കോവിഡിന്റെ ദുരിതകയത്തില്‍ അന്നം കിട്ടാത്ത വഴിയാത്രക്കാര്‍ക്ക് പൊതിച്ചോറുമായി ഡിവൈഎഫ്‌ഐ

ചെറുവത്തൂര്‍: കോവിഡിന്റെ ദുരിതകയത്തില്‍ അന്നം കിട്ടാത്ത വഴിയാത്രക്കാര്‍ക്ക് പൊതിച്ചോറുമായി ഡിവൈഎഫ്‌ഐ ചെറുവത്തൂര്‍ ബ്ലോക്ക് കമ്മിറ്റി. ഹോട്ടലുകളടഞ്ഞു കിടക്കുന്നതിനാല്‍ ദീര്‍ഘ ദൂര യാത്രക്കാര്‍ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നതറിഞ്ഞാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പൊതിച്ചോറ് വിതരണം ആരംഭിച്ചത്. വിവിധ യൂണിറ്റുകളിലെ വീടുകളില്‍ നിന്നും ശേഖരിച്ച നൂറോളം പൊതിച്ചോറുമായാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ടൗണില്‍ എത്തിയത്.പൊതിച്ചോറിനൊപ്പം മാനവികതയും പങ്കുവെച്ച് യാത്രക്കാര്‍ ഡിവൈഎഫ്‌ഐക്ക് അഭിവാദ്യങ്ങളറിയിച്ചാണ് പൊതിച്ചോറ് സ്വീകരിച്ചത്. വരും ദിവസങ്ങളില്‍ പൊതിച്ചോറ് വിതരണം കൂടുതല്‍ വ്യാപിപ്പിക്കാനാണ് ഡിവൈഎഫ്‌ഐയുടെ തീരുമാനം.

Continue Reading

കോവിഡ് നിയന്ത്രണം ലംഘനം;ഇന്നലെ മാത്രം സംസ്ഥാനത്ത് 2707 കേസുകൾ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 2707 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ അറസ്റ്റിലായത് 1268 പേരാണ്. 1096 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11,979 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 40 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)തിരുവനന്തപുരം സിറ്റി – 586, 33, 4തിരുവനന്തപുരം റൂറല്‍ – 66, 35, 215കൊല്ലം സിറ്റി – 427, 34, 6കൊല്ലം […]

Continue Reading

കോവിഡ് :രാജ്യത്ത് 24 മണിക്കൂറിനിടെ മരിച്ചത് 4000 പേര്‍; 3,43,144 രോഗികള്‍കൂടി

ന്യൂ​ഡ​ൽ​ഹി : ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,43,144 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 2,40,46,809 ആ​യി. അ​തേ​സ​മ​യം, 3,44,776 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 4,000 പേ​ർ മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ 2,62,317 ആ​യി ഉ​യ​ർ​ന്നു . ഇ​തു​വ​രെ 2,00,79,599 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 37,04,893 പേ​ർ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു​ണ്ട്. ഇ​തു​വ​രെ 17,92,98,584 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.

Continue Reading

മണിപ്പൂർ ബി ജെ പി അധ്യക്ഷൻ കോവിഡ് ബാധിച്ചു മരിച്ചു

മണിപ്പൂര്‍ ബിജെപി അധ്യക്ഷന്‍ കൊവിഡ്-19 ബാധിച്ചു മരിച്ചു. എസ് ടി കേന്ദ്ര സിംഗാണ് മരണപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. നിരവധി പേര്‍ ടികേന്ദ്ര സിംഗിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. അദ്ദേഹം മണിപ്പൂരില്‍ ബിജെപി ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു.

Continue Reading

ലോക്ക് ഡൗണില്‍ ലോക്കായി കാസര്‍കോട് ജില്ലയിലെ തെരുവ് കച്ചവടക്കാരുടെ ജീവിതം

കാസറഗോഡ് : കൊവിഡ് രണ്ടാം തരംഗത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിൽ ഏറെ ദുരിതത്തിലായത് തെരുവ് കച്ചവടക്കാരാണ്. എല്ലാ മേഖലകളിലും കടുത്ത പ്രതിസന്ധികൾ ഉണ്ടെങ്കിലും വിവിധ തരം തെരുവ് കച്ചവടം ചെയ്യുന്നവരുടെ ജീവിതത്തിലാണ് ലോക്ക് ഡൗണും നിയന്ത്രണങ്ങളും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത്. വസ്ത്രങ്ങള്‍, ചെരുപ്പ്, കളിപ്പാട്ടം, പഴം, പച്ചക്കറി, മിഠായിയും സര്‍ബത്തും വില്‍ക്കുന്ന പെട്ടിക്കടക്കാരടക്കമുള്ളവരുടെ ജീവിതം ദുരിതം തന്നെയാണ്. കാസറഗോഡ് ടൗണുകളിലും ബസ്സ്റ്റാന്‍ഡിലും തെരുവുകളിലും ബസുകളില്‍ കയറിയും ഉറൂസ്, ഉത്സവം തുടങ്ങിയ സ്ഥലങ്ങളില്‍ രാവിലെ മുതല്‍ വൈകിട്ടുവരെ മഴയും വെയിലും […]

Continue Reading

ഗംഗയിൽ 100 ഓളം മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തി, ഉത്തർപ്രദേശിലും ബീഹാറിലും ആശങ്ക

കുറഞ്ഞത് 96 അജ്ഞാത മൃതദേഹങ്ങൾ – അവയിൽ പലതും അഴുകിയതും വീർത്തതും – കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഗംഗയിൽ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തി, കോഹിദ് ഇരകളുടെ മൃതദേഹങ്ങൾ നദിയിൽ വലിച്ചെറിയുന്നത് ബീഹാറിലെയും ഉത്തർപ്രദേശിലെയും പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കുന്നു 71 മൃതദേഹങ്ങൾ ബീഹാറിലെ ബക്സാർ ജില്ലയിൽ നിന്ന് മീൻപിടിച്ചപ്പോൾ 25 മൃതദേഹങ്ങളെങ്കിലും അയൽപ്രദേശായ ഉത്തർപ്രദേശിലെ ഖാസിപൂർ ജില്ലയിൽ നിന്ന് കണ്ടെത്തി. മൃതദേഹങ്ങൾ കോവിഡ് ഇരകളാണോയെന്ന് ഇരു ജില്ലകളിലെയും അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പരിശോധനയ്ക്കായി സാമ്പിളുകൾ അയച്ചിട്ടുണ്ടെന്ന് ബക്സറിലെ പോലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ […]

Continue Reading

കോവിഡ് രൂക്ഷമായ ഘട്ടത്തിലും കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം വർധിക്കുന്നു…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 3051 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ അറസ്റ്റിലായത് 1343 പേരാണ്. 1022 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11647 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 35 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 803, 52, 16തിരുവനന്തപുരം റൂറല്‍ – 64, 41, 143കൊല്ലം സിറ്റി – 511, 67, […]

Continue Reading

രാജ്യത്ത് കൊവിഡ് ബാധിതര്‍ കുറയുന്നു; 24 മണിക്കൂറിനിടെ 3,29,942 രോഗികള്‍

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്. 24 മണിക്കൂറിനിടെ 3,29,942 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,876 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 3,56,082 പേര്‍ ഇന്നലെ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 2,29,92,517 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,90,27,304 പേര്‍ രോഗമുക്തരായി. ആകെ കൊവിഡ് ബാധിച്ച് മരിച്ചത് 2,49,992 പേരാണ്. ഇന്നലെവരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 17,27,10,066 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. രാജ്യത്ത് നിലവില്‍ 37,15,221 പേര്‍ ചികിത്സയിലുണ്ട്. അതിനിടെ സംസ്ഥാനങ്ങളുടെ വാക്‌സിനേഷന്‍ രീതികളില്‍ […]

Continue Reading

കോവിഡ് നിയന്ത്രണ ലംഘനം ഇന്നലെ മാത്രം 2779 പേർക്കെതിരെ കേസ്

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 2779 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ അറസ്റ്റിലായത് 1385 പേരാണ്. 729 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9938 സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 18 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 668, 70, 9തിരുവനന്തപുരം റൂറല്‍ – 60, 39, 21കൊല്ലം സിറ്റി – 392, 47, 6കൊല്ലം […]

Continue Reading

20 ദിവസത്തിനിടെ 64 മരണം; ആഗ്രയിലെ ഗ്രാമങ്ങളിൽ കോവിഡ്​ പിടിമുറുക്കുന്നു

ന്യൂഡൽഹി: കോവിഡ്​ രണ്ടാം തരംഗം അതിതീവ്രമായി രാജ്യ​ത്ത്​ തുടരവെ ആഗ്രയിലെ ഗ്രാമങ്ങളിലും രോഗബാധ പടരുന്നു. ആഗ്രയിലെ രണ്ട്​ ഗ്രാമങ്ങളിലായി 64 പേരാണ്​ കഴിഞ്ഞ 20 ദിവസത്തിനിടെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്​തതയും ജനങ്ങൾക്ക്​ കോവിഡിനെ കുറിച്ച്​ അവബോധമില്ലാത്തതും ഇവിടെ വലിയ പ്രതിസന്ധിയാണ്​ സൃഷ്​ടിക്കുന്നത്​. ആഗ്രയിൽ നിന്ന്​ 12 കിലോ മീറ്റർ അകലെയുള്ള ബാമരുളി കാത്ര ഗ്രാമത്തിൽ 50 പേരാണ്​ കോവിഡ്​ രോഗലക്ഷണങ്ങളോടെ മരിച്ചത്​. പലർക്കും ശ്വസിക്കാൻ ബുദ്ധിമുട്ട്​ അനുഭവപ്പെട്ടിരുന്നു. ആശുപത്രിക്കുള്ള യാത്ര മധ്യയേയാണ്​ പല […]

Continue Reading