ലാബ് പരിശോധനയിൽ 2 തവണ നെഗറ്റീവ്, വിമാനത്താവളത്തിൽ 2 തവണ പോസിറ്റീവ്; ടിക്കറ്റിനത്തിൽ നഷ്ടമായത് 40,000

തളങ്കര · വിദേശ യാത്രയ്ക്കായി ലാബിൽ പരിശോധിച്ചപ്പോൾ കോവിഡ് നെഗറ്റീവായ യുവാവിന് വിമാനത്താവളത്തിലെ പരിശോധനയിൽ കോവിഡ് പോസിറ്റീവ്. ഒരു തവണയല്ല, രണ്ടാഴ്ചത്തെ ഇടവേളയിൽ രണ്ടു തവണ. തളങ്കര സ്വദേശിയായ അജ്മൽ സിനാനാണു ദുരനുഭവമുണ്ടായത്. ഈ മാസം തുടക്കത്തിൽ കൊച്ചിയിൽ നിന്നു ദുബായിലേക്കു പോകാനാണ് അജ്മൽ ആദ്യം ടിക്കറ്റെടുത്തത്. കാസർകോട് ലാബിൽ പരിശോധിച്ചപ്പോൾ കോവിഡ് നെഗറ്റീവ്. എന്നാൽ വിമാനത്താവളത്തിലെത്തി റാപ്പിഡ് പരിശോധന നടത്തിയപ്പോൾ പോസിറ്റീവായി. യാത്ര മുടങ്ങി.എന്തെങ്കിലും പുറത്ത് സമ്പർക്കംഉണ്ടായതിനാലാകും ഇങ്ങനെസംഭവിച്ചതെന്നു കരുതി 10 ദിവസത്തോളംക്വാറന്റീനിലിരുന്നു. ശേഷം ഈ […]

Continue Reading