ഫുട്‌ബോള്‍ കളി അനുവദനീയമല്ല

സംസ്ഥാന സര്‍ക്കാറിന്റെ ലോക്ഡൗണ്‍ ഇളവുകള്‍ പ്രകാരം ഫുട്‌ബോള്‍ കളി അനുവദനീയമല്ലെന്ന് കൊറോണ ഐ.ഇ.സി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി. സജിത് ബാബു അറിയിച്ചു. ജില്ലയില്‍ പലയിടത്തും ഫുട്‌ബോള്‍ കളി നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പരസ്പര സമ്പര്‍ക്കമില്ലാതെയുള്ള കായിക പരിശീലനത്തിനാണ് സര്‍ക്കാര്‍ അനുമതിയുള്ളത്. ഫുട്‌ബോള്‍ അടക്കമുള്ളവ പാടില്ലെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പടെ കളികള്‍ നടക്കുന്നത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം കുറ്റകരമാണ്. ലോക് ഡൗണ്‍ നിയന്ത്രണങ്ങളും ഇളവുകളും […]

Continue Reading

വെള്ളിയാഴ്ച ജുമുഅ: നിസ്‌കാരം നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണം -സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്

ചേളാരി: വെള്ളിയാഴ്ച പള്ളികളില്‍ ജുമുഅ: നിസ്‌കാരത്തിന് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. ആരാധനാലയങ്ങളില്‍ 15 പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഒരേ സമയം പ്രാര്‍ത്ഥനക്ക് അനുമതി നല്‍കിയിട്ടുള്ളത്. ഇത് മൂലം വെള്ളിയാഴ്ച ജുമുഅ: നിസ്‌കാരത്തിന് സാധിക്കാതെവരുമെന്നതിനാല്‍ ജുമുഅ: നിസ്‌കാരത്തിന് പ്രത്യേകം ഇളവ് അനുവദിക്കണം. പള്ളികളുടെ വിസ്തീര്‍ണത്തിനനുസരിച്ചായിരിക്കണം ആളുകളുടെ എണ്ണം നിജപ്പെടുത്തേണ്ടത്. കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് അവസരമുണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പുതുതായി […]

Continue Reading

എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എ.ഇ.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി

ഉപ്പള : കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ഓൺലൈൻ വിദ്യഭ്യാസത്തിന് മതിയായ സൗകര്യങ്ങളില്ലാത്തതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എഇഒ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.മഞ്ചേശ്വരം മണ്ഡലത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്തത്. മൊബൈൽ,ഡാറ്റാ റീച്ചാർജ്,മൊബൈൽ റേഞ്ച് തുടങ്ങിയ  പ്രശ്നങ്ങൾ കാരണം വിദ്യഭ്യാസം മുടങ്ങിയ വിദ്യാർത്ഥികൾക്ക് ബദൽ സംവിധാനമോ സഹായമോ സർക്കാരിൽ നിന്ന് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് എം.എസ്.എഫ് ചൂണ്ടിക്കാണിച്ചു. കോവിഡ് പ്രൊട്ടോക്കോൾ പാലിച്ച് നടത്തിയപ്രതിഷേധ പരിപാടി മുസ്ലീം യൂത്ത് ലീഗ് […]

Continue Reading

കാസര്‍കോട് ജില്ലയില്‍ ഇന്ന് 590 പേര്‍ക്ക് കൂടി കോവിഡ്.ജില്ലയില്‍ ഇന്ന് 291 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ 590 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 291 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3748 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 205 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 15610 പേര്‍ വീടുകളില്‍ 14828 പേരും സ്ഥാപനങ്ങളില്‍ 782 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 15610 പേരാണ്. പുതിയതായി 1288 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4217 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് […]

Continue Reading

സംസ്ഥാനത്ത് നാളെ മുതൽ കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാം. ഒന്നരമാസത്തെ ഇടവേളക്ക് ശേഷമാണ് ആരാധനാലയങ്ങൾ തുറക്കുന്നത്.ഒരേസമയം പരമാവതി 15 പേർക്ക് മാത്രമായിരിക്കും പ്രവേശനം നൽകുക. ഇപ്പോൾ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കുന്നില്ല. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് ബാങ്കിലോ ബാങ്ക് ബ്രാഞ്ചുകളിലോ പ്രവേശനം ഉണ്ടാവില്ല എന്ന നിബന്ധനയോടെ ചൊവ്വ, വ്യാഴം ദിവസവും ബാങ്കുകൾക്ക് പ്രവർത്തനാനുമതി നൽകും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ൽ താഴെയുള്ള […]

Continue Reading

കോവിൻ സൈറ്റിൽ വാക്‌സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുവോ ? മറ്റൊരു വഴി നിർദ്ദേശിച്ഛ് കേരള പോലീസ്

കോവിൻ സൈറ്റിൽ വാക്‌സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുവോ ? എങ്കിൽ vaccinefind.in വെബ്‌സൈറ്റിന് നിങ്ങളെ സഹായിക്കും. ലാപ്ടോപ്പിലും മൊബൈൽ ഫോണിലും വാക്‌സിൻ സ്ലോട്ട് തിരയുന്നത് ഇത് നിങ്ങൾക്ക് വളരെ സഹായകരമാണ്. ഒട്ടുമിയ്ക്ക വെബ്സൈറ്റുകളും ആപ്പുകളും ഒരു ആഴ്ചത്തെ സ്ലോട്ടുകൾ കാണികുംമ്പോൾ, ഈ വെബ്സൈറ്റിൽ അടുത്ത രണ്ട് ആഴ്ചത്തെ വാക്‌സിൻ സ്ലോട്ടുകൾ നമുക്ക് കണ്ടെത്തിത്തരും എന്നതാണ് ഇതിൻറെ പ്രത്യേകത. വാക്‌സിൻ ലഭ്യമായ ദിവസങ്ങൾ പച്ച നിറത്തിൽ രേഖപ്പെടുത്തി കാണിക്കുന്നത് കാരണം വേ​ഗത്തിൽ ഒഴിവുള്ള തീയതി കണ്ടെത്തി ബുക്ക് […]

Continue Reading

സംസ്ഥാനത്ത്​ ഇന്ന്​ 12,617 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,719 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 766 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,730 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,00,437 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,16,284 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ […]

Continue Reading

കോവിഡില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ പേരില്‍ 3 ലക്ഷം സ്ഥിര നിക്ഷേപം; ഉത്തരവിറങ്ങി

സംസ്ഥാനത്ത് കോവിഡ്-19 മഹാമാരിമൂലം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മാതാപിതാക്കൾ രണ്ട് പേരും മരണപ്പെട്ട കുട്ടികൾക്കും അതോടൊപ്പം നേരത്തെ മാതാപിതാക്കളിൽ ഒരാൾ മരണപ്പെടുകയും ശേഷിച്ച ആൾ ഇപ്പോൾ കോവിഡ് മൂലം മരണപ്പെട്ട് രക്ഷിതാക്കൾ പൂർണമായും നഷ്ടപ്പെട്ടതുമായ എല്ലാ കുട്ടികൾക്കുമാണ് സഹായം അനുവദിക്കുന്നത്. വനിതാശിശു വികസന വകുപ്പിന്റെ ഫണ്ടിൽ നിന്നും 2000 രൂപ […]

Continue Reading

കേരളത്തിൽ ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ് 319, പത്തനംതിട്ട 298, കോട്ടയം 287, വയനാട് 114, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 476 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയില്‍ 476 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 433 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3496 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 197 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5851 പേരാണ്.വീടുകളില്‍ 5433 പേരും സ്ഥാപനങ്ങളില്‍ 358 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5851 പേരാണ്. പുതിയതായി 339 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4140 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി […]

Continue Reading