ഗാര്‍ഹിക സിലിണ്ടറിന് 1006.50 രൂപ; പാചക വാതക വില വീണ്ടും കൂട്ടി

എറണാകുളം: രാജ്യത്തെ പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന്റെ വില 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില ആയിരം രൂപ പിന്നിട്ടു. 956.50 രൂപ ഉണ്ടായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില പുതുക്കിയതോടെ 1006.50 രൂപ എന്ന നിലയിലെത്തിയത്. ഈ മാസം ആദ്യവും പാചകവാത വില ഉയര്‍ത്തിയിരുന്നു. പ്രതിമാസ വില പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി വാണിജ്യ സിലിണ്ടറുകളുടെ വില ആയിരുന്നു മെയ് രണ്ടിന് പുതുക്കിയത്. 103 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന് വര്‍ധിപ്പിച്ചത്. […]

Continue Reading

വാണിജ്യ പാചകവാതക സിലിണ്ടറിന് 102.50 രൂപ കുറച്ചു; ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും

പുതുവത്സരത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി രാജ്യത്ത് പാചകവാതക സിലിണ്ടറിന് പൊതുമേഖല കമ്പനികള്‍ വില കുറച്ചു. വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ 1998.50 രൂപയാകുമെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വില കുറച്ചത് റസ്‌റ്റോറന്റുകള്‍ക്കും, ചായക്കടകള്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്. ഡിസംബര്‍ ഒന്നിന് നൂറു രൂപയായി വര്‍ധിപ്പിച്ചിരുന്നു. ഇതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ 2,101 ആയി ഉയര്‍ന്നിരുന്നു. നവംബറില്‍ 266 രൂപയായി  വർധിപ്പിച്ചിരുന്നു. അതേസമയം ഗാര്‍ഹികാവശ്യങ്ങള്‍ക്കുളള […]

Continue Reading

പാചകവാതക വില കൂട്ടി

പാചകവാതക വില കൂട്ടി. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കൂടി. 101 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ഒരു സിലിണ്ടറിന്‍റെ വില 2095 രൂപ 50 പൈസ ആയി. ഒക്ടോബറില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന്‍റെ വില 15 രൂപ കൂട്ടിയിരുന്നു. 906.50 രൂപയാണ് പാചകവാതകത്തിന്‍റെ വില.

Continue Reading