വാക്‌സിനേഷന്‍ ലക്ഷ്യത്തിലേക്ക് ; ടി പി ആര്‍ കണക്കാക്കുന്നത് പൂര്‍ണമായും അവസാനിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഥവാ ടി പി ആര്‍ പ്രസിദ്ധികരിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തി. ഒരു ഡോസ് വാക്‌സീന്‍ എങ്കിലും സ്വീകരിച്ചവരുടെ എണ്ണം 80.17ശതമാനം ആയതോടെയാണ് ഈ നടപടി. കൊവിഡിന്റെ വ്യാപനതോത് അറിയുന്നതിനായാണ് ടി പി ആര്‍ കണക്കാക്കിയിരുന്നത്. ഒരു ദിവസം ആകെ പരിശോധിക്കുന്ന രോഗികളില്‍ എത്ര പേര്‍ക്ക് രോഗം എന്ന് കണക്കാകുന്നതാണ് ടി പി ആര്‍ . കൊവിഡ് വ്യാപനം തീവ്രമാണോ അല്ലയോ , കേരളം അടക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിച്ചിരുന്നത് ടെസ്റ്റ് […]

Continue Reading

രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ രണ്ടു മാസത്തിനകം ആരംഭിക്കുമെന്ന് കേന്ദ്രം

കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ രണ്ടു മാസത്തിനകം ആരംഭിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാർ. 12 നും 17നും ഇടയിൽ പ്രായമുള്ള അസുഖ ബാധിതരായ കുട്ടികൾക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിൻ നൽകുക. വാക്സിൻ നൽകേണ്ട കുട്ടികളുടെ മുൻഗണനാ പട്ടിക കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കിയശേഷം കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിക്കാനായിരുന്നു കേന്ദ്ര സർക്കാരിന്‍റെ ആലോചന. രാജ്യത്ത് മൂന്നാം തരംഗത്തിന്‍റെ സാധ്യത മുന്നില്‍ കണ്ടാണ് കുട്ടികളുടെ വാക്സിനേഷന്‍ ആരംഭിക്കാനുള്ള കേന്ദ്ര നീക്കം. രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ […]

Continue Reading

13 ദിവസത്തിനുള്ളില്‍ 100 കോടി വാക്‌സിന്‍ വിതരണം; ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ഇന്ത്യയ്ക്ക് അഭിനന്ദനമറിയിച്ച് ലോകാരോഗ്യ സംഘടന. രാജ്യത്തെ വാക്‌സിനേഷന്‍ 75 കോടി കടന്ന പശ്ചാത്തലത്തിലാണ് അഭിനന്ദനം. ‘ആദ്യത്തെ 10 കോടി ഡോസ് വാക്‌സിന്‍ നല്‍കാന്‍ 85 ദിവസമെടുത്തപ്പോള്‍, ഇന്ത്യ വെറും 13 ദിവസത്തിനുള്ളില്‍ വിതരണം ചെയ്ത വാക്‌സിന്‍ ഡോസ് 65 കോടിയില്‍ നിന്ന് 75 കോടിയാക്കി ഉയര്‍ത്തിയിരിക്കുന്നുവെന്നാണ് ട്വീറ്റ്. ലോകാരോഗ്യ സംഘടന സൗത്ത്ഈസ്റ്റ് റീജിണല്‍ ഡയറക്ടര്‍ ഡോ.പൂനം ഖേത്രപാല്‍ സിങ്ങാണ് ഇന്ത്യയെ പ്രശംസിച്ച് രംഗത്തെത്തിയത്.

Continue Reading

ജില്ലയിൽ സെപ്തംബർ 13 ന് ഊർജ്ജിത വാക്സിനേഷൻ ഡ്രൈവ് : 65 വാക്‌സിനേഷൻ കേന്ദ്രങ്ങൾ

കാസറഗോഡ്: ജില്ലയിൽ നടപ്പിലാക്കുന്ന ഊർജജിത കോവിഡ് വാക്സിനേഷൻ ഡ്രൈവിന്റെ ഭാഗമായി സെപ്തംബർ 13 ന് കൊവിഷിൽഡ് വാക്‌സിൻ നൽകുന്നതിനായി 43 ആരോഗ്യ കേന്ദ്രങ്ങളിലും കൊവാക്സിൻ നൽകുന്നതിനായി 22 ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ( ആരോഗ്യം) അറിയിച്ചു.ഓൺലൈൻ വഴിയും സ്പോട് അഡ്മിഷൻ വഴിയും വാക്‌സിൻ നൽകും. ഓൺലൈൻ വഴി വാക്സിനേനേഷൻ ലഭിക്കുന്നതിനായുള്ള അലോട്ട്മെന്റ് സെപ്തംബർ 12 ന് വൈകീട്ട് 4 മണി മുതൽ ലഭ്യമാകും. വാക്സിനേഷൻ അവശ്യമുള്ളവർ cowin.gov.in വെബ്സൈറ്റ് വഴി വാക്സിനേഷന് വേണ്ടിയുള്ള […]

Continue Reading

ജില്ലയിൽ സെപ്തംബർ 11 ന് ഊർജ്ജിത വാക്സിനേഷൻ ഡ്രൈവ്: 87 വാക്‌സിനേഷൻ കേന്ദ്രങ്ങൾ

ജില്ലയിൽ നടപ്പിലാക്കുന്ന ഊർജജിത കോവിഡ് വാക്സിനേഷൻ ഡ്രൈവിന്റെ ഭാഗമായി സെപ്തംബർ 11 ന് കൊവിഷിൽഡ് വാക്‌സിൻ നൽകുന്നതിനായി 44 ആരോഗ്യ കേന്ദ്രങ്ങളിലും കൊവാക്സിൻ നൽകുന്നതിനായി 43 ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ( ആരോഗ്യം) അറിയിച്ചു.ഓൺലൈൻ വഴിയും സ്പോട് അഡ്മിഷൻ വഴിയും വാക്‌സിൻ നൽകും. ഓൺലൈൻ വഴി വാക്സിനേനേഷൻ ലഭിക്കുന്നതിനായുള്ള അലോട്ട്മെന്റ് സെപ്തംബർ 10 ന് വൈകീട്ട് 4 മണി മുതൽ ലഭ്യമാകും. വാക്സിനേഷൻ അവശ്യമുള്ളവർ cowin.gov.in വെബ്സൈറ്റ് വഴി വാക്സിനേഷന് വേണ്ടിയുള്ള അലോട്ട്മെന്റ് […]

Continue Reading

രാജ്യത്ത് 67 ലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു; വാക്‌സിന്‍ സ്വീകരിച്ചര്‍ 70 കോടി കവിഞ്ഞു

രാജ്യത്ത് കഴിഞ്ഞ ദിവസം 67 ലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതോടെ രാജ്യത്ത് ആകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 70 കോടി കവിഞ്ഞു. അതേസമയം, സ്പുട്ണിക് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള സമയ പരിധി മൂന്ന് ആഴ്ചയാണെന്ന് റെഡ്ഢിസ് ലബോറട്ടറി അറിയിച്ചു. സ്പുട്ണിക് വി വാക്‌സിന്‍ ഒന്നാം ഡോസ് സ്വീകരിച്ചവര്‍ കുത്തിവെപ്പ് നടത്തിയ അതേ ആശുപത്രിയില്‍ വച്ച് തന്നെ രണ്ടാം ഡോസ് സ്വീകരിക്കണമെന്നും റെഡ്ഢിസ് ലേബോറട്ടറി അധികൃതര്‍ വ്യക്തമാക്കി.നാഗ്പുരില്‍ 11 എംബിബിസ് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. […]

Continue Reading

ഇന്ന് 43 കേന്ദ്രങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ

കണ്ണൂർ ജില്ലയിൽ വെള്ളിയാഴ്ച (സപ്തംബർ )43 കേന്ദ്രങ്ങളിൽ 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കൊവിഡ് വാക്‌സിനേഷൻ നൽകും. എല്ലാ കേന്ദ്രങ്ങളിലും കോവാക്‌സിൻ ആണ് നൽകുക. ഓൺലൈനായി ബുക്ക് ചെയ്ത് അപ്പോയ്ന്റ്മെന്റ് ലഭിച്ചവർക്കും സ്പോട്ട് രജിസ്ട്രേഷൻ മുഖേനെയും വാക്‌സിൻ ലഭിക്കും സ്പോട്ട് വാക്സിനേഷന് പോകുന്നവർ അതത് വാർഡുകളിലെ ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ , വാർഡ് മെമ്പർമാർ എന്നിവർ വഴി മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്ത് വാക്‌സിൻ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്‌സിനേഷൻ […]

Continue Reading

പ്രവാസികള്‍ അറിയാന്‍, ഇനി മുതല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പാസ്‌പോര്‍ട്ടുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ കൊവിഡ് പോര്‍ട്ടലില്‍ ഇനി മുതല്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് പാസ്പോര്‍ട്ടുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും. വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഒരുക്കിയതെന്ന് ആരോഗ്യസേതു ആപ്പ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു. വാക്സിന്‍ സര്‍ട്ടിഫിക്കറ്റിലെയും പാസ്‌പോര്‍ട്ടിലെയും പേര് ഒന്നുതന്നെയാണെന്ന് ഉറപ്പാക്കുന്നതിന് ഒറ്റത്തവണ പേര് മാറ്റാനും ആപ്പില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ മാസത്തിന്റെ തുടക്കത്തില്‍ കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്രം പുതിയ നയം പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസം, […]

Continue Reading

കിടപ്പിലായ രോഗികൾക്ക് കോവിഡ് വാക്സിൻ നൽകി

മുളിയാർ: മല്ലം മൂന്നാം വാർഡിലെ കിടപ്പിലായ രോഗികൾക്ക് വീടുകളിൽ എത്തി പാലിയേറ്റിവ് കെയർ പ്രവർത്തകർ കോവിഡ് വാക്സിൻ നൽകി.പഞ്ചായത്ത് മെമ്പർ അബ്ബാസ് കൊളച്ചെപ്പ് , ആരോഗ്യ ജാഗ്രത സമിതി അംഗങ്ങളായ ബി.സി കുമാരൻ, എ.വേണു കുമാർ, എം.മാധവൻ നമ്പ്യാർ, മുളിയാർ കമ്യുണിറ്റി സെന്ററിലെഎൽ. എച്ച്. എസ് തങ്കമണി, പാലിയേറ്റിവ് കെയർ പ്രവർത്തകരയ റെൻ ജുഷ, പ്രിയ കുമാരി.ആശ പ്രവർത്തകരായ ബിന്ദു, നിഷ,മുന്നാ ഡിസൂസ എന്നിവർ നേതൃത്വം നൽകി.

Continue Reading

ഒരേ സമയം രണ്ട് ഡോസ് കോവിഡ് വാക്‌സീൻ നൽകി; കുഴഞ്ഞു വീണ വീട്ടമ്മ ആശുപത്രിയിൽ

കോഴിക്കോട്∙ ഒരേ സമയം രണ്ട് ഡോസ് കോവിഡ് വാക്‌സീൻ നൽകിയതിനെ തുടർന്നു കുഴഞ്ഞു വീണെന്ന പരാതിയോടെ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേളം തീക്കുനി കാരക്കണ്ടി നിസാറിന്റെ ഭാര്യ റജിലയെ (44) ആണ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരസഹായമില്ലാതെ എഴുന്നേൽക്കാൻ കഴിയാത്ത സ്ഥിതിയിലാണ് റജിലയെന്നും ഇടതു കണ്ണിന് അസ്വസ്‌ഥതയുണ്ടെന്നും നിസാർ പറഞ്ഞു. ചൊവ്വ വൈകിട്ട് മുന്നേകാലോടെ ആയഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്നാണ് റജിലയും നിസാറും വാക്സീൻ എടുത്തത്. റജിലയ്ക്കു രണ്ടു തവണ കുത്തിവയ്പ് എടുത്തത് […]

Continue Reading