് യാത്രക്കാരന്‍; രക്ഷകരായി സുരക്ഷാ ഉദ്യോഗസ്ഥര്‍(വീഡിയോ )

ന്യൂഡല്‍ഹി: ഫോണില്‍ നോക്കി നടക്കവേ ഡല്‍ഹി മെട്രോ ട്രാക്കില്‍ വീണ യാത്രക്കാരന് രക്ഷകരായി സുരക്ഷാ ഉദ്യോഗസ്ഥര്‍. ഡല്‍ഹി ഷഹ്ദാര മെട്രോ സ്‌റ്റേഷനില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.58കാരനായ ശൈലേന്ദര്‍ മേത്തയാണ് അശ്രദ്ധമൂലം ട്രാക്കിലേക്ക് വീണത്. ഫോണില്‍ നോക്കി നടക്കുന്നതിനിടെ കാല്‍വഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നു. ട്രാക്കിലേക്ക് യാത്രക്കാരന്‍ വീണ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് എത്തുന്നതും വീഡിയോയില്‍ കാണാവുന്നതാണ്. ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ട്രാക്കിലേക്കിറങ്ങി യാത്രക്കാരനെ തിരികെ പ്ലാറ്റ്‌ഫോമിലേക്ക് കയറ്റുകയും ചെയ്തു. അടുത്ത ട്രെയിന്‍ […]

Continue Reading