കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാല്‍ ആർ‌എസ്‌എസിനെ നിരോധിക്കും; പ്രിയങ്ക് ഖാർ​ഗെ

ബംഗളൂരു: കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ആർഎസ്എസിനെ നിരോധിക്കുമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖർഗെ. ആർഎസ്എസ് സമൂഹത്തിൽ വിദ്വേഷം പരത്തുകയാണ്. നിയമങ്ങളെ മാനിച്ചു കൊണ്ടു പ്രവർത്തിക്കുന്ന സംഘടനയുമല്ലെന്ന് അദ്ദേഹം പറഞ്ഞു.   ഭരണഘടനയിൽ നിന്ന് ‘മതേതരം’, ‘സോഷ്യലിസ്റ്റ്’ എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട മുതിർന്ന ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബാലെയുടെ പ്രസ്‌താവനയോട് പ്രതികരിക്കവെയാണ് ഖാർഗെയുടെ പരാമർശം.   “സർദാർ പട്ടേൽ ആർഎസ്എസിനെ നിരോധിച്ചില്ലേ? അവർ അദ്ദേഹത്തിന്റെ കാൽക്കൽ വീണു, രാജ്യത്തെ നിയമം പാലിക്കുമെന്ന് ഉറപ്പുനൽകി. ഇന്ദിരാഗാന്ധി […]

Continue Reading

കര്‍ണാടകയില്‍ മത്സരിക്കുമെന്ന് മജ്ലിസ് പാര്‍ട്ടി; ഒവൈസി ബിജെപിയുടെ ഏജന്റെന്ന് കോണ്‍ഗ്രസ്; ന്യൂനപക്ഷ വോട്ടില്‍ അവകാശവാദം, തമ്മിലടി

അടുത്ത വര്‍ഷം നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കന്‍ കര്‍ണാടകത്തിലെ 13 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് അസദുദ്ദിന്‍ ഒവൈസി. ന്യൂനപക്ഷവിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ മജ്ലിസ് പാര്‍ട്ടി (എ.ഐ.എം.ഐ.എം.) നിര്‍ത്തും. എന്നാല്‍, ഒവൈസിയുടെ പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മതനിരപേക്ഷ വോട്ടുകളെ ഭിന്നിപ്പിക്കാനാണ് ഒവൈസി വരുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപിയുടെ വിജയം എളുപ്പമാക്കാനാണ് ഒവൈസി കര്‍ണാടകയിലേക്ക് എത്തുന്നതെന്നും ഇവര്‍ ആരോപിച്ചു.ന്യൂനപക്ഷവിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ മജ്ലിസ് പാര്‍ട്ടി മത്സരിച്ചാല്‍ ഇത് ഈ മേഖലയില്‍ സ്വാധീനമുള്ള കോണ്‍ഗ്രസിനും ജെ.ഡി.എസിനും തിരിച്ചടിയാകും. ന്യൂനപക്ഷ വോട്ടുകളിലാണ് […]

Continue Reading

‘ആരാധകരെ ശാന്തരാകുവിൻ, പോരാട്ടം ആർഎസ്എസിനോടാണ്’; ഡിവൈഎഫ്‌ഐക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ്

മലപ്പുറം:  രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്‌ഐ വെച്ച ബാനറിന് മറുപടിയുമായി യൂത്ത് കോൺഗ്രസ്. ‘ആരാധകരെ ശാന്തരാകുവിൻ, പോരാട്ടം ആർഎസ്എസിനോടാണ്’ എന്നാണ് യൂത്ത് കോൺഗ്രസിന്റെ മറുപടി. തീപിടിക്കുന്ന കാക്കി ട്രൗസറിനൊപ്പം പുക വരുന്ന ചുവന്ന ട്രൗസിറിന്റെ ചിത്രം കൂടി ചേർത്ത് യൂത്ത് കോൺഗ്രസ് നിലമ്പൂർ യൂണിറ്റാണ് ബാനർ വച്ചത്.’പോരാട്ടമാണ് ബദൽ, പൊറോട്ടയല്ല’ എന്ന ബാനർ വെച്ചാണ് ഡിവൈഎഫ്‌ഐ രാഹുലിന്റെ യാത്രയെ പരിഹസിച്ചിരുന്നത്. സിപിഎം ഏലംകുളം ലോക്കൽ കമ്മിറ്റി ഓഫീസിൽ ‘പൊറാട്ടയല്ല, പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ്’ എന്ന […]

Continue Reading

പ്രതിസന്ധികാലത്ത് കോൺഗ്രസിനെ ‘കൈ’വിട്ട രാഷ്ട്രീയ നേതാക്കൾ ഇവരൊക്കെയാണ്

ചരിത്രത്തിലില്ലാത്ത വിധം പ്രതിസന്ധി അനുഭവിക്കുകയാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ്. ഒരു കാലത്ത് രാജ്യത്ത് പ്രതാപത്തോടെ അധികാരം കൈയാളിയിരുന്ന പാർട്ടിയുടെ നിലവിലെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ്. അധികാരമുണ്ടായിരുന്ന കാലത്ത് അതെല്ലാം നിരന്തരം അനുഭവിച്ചിരുന്ന മുതിർന്ന നേതാക്കളാണ് പ്രതിസന്ധി കാലത്ത് കോൺഗ്രസിനെ ഉപേക്ഷിച്ച് പുതിയ ലാവണങ്ങൾ തേടി പോകുന്നത്. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഗുലാം നബി ആസാദ്. അടുത്തിടെ പാർട്ടിയിൽ നിന്ന് രാജിവച്ച കോൺഗ്രസ് നേതാക്കളുടെ പട്ടിക വളരെ നീണ്ടതാണ്. വരാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും […]

Continue Reading

‘ലീഗ് കൊടി പാകിസ്ഥാനില്‍ കൊണ്ടുപോയി കെട്ടെടാ..’; യുഡിഎഫ് പരിപാടിക്കെത്തിയ മുസ്ലീംലീഗ് നേതാവിനോട് കോണ്‍ഗ്രസ് നേതാവ്

യുഡിഎഫ് പരിപാടിയില്‍ മുസ്ലീംലീഗിന്റെ കൊടി കെട്ടാന്‍ എത്തിയ ലീഗ് നേതാവിനോട് കൊടി കൊണ്ടുപോയി പാകിസ്ഥാനില്‍ കെട്ടാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയതായി പരാതി. ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീറാണ് കോണ്‍ഗ്രസ് കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്റ് ഗോപാലകൃഷ്ണനെതിരെ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞദിവസം കഴക്കൂട്ടം ആറ്റിപ്രയില്‍ യുഡിഎഫ് പരിപാടിയിലായിരുന്നു സംഭവം. പരിപാടിയുടെ ഭാഗമായി ലീഗിന്റെ കൊടി കെട്ടാന്‍ താനും മൂന്ന് പ്രവര്‍ത്തകരും സ്ഥലത്തെത്തിയപ്പോഴാണ് ഗോപാലകൃഷ്ണന്‍, ലീഗ് കൊടി ഇവിടെ കെട്ടാന്‍ പറ്റില്ലെന്നും നിര്‍ബന്ധമുണ്ടെങ്കില്‍ പാകിസ്ഥാനില്‍ പോടായെന്ന് […]

Continue Reading

രാഷ്ട്രീയമല്ലേ..കാലാകാലം മാറി വരും; ബി.ജെ.പിയിലേക്കെന്ന അഭ്യൂഹം തള്ളാതെ മാണി സി.കാപ്പന്‍

പാലാ: ബി.ജെ.പിയിലേക്കെന്ന അഭ്യൂഹം തള്ളാതെ മാണി സി.കാപ്പൻ. ബി.ജെ.പിയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് രാഷ്ട്രീയമല്ലേ, അത് കാലാകാലം മാറി വരുമെന്നുമായിരുന്നു കാപ്പന്‍റെ മറുപടി. ബി.ജെ.പിയിലേക്ക് ഇപ്പോള്‍ പോകുമോ എന്ന ചോദ്യത്തിന് പറയാന്‍ പറ്റില്ല എന്നായിരുന്നു മറുപടി. അവസരം കിട്ടിയാല്‍ പോകുമോ എന്നു ചോദിച്ചപ്പോള്‍ അവസരം എല്ലാവര്‍ക്കും വരില്ലേ എന്നായിരുന്നു കാപ്പന്‍റെ പ്രതികരണം. ഇത്രയും കാലം യു.ഡി.എഫിലുണ്ടായിരുന്ന ജോസ് കെ.മാണി എല്‍.ഡി.എഫിലേക്ക് പോയി. എന്തുമാത്രം ബഹളവും വിപ്ലവും കെ.എം മാണി സാറിനെതിരെ ഉണ്ടാക്കിയതാണ്. അപ്പുറത്തുണ്ടായിരുന്നയാള്‍ സീറ്റില്ലാതെ ഇപ്പുറത്തുവന്നു…കാപ്പന്‍ പറഞ്ഞു. മാണി സി.കാപ്പന്‍ […]

Continue Reading

‘കേരളത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും ഇല്ലാതാവുന്നത് ഒരേ പോലെ അപകടം’; ലീഗിന്റെ എതിര്‍ പാര്‍ട്ടി ബിജെപി മാത്രമെന്ന് സാദിഖലി തങ്ങള്‍

കൊച്ചി: കേരളത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും ഇല്ലാതാവുന്നത് ഒരേപോലെ അപകടമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഫാസിസത്തിനെതിരെ പോരാടാന്‍ ഇവിടെ കോണ്‍ഗ്രസും ഇടതും മുസ്ലീം ലീഗും ഉണ്ടാവണം. ബിജെപി ഒഴികെ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും മുസ്ലീം ലീഗിന് എതിര്‍പ്പില്ലെന്നും ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സാദിഖലി തങ്ങള്‍ പറഞ്ഞു. സംസ്ഥാനത്ത് ബിജെപിയെ അകറ്റി നിര്‍ത്തുന്നതില്‍ ശക്തമായി നിലകൊള്ളുന്ന ഇടതുപക്ഷത്തെ മുസ്ലീംലീഗ് എതിര്‍ക്കുകയാണ്. ഇടതുപക്ഷം ഇല്ലാത്ത കേരളത്തെ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോയെന്ന ചോദ്യത്തോടായിരുന്നു […]

Continue Reading

‘കോൺ​ഗ്രസിനെ തളളിയാൽ ലീ​ഗിനെ സ്വീകരിക്കാം; എസ്ഡിപിഐ വോട്ട് വേണമോയെന്ന് ഇപ്പോൾ പറയാൻ പറ്റില്ല’; ഇപി ജയരാജൻ

കണ്ണൂർ: കോൺ​ഗ്രസിനെ പാർട്ടി തളളിപ്പറയുകയാണെങ്കിൽ മുസ്ലിം ലീ​ഗിനെ ഇടതു മുന്നണിയിലേക്ക് സ്വീകരിക്കാൻ തയ്യാറാണെന്ന് പുതിയ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പ്രതീക്ഷിക്കാത്ത പലരും എല്‍ഡിഎഫിലേക്ക് വരുമെന്നും ഇപി ജയരാജൻ പ്രതികരിച്ചു. ഇടതുമുന്നണി ഇനിയും വിപുലീകരിക്കുമെന്ന് പറഞ്ഞ ജയരാജൻ പിജെ കുര്യൻ, മാണി സി കാപ്പൻ എന്നിവരേയും എൽഡിഎഫിലേക്ക് സ്വാ​ഗതം ചെയ്തു. എസ്ഡിപിഐ വോട്ട് സംബന്ധിച്ചും നിലപാട് വ്യക്തമാക്കുന്നുണ്ട് ഇപി ജയരാജൻ. എസ്ഡിപിഐ വോട്ട് വേണമോ വേണ്ടയോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. അത് തെരഞ്ഞെടുപ്പ് കാലത്ത് എടുക്കേണ്ട […]

Continue Reading

മേല്‍’കൈ’ നഷ്ടമായി കോണ്‍ഗ്രസ്; 17 സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യസഭയില്‍ എം.പിമാര്‍ ഉണ്ടാവില്ല

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാകുന്ന സാഹചര്യമാണ് നിലവില്‍.കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും 17 സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിന് രാജ്യസഭയില്‍ പ്രതിനിധികള്‍ ഇല്ലാത്ത നിലയാണ് ഉണ്ടാവുന്നത്. പ്രതിനിധികളുടെ എണ്ണം കുറയുന്നതിനൊപ്പം ഭൂപ്രദേശങ്ങളിലെ സ്വാധീനം കൂടി കോണ്‍ഗ്രസിന് നഷ്ടമാവും.കോണ്‍ഗ്രസിന്റെ നാല് പ്രതിനിധികളാണ് രാജ്യസഭയില്‍ നിന്നും മാര്‍ച്ചില്‍ വിരമിച്ചത്. ഇതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ ഒരാളെ മാത്രമാണ് കോണ്‍ഗ്രസിന് രാജ്യസഭയില്‍ എത്തിക്കാനായത്. നിലവില്‍ 30 ആണ് കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം. വരുന്ന ജൂണ്‍ ജൂലായ് മാസങ്ങളില്‍ 9 പേര്‍കൂടി വിരമിക്കുന്ന സാഹചര്യം […]

Continue Reading

എസ്.ഡി.പി.ഐയെയും പോപ്പുലര്‍ ഫ്രണ്ടിനേയും നിരോധിക്കണം: കോണ്‍ഗ്രസ്

ബെംഗളൂരു: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) എന്നീ സംഘടനകളെ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് കര്‍ണാടക ഘടകം. ഇക്കാര്യമാവശ്യപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കണ്ടു.മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിലാണ് ഇരുസംഘടനകളെയും നിരോധിക്കണമെന്ന് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടത്. ഇപ്പോള്‍ കര്‍ണാടകയില്‍ അരങ്ങേറുന്ന ഹിജാബ്, ഹലാല്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ എസ്.ഡി.പി.ഐ, പി.എഫ്.ഐ എന്നിവരാണെന്നും നിവേദനത്തില്‍ ആരോപിക്കുന്നു.കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് പുറമെ കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ കോണ്‍ഗ്രസ് അംഗങ്ങളും എം.എല്‍.എമാര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടിരുന്നു.നേരത്തെ […]

Continue Reading