കോണ്‍ഗ്രസിലുള്ള കൗരവരുടെ ലിസ്റ്റ് തയാറാക്കണം; ഒരു പണിയും ചെയ്യാതെ പിന്നീട് ബി.ജെ.പിയിലേക്ക് പോവുകയാണ് അവര്‍: രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: കോണ്‍ഗ്രസിലുള്ള കൗരവരുടെ ലിസ്റ്റ് തയാറാക്കാന്‍ ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. അവര്‍ ഒരു ജോലിയും ചെയ്യാതെ മറ്റുള്ളവരെ ശല്യം ചെയ്യുകയാണെന്നും പിന്നീട് ബി.ജെ.പിയിലേക്ക് കുടുമാറ്റം നടത്തുന്നൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സി.ബി.ഐ, ഇ.ഡി, മാധ്യമങ്ങള്‍, പൊലീസ്, ഗുണ്ടകള്‍ തുടങ്ങിയവരെ മോദി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നതായും അദ്ദേഹം ആരോപിച്ചു. ’അവര്‍ക്ക് സി.ബി.ഐയും ഇ.ഡി.യും മാധ്യമങ്ങളും പൊലീസും ഗുണ്ടകളും ദിവസവും പുതിയ വസ്ത്രങ്ങളും ഉണ്ട്. എന്നാല്‍ അതൊന്നും കാര്യമാക്കുന്നില്ല. സത്യമാണ് പ്രധാനമെന്ന് ഗുജറാത്ത് നമ്മെ പഠിപ്പിക്കുന്നു. ഗാന്ധിജിയെ […]

Continue Reading

‘രാഷ്ട്രീയ ബദലില്‍ കോണ്‍ഗ്രസ് അനിവാര്യം’; അടിവരയിട്ട് സിപിഐ മുഖപത്രം

ബിനോയ് വിശ്വം എംപിയുടെ കോണ്‍ഗ്രസ് അനുകൂല പ്രസ്താവനയെ പിന്തുണച്ച് സിപിഐ മുഖപത്രമായ ജനയുഗം. ബിനോയ് വിശ്വം പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്നും രാഷ്ട്രീയ ബദല്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് അനിവാര്യമാണെന്നും എഡിറ്റോറിയലില്‍ പറയുന്നു.’കോണ്‍ഗ്രസ് ഇപ്പോഴും ഏറ്റക്കുറച്ചിലുകളോടെ എങ്കിലും ദേശവ്യാപകമായി സാന്നിധ്യവും സ്വാധീനവുമള്ള മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമാണ്. രാജ്യത്തിന്റെ മതനിരപേക്ഷത, പാര്‍ലമെന്ററി ജനാധിപത്യം, ഭരണഘടന മൂല്യങ്ങളും നിയമവാഴ്ചയും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന, അതിനുവേണ്ടി നിലകൊള്ളുന്ന, ഒരു രാഷ്ട്രീയ ബദലില്‍ കോണ്‍ഗ്രസ് അനിവാര്യ ഘടകമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമല്ല നിഷ്പക്ഷമതികള്‍പോലും പരക്കെ അംഗീകരിക്കുന്ന […]

Continue Reading

ചണ്ഡീഗഢില്‍ കന്നിയങ്കത്തില്‍ മിന്നുംപ്രകടനവുമായി ആം ആദ്മി പാര്‍ട്ടി; ബിജെപിക്ക് തിരിച്ചടി

ചണ്ഡീഗഢ്: ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി. മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ. ആകെയുള്ള 35 സീറ്റുകളിൽ എ.എ.പി. 14 സീറ്റുകൾ നേടി (27.13%). ബി.ജെ.പി. 12 (29.25%) സീറ്റുകളിലും കോൺഗ്രസ് എട്ട് (29.87%) ഇടങ്ങളിലും ജയിച്ചു. ശിരോമണി അകാലിദൾ ഒരിടത്തും (13.41%) ജയിച്ചു.ബിജെപിയുടെ മുൻ മേയർമാരായ രവികാന്ത് ശർമ്മയും ദവേഷ് മൗദ്ഗിലും പരാജയപ്പെട്ടു. ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷന്റെ നിലവിലെ ഭരണം ബി.ജെ.പിക്കായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20 സീറ്റുകൾ […]

Continue Reading

അടുത്ത ഇന്നിങ്‌സ് കോൺഗ്രസിൽ? രാഷ്ട്രീയപ്രവേശന സൂചന നൽകി ഹർഭജൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ ഭാവിപദ്ധതികളെക്കുറിച്ച് സൂചന നൽകി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. രാഷ്ട്രീയപ്രവേശനത്തിനുള്ള ആലോചനകളെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ പഞ്ചാബിന് സേവനം ചെയ്യാനാണ് ആലോചിക്കുന്നതെന്നും അത് ഒരുപക്ഷെ രാഷ്ട്രീയത്തിലൂടെയായിരിക്കുമെന്നും വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ഹർഭജൻ സൂചിപ്പിച്ചു. താരം കോൺഗ്രസിൽ അംഗത്വമെടുത്തേക്കുമെന്ന പ്രചാരണങ്ങൾക്കിടെയാണ് പിടിഐയോട് രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് സൂചന നൽകിയത്. ”എല്ലാ പാർട്ടിയിൽനിന്നുമുള്ള രാഷ്ട്രീയക്കാരെ എനിക്ക് അറിയാം. പഞ്ചാബിനെ സേവിക്കും. അതും രാഷ്ട്രീയത്തിലൂടെയോ മറ്റേതെങ്കിലും മാർഗത്തിലൂടെയോ ആകാം. ഇക്കാര്യത്തിൽ ഒരു തീരുമാനം […]

Continue Reading

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മതപരിവര്‍ത്തന നിരോധന നിയമവും ഗോവധ നിരോധന നിയമവും പിന്‍വലിക്കും: ഡി കെ ശിവകുമാര്‍

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ നിയമമായി മാറിയാല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ റദ്ദാക്കുമെന്ന് പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. 2023ലെ തെരഞ്ഞടുപ്പിലൂടെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഗോവധ നിരോധന നിയമവും റദ്ദാക്കുമെന്ന് ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. തങ്ങൾ ഭൂരിപക്ഷമാണെന്ന മിഥ്യാധാരണയിലാണ് ബിജെപി. ഒരു സമുദായത്തിനു വേണ്ടിയല്ല, സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞയെടുത്തത് അവർ മറന്നു. സംസ്ഥാനത്ത് ഗോവധം നിരോധിച്ചതോടെ ഹിന്ദു കർഷകർ ബുദ്ധിമുട്ടിലാണെന്നും ശിവകുമാര്‍ പറഞ്ഞു. “ഗോവധ നിരോധനം മുസ്‍ലിംകളെയാണ് ബാധിച്ചതെന്നാണ് പലരും കരുതുന്നത്. എന്നാല്‍ യാഥാര്‍ഥ്യമെന്തെന്നാല്‍ […]

Continue Reading

മേല്‍കൈ ബിജെപിക്ക്, കോണ്‍ഗ്രസ് 10; കര്‍ണാടകയില്‍ ജെഡിഎസിന് വന്‍ തിരിച്ചടി; ഫലം

കര്‍ണാടക നിയമനിര്‍മ്മാണ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവില്‍ മേല്‍കൈ നേടി ബിജെപി. 25 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 12 സീറ്റിലും കോണ്‍ഗ്രസ് 10 സീറ്റിലും വിജയിച്ചു. എന്നാല്‍ ജെഡിഎസിന് മോശം തിരിച്ചടിയാണ് നേരിട്ടത്. 6 പേര്‍ മത്സരിച്ചതില്‍ ഒരാള്‍ മാത്രമാണ് വിജയിച്ചത്. ജെഡിഎസിന് വലിയ വേരോട്ടമുള്ള ഹസ്സനിലാണ് വിജയം. ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു.കാലാവധി കഴിയുന്നവരില്‍ 14 പേര്‍ കോണ്‍ഗ്രസില്‍ നിന്നും ഏഴു പേര്‍ ബിജെപിയില്‍ നിന്നും നാലു പേര്‍ ജെഡിഎസില്‍ നിന്നുമാണ്. 75 അംഗ […]

Continue Reading

ഹിന്ദുസേന സ്ഥാപിച്ച ഗോഡ്‌സെ പ്രതിമ അടിച്ചുതകർത്ത് കോൺഗ്രസ് പ്രവർത്തകർ

ഹിന്ദു സംഘടന സ്ഥാപിച്ച നാഥുറാം ഗോഡ്‌സെയുടെ പ്രതിമ തകർത്ത് കോൺഗ്രസ്. ഗുജറാത്തിലെ ജാംനഗറിൽ ഹിന്ദുസേന എന്ന പേരിലുള്ള സംഘമാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജീവനെടുത്ത ഗോഡ്‌സെയെ തൂക്കിക്കൊന്നതിന്‍റെ 72-ാം വാര്‍ഷികത്തില്‍ പ്രതിമ സ്ഥാപിച്ചത്. ഇതാണ് കോൺഗ്രസ് പ്രവർത്തകർ ചേർന്ന് തകർത്തത്.ജാംനഗർ കോൺഗ്രസ് പ്രസിഡന്റ് ദിഗുഭ ജഡേജയുടെ നേതൃത്വത്തിലാണ് ഇന്നു രാവിലെ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തിയത്. ഇവിടെ കെട്ടിയിരുന്ന കാവിനാട നീക്കിയ പ്രവർത്തകർ പ്രതിമ തകർത്ത് താഴെയിട്ടു.

Continue Reading

”ആളുകളെ കൊല്ലുന്നതല്ല ഹിന്ദൂയിസം’; സൽമാൻ ഖുർഷിദിനെ പിന്തുണച്ച് രാഹുൽ ഗാന്ധി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെതിരായ ആര്‍എസ്എസ് വിമര്‍ശനങ്ങളെ തള്ളി രാഹുല്‍ ഗാന്ധി. ഹിന്ദൂയിസവും ഹിന്ദുത്വയും ഒന്നല്ലെന്നും ആളുകളെ കൊല്ലുന്നതല്ല ഹിന്ദു മതമെന്നും അദ്ദേഹം പറഞ്ഞു. ‘ജൻ ജാഗ്രൻ അഭിയാൻ’ എന്ന പേരിലുള്ള കോൺഗ്രസ് പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.സൽമാൻ ഖുർഷിദിന്റെ പുതിയ പുസ്തകത്തെച്ചൊല്ലി ബിജെപി നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയതിനു പിറകെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ‘സൺറൈസ് ഓവർ അയോധ്യ: നാഷൻഹുഡ് ഇൻ അവർ ടൈംസ്’ എന്ന പേരിലുള്ള പുസ്തകത്തിൽ ഹിന്ദുത്വയെ ഐഎസുമായും ബോകോ ഹറാമുമായും ചേർത്തുപറഞ്ഞെന്ന് […]

Continue Reading

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സ്വാധീനമുണ്ടായിരുന്ന പാര്‍ട്ടിയായിരുന്നു; കോണ്‍ഗ്രസ് തിരിച്ചു വരുമെന്ന് ശരദ് പവാര്‍

മുംബൈ: കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ഒരു കാലത്ത് കശ്മീര്‍ മുതല്‍ കന്യാ കുമാരി വരെ നിയന്ത്രണവും അധികാരവുമുണ്ടായിരുന്ന പാര്‍ട്ടിയായിരുന്നുകോണ്‍ഗ്രസെന്നും എന്നാല്‍ ഇപ്പോള്‍ തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയുടെ മറാത്തി പതിപ്പായി മുംബൈ ടോക്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. നേതൃത്വത്തിന്റെ കാര്യം വരുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സെന്‍സിറ്റീവാകുമെന്നും പവാര്‍ പറഞ്ഞു.  ഭൂവുടമകള്‍ തങ്ങളുടെ പഴയ പ്രതാപം ഇപ്പോഴും വിളിച്ചു പറയുന്നതുപോലെയാണ് കോണ്‍ഗ്രസെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

Continue Reading

ലഹരിവിമുക്ത ദിനത്തിൽ മൊഗ്രാൽ കോൺഗ്രസ് ഓഫീസിൽ വെച്ച് കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാലിലിന്റെ നേതൃത്വത്തിൽ സത്യവാചകം ചൊല്ലി

മൊഗ്രാൽ. യുവാക്കൾക്ക് ഉറക്കമില്ല, രാത്രിയെ പകലുകളാക്കിയാണ് സഞ്ചാരം, എവിടേക്കെന്നോ, എങ്ങോട്ടേക്കെന്നോ സഞ്ചാരമെന്നത് അവർക്ക് തന്നെ ഒരു പിടിയുമില്ല. പുതിയ ലഹരിക്കായി ട്രെൻഡ് തേടിയുള്ള സഞ്ചാരമാണത്. അപകടകരമായ ഈ യാത്ര തടയാൻ ലഹരി ഉപയോഗം തടയുന്നതിനുള്ള രാജ്യത്തെ നിലവിലെ ശിക്ഷാനിയമത്തിൽ മാറ്റം അനിവാര്യമാണെന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ നാസിർ മൊഗ്രാൽ അഭിപ്രായപ്പെട്ടു.. കെ എസ് യു മൊഗ്രാൽ യൂണിറ്റ് കമ്മിറ്റി പ്രിയദർശിനി ഭവനിൽ സംഘടിപ്പിച്ച ലോക ലഹരി വിരുദ്ധ ദിനാചരണ പരിപാടി ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു […]

Continue Reading